പ്രധാനതലക്കെട്ടുകൾ

ഫെബ്രുവരിയിൽ  Reliance Jio 4.2 മില്യൺ വരിക്കാരെ കൂട്ടിചേർത്തു. ഇതോടെ ടെലികോം കമ്പനിയുടെ മൊത്തം വിരക്കാരുടെ എണ്ണം 414.9 മില്യണായി.

Dr Reddy’s Laboratories: ഇന്ത്യയിൽ കൊവിഡ് ചികിത്സയ്ക്കുള്ള ബാരിസിറ്റിനിബ് മരുന്ന് നിർമിക്കുന്നതിന്  എലി ലില്ലിയുമായി കമ്പനി ലൈസൻസിംഗ് കരാർ ഒപ്പുവച്ചു. 

Infosys: ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, സേവന മാനേജുമെന്റ്, റോഡ്മാപ്പ് തുടങ്ങിയ സേവനങ്ങൾക്കായി യൂറോപ്പിലെ പ്രമുഖ ബ്രാൻഡഡ് ശീതളപാനീയ ബിസിനസുകളിലൊന്നായ ബ്രിറ്റ്വിക്കുമായി പങ്കാളിത്തതിൽ ഏർപ്പെട്ടതായി കമ്പനി അറിയിച്ചു.



ABB Power Products and Systems India: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ബെംഗളൂരു പീന്യയിലുള്ള കമ്പനിയുടെ നിർമാണ കേന്ദ്രം അടച്ചു.

Siemens: മാർച്ചിലെ രണ്ടാം പാദത്തിൽ സീമെൻസിന്റെ  അറ്റാദായം 90 ശതമാനം വർദ്ധിച്ച് 334 കോടി രൂപയായി.

Godrej Consumer Products: മാർച്ചിലെ നാലാം പാദത്തിൽ ഗോദ്റെജ് കൺസ്യൂമറിന്റെ പ്രതിവർഷ അറ്റാദായം 59.13  ശതമാനം വർദ്ധിച്ച് 365.84 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Asian Paints
  • Pidilite Industries
  • Tata Power
  • Lupin
  • Jindal Steel and Power
  • UPL
  • Voltas
  • Vaibhav Global
  • Happiest Minds
  • Apollo Tyres

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ്  ഡൗണിൽ 14800ന് താഴെയായി വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് ശക്തമായി മുകളിലേക്ക് കുതിച്ചുകയറി. എന്നാൽ 14900ൽ തട്ടിയ സൂചിക ഒരു മണിയോടെ വീണ്ടും താഴേക്ക് വീണ് 14850ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

32700 എന്ന നിലയിൽ ഗ്യാപ്പ്  ഡൗണിൽ തുറന്ന ബാങ്ക് നിഫ്റ്റിയും ഇന്നലെ മുകളിലേക്ക് കയറാൻ ശ്രമം നടത്തി.  33000 എന്ന നിർണായക പ്രതിരോധം മറികടന്ന സൂചിക  33150 തട്ടിതാഴേക്ക് വീണു. തുടർന്ന് 32900ന് താഴെയായി സൂചിക വ്യാപാരം അവസാനിപ്പിച്ചു.

പി.എസ്.യു ഓഹരികൾ എല്ലാം തന്നെ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഊർജ ഓഹരികൾ നേട്ടം കെെവരിച്ചപ്പോൾ മെറ്റൽ ഓഹരികൾ കൂപ്പുകുത്തി.



യൂറോപ്യൻ വിപണികൾ വളരെ വിലയ നഷ്ടത്തിലാണ് വ്യാപാരം  അവസാനിപ്പിച്ചത്. യുഎസ് വിപണിയും വലിയ നഷ്ടത്തിലാണ് വ്യാപാരം നടത്തിയിരുന്നതെങ്കിലും അവസാന നിമിഷം തിരികെ കയറുന്നത് കണ്ടു. എന്നാൽ എല്ലാ സൂചികകളും നഷ്ടത്തിലാണ് അടച്ചത്. DOW 1.36 ശതമാനം നഷ്ടം രേഖപ്പെടുത്തി.

യുഎസ്  പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ ഒരുങ്ങുകയാണ്. ഇത് പലിശ നിരക്കുകളെ വലിയ രീതിയൽ ബാധിച്ചേക്കും.

ഏഷ്യൻ വിപണികൾ ഏറെയും 0.5 ശതമാനത്തിന് താഴെയായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. SGX NIFTY 14,820 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 



നിഫ്റ്റി എപ്പോയാണോ 15000 എന്ന നിലയിൽ എത്തുന്നത്  അപ്പോഴൊക്കെ സൂചിക ലാഭമെടുപ്പിന് വിധേയമാകുന്നത് കാണാം. ലാഭമെടുപ്പിന് വിധേയമായി കൊണ്ട് സൂചിക കൂപ്പുകുത്തുന്നത് ഇതിന് മുമ്പ് 2,3 തവണ നമ്മൾ കണ്ടിരുന്നു. എന്നാൽ ഇപ്പോൾ നെഗറ്റീവ് കാരണങ്ങൾ ഏറെയുണ്ട്.

14,850-14,900, 15,000, 15,100 എന്നിവ  നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം സൃഷ്ടിക്കും.

14,750, 14,700  14,600 എന്നിവിടെ  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായും  കാണാം.  

33,000, 33,300, 33,500, 34,000 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും  ശക്തമായ പ്രതിരോധം കാണപ്പെടുന്നു.

32,750, 32,300, 32,000,  31,500 എന്നത് ബാങ്ക് നിഫ്റ്റിക്കും  ശക്തമായ സപ്പോർട്ടായി പരിഗണിക്കാം. 32000ന് താഴേക്ക് വീണാൽ സൂചിക ദുർബലമാണെന്ന് കരുതാം.

15,000, 15,100 എന്നിവിടെയാണ്  ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 14500, 14000 എന്നിവിടെ  ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണുന്നു.


നിഫ്റ്റിയിൽ ഇന്നലെ 14800ൽ എന്നിവിടെ വളരെ വലിയ ഒരു പുട്ട് ബിൽഡ് അപ്പ് കണ്ടിരുന്നു. നിഫ്റ്റി 14650-14950 എന്ന റേഞ്ചിൽ തന്നെ എക്സപെയറി ആകുമെന്ന പ്രതീക്ഷയിൽ 14800 തീർത്ത സ്ട്രാഡിലുകൾ ആണ് ഇതിന് കാരണം. നിങ്ങളിൽ ഏറെ പേരും ഇത് കമന്റ് ചെയ്ത് അറിയിച്ചതായി കണ്ടു. ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ലെങ്കിൽ സൂചിക എവിടെ എക്സപെയറി ആകുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്. തീർച്ചയായും കമന്റ് ചെയ്തു അറിയിക്കുക.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  336 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  676  കോടി രൂപയുടെ ഓഹരികൾ കൂടി വിറ്റഴിച്ചു.

HDFCBANK, RELIANCEതുടങ്ങിയ ഹെവിവെയിറ്റുകൾ ഒന്നും തന്നെ നീങ്ങുന്നത് കണ്ടില്ല. എന്നാൽ നിഫ്റ്റി മിഡ്, സ്മോൾ ക്യാപ്പ് എന്നിവ കഴിഞ്ഞ ദിവസം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.


ഇന്ന് നിരവധി നല്ല കമ്പനികളുടെ ഫലങ്ങൾ പുറത്തുവരും. ഈ ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.

ദിവസത്തെ ട്രെന്റ് മനസിലാക്കാൻ വിപണിയുടെ ആദ്യ സമയങ്ങളിലെ നീക്കം എവിടേക്കാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.  വലിയ ഒരു ഗ്യാപ്പ് ഡൗണിൽ തുറന്നില്ലെങ്കിൽ ഒപ്പം സാഹചര്യങ്ങൾ കൂടി മോശമായാൽ വിപണി വലിയ ഒരു പതനത്തിന് സാക്ഷ്യം വഹിച്ചേക്കാം.

അതേസമയം India VIX 20 താഴെയാണ് ഉള്ളത്. ഇതിനാൽ തന്നെ വിപണിയിൽ ഭ്രാന്തമായ നീക്കം നടക്കുന്നില്ലെന്ന് വേണം മനസിലാക്കാൻ. ആഗോള വിപണികൾ നെഗറ്റീവ് സൂചനകൾ നൽകുന്നതിനാൽ  വിപണി താഴേക്ക് വീഴാനുള്ള അപകട സാധ്യത ഏറെയാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement