പാകിസ്ഥാൻ രൂപ റെക്കോർഡ് താഴ്ചയിലേക്ക്
റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി പാക്കിസ്ഥാൻ കറൻസി. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നുള്ള 6 ബില്യൺ ഡോളർ (~ 44,000 കോടി രൂപ) വായ്പ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാരിന്റെ കാലതാമസം നിക്ഷേപകരിൽ ആശങ്കകളുണ്ടാക്കിയതാണ് ഇടിവിന് കാരണം.വായ്‌പാ പദ്ധതിയെ കുറിച്ച് പാക്കിസ്ഥാൻ വീണ്ടും ചർച്ചകൾ നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച കരാർ പൂർത്തിയായതായി ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
യൂറോപ്യൻ ഓഹരികൾക്കൊപ്പം ഇടിഞ്ഞ് യു.എസ് ഓഹരികളും
ആഴ്ച അവസാനം യൂറോപ്യൻ ഓഹരികൾക്കൊപ്പം പ്രാരംഭ നേട്ടങ്ങളിൽ നിന്ന് ഇടിഞ്ഞ് യു.എസ് ഓഹരികളും. പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകൾ വിപണിയെ പിടിച്ചുകുലുക്കുകയാണ്.
എസ് & പി 500, നാസ്ഡാക്ക് തുടങ്ങിയവ ഫ്ലാറ്റ് ആയി തുടരുകയാണ്. ഓഹരി വിഭജനത്തിന് തയ്യാറെടുത്ത ശേഷം ജോൺസൺ ആൻഡ് ജോൺസൺ നേട്ടമുണ്ടാക്കി. യൂറോപ്പ്, ഏഷ്യൻ വിപണികൾ ഉയർന്നു. എണ്ണ, സ്വർണം, ബിറ്റ്‌കോയിൻ എന്നിവ ഇടിയുകയും ചെയ്തു.
സ്റ്റോക്സ് യൂറോപ്പ് 0.16% ഉയർന്നു
ഡൗ ജോൺസ് 0.29 ശതമാനം ഉയർന്നു
നാസ്ഡാക്ക് 0.21% ഉയർന്നു
പുനസംഘടന അംഗീകരിച്ച് എയർ ഏഷ്യ എക്സ് ക്രെഡിറ്റർമാർ
പുനഃസംഘടനയ്ക്ക അംഗീകാരം നൽകി എയർ ഏഷ്യ എക്സിന്റെ ക്രെഡിറ്റർമാർ. ഇത് കടത്തിന്റെ 0.5 ശതമാനം മാത്രമേ തീർക്കുകയുള്ളൂ നിലവിലുള്ള കരാറുകൾ അവസാനിപ്പിക്കുകയും ചെയ്യും. പുനഃസംഘടന പ്രഖ്യാപനത്തിന് ശേഷം എയർഏഷ്യ എക്‌സിന്റെ (എഎഎക്‌സ്) ഓഹരികൾ 30 ശതമാനം ഉയർന്നു. കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം റീക്യാപിറ്റലൈസേഷൻ ആരംഭിക്കും. 2022-ന്റെ ആദ്യ പാദത്തോടെ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
പത്രങ്ങളിലെ മുന്നറിയിപ്പിനെ തുടർന്ന് ചൈന മെറ്റാവേർസിന്റെ ഓഹരികൾ ഇടിഞ്ഞു
മെറ്റാവേർസിന്റെ ഊഹക്കച്ചവടത്തെക്കുറിച്ച് ഒരു പ്രാദേശിക പത്രം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് മെറ്റാവേർസിന്റെ ചൈനയിലെ ഓഹരികൾ വെള്ളിയാഴ്ച വൻതോതിൽ ഇടിഞ്ഞു. വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള വെർച്വൽ ഷെയേഡ് സ്പെയ്സാണ് മെറ്റാവേർസ്. ഇതിന് ദീർഘകാല നിക്ഷേപവും നിർമ്മാണവും ആവശ്യമാണെന്ന് പറഞ്ഞ പത്രം ഇതിൽ ആളുകൾ വൻതോതിൽ നിക്ഷേപം നടത്തരുതെന്നും പത്രം മുന്നറിയിപ്പു നൽകി.
ഡിജിറ്റൽ കണ്ടന്റ് പ്രൊവൈഡർ എവിഐടി (-9.5%), ഗെയിമിംഗ് കമ്പനിയായ ഷെൻഷെൻ ഇസെഡ്ക്യു ഗെയിംസ്(-8.1%), കണ്ടന്റ് പൊഡ്യൂസർ സ്ഥാപനമായ ഷാങ്ഹായ് ഫെങ്‌യുജു കൾച്ചർ ആൻഡ് ടെക്‌നോളജി(-5.1%), മീഡിയ മാർക്കറ്റിംഗ് ബിസിനസ്സ് ഇൻമിഷോ ഡിജിറ്റൽ ടെക്‌നോളജി ഗ്രൂപ്പ്(-8.1%) എന്നിവ ചുവപ്പിൽ ക്ലോസ് ചെയ്തു
പണപ്പെരുപ്പ് ആശങ്കകൾ ട്വീറ്റ് ചെയ്ത് മൈക്കൽ ബറി
പണപ്പെരുപ്പത്തെക്കുറിച്ചുള്ള തന്റെ ആശങ്കകൾ ട്വീറ്റ് ചെയ്ത് മൈക്കൽ ബറി. വിപണികളിൽ ഭീഷണികൾ വർദ്ധിക്കുന്നതായി അദ്ദേഹം പറഞ്ഞു. സൗജന്യ പണത്തിന്റെയും ഒരുപാട് സർക്കാർ സബ്‌സിഡികളുടെയും യുഗത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് ടെസ്‌ല-എതിരാളിയായ റിവിയനെതിരായ ഒരു ലേഖനത്തിനായി അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.
ഊർജ വിതരണ ആശങ്കയിൽ യൂറോപ്പ്
ശീതകാലം കഠിനമാകുമ്പോൾ യൂറോപ്പ് മറ്റൊരു ഊർജ്ജ പ്രതിസന്ധിയിലേക്ക് കടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്തയാഴ്ച മുതൽ യൂറോപ്പിലെ താപനില കുറയുമെന്നും ഇറ്റലി, തെക്കൻ ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ സാധാരണയേക്കാൾ തണുപ്പ് അനുഭവപ്പെടുമെന്നും വെതർ കമ്പനി അറിയിച്ചു. യുകെയിലെ മികച്ച ഊർജ വിതരണക്കാരായ സെൻട്രിക്ക തങ്ങളുടെ 9 മില്യൺ ഉപഭോക്താക്കൾളോട് ആറാഴ്ചയോളം നീണ്ടുനിൽക്കുന്ന കഠിനമായ സാഹചര്യത്തെ നേരിടാൻ തയ്യാറാകണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

