നാല് ദിവസം തുടർച്ചയായി നേട്ടം കെെവരിച്ച നിഫ്റ്റി ഇന്ന് നഷ്ടത്തിൽ അടച്ചു.

ഗ്യാപ്പ് ഡൗണിൽ 150 പോയിന്റുകൾക്ക് താഴെയായി 14,797 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. എന്നാൽ രാവിലെ 25 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് സൂചിക വ്യാപാരം നടത്തിയത്. ഒരു മണിക്കൂറിന്  ശേഷം കത്തിക്കയറിയ സൂചിക 14900 പരീക്ഷിച്ചതിന് പിന്നാലെ താഴേക്ക് കൂപ്പുകുത്തി.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 91 പോയിന്റുകൾ/ 0.61 ശതമാനം താഴെയായി 14850 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ്  ഡൗണിൽ  450  പോയിന്റുകൾക്ക് താഴെയായി 33692 എന്ന
നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫറ്റി  മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും അസ്ഥിരമായി കാണപ്പെട്ടു. 11 മണിയോടെ സ്വകാര്യ, പൊതു ബാങ്കുകളുടെ സഹായത്തോടെ സൂചിക മുകളിലേക്ക് കയറി. എന്നാൽ എച്ച്.ഡി.എഫ്.സി ബാങ്ക് താഴേക്ക് വീണതോടെ സൂചിക കൂപ്പുകുത്തി.

തുടർന്ന്
 കഴിഞ്ഞ ദിവസത്തേക്കാൾ 270 പോയിന്റ്/ 0.82 ശതമാനം  താഴെയായി 32872 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.   

എലാ മേഖലാ സൂചികകളും ഇന്ന് കയറിയിറങ്ങി മിക്സിഡായിട്ടാണ്
വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പി.എസ്.യു ബാങ്ക്സ്   1.12 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി എനർജ്ജി 1.7 ശതമാനം ഉയർന്നു. അതേസമയം നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് 1.29 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാൻ സൂചിക 3 ശതമാനത്തിൽ താഴെ ഇടിവ് രേഖപ്പെടുത്തി. അതേസമയം യൂറോപ്യൻ വിപണികൾ രണ്ട് ശതമാനം നഷ്ടത്തിലാണ്  വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ദിവസങ്ങളായി നടന്ന റാലിക്ക് പിന്നാലെ മെറ്റാൽ ഓഹരികൾ ഇന്ന് ലാഭമെടുപ്പിന് വിധേയമായി. SAIL 4 ശതമാനവും JSW Steel 3.22  ശതമാനവും JindalSteel 2.86 ശതമാനവും ഇടിവ് രേഖപ്പെടുത്തി. മെറ്റലിന്റെ വില കുറയ്ക്കാൻ ചെെനീസ് അധികൃതർ ശ്രമിക്കുന്നതാണ് ഇതിന് കാരണം. 

രസകരമെന്ന് പറയട്ടെ Tata Steel ഓഹരി ഇന്ന് 1 ശതമാനം ലാഭത്തിലാണ് അടയ്ക്കപെട്ടത്. ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിലയിൽ നിന്നും നാല് ശതമാനം നേട്ടമാണ് ഓഹരി കെെവരിച്ചത്.

JSW Steel-ന്റെ ഏപ്രിലിലെ ക്രൂഡ് സ്റ്റീൽ ഉത്പാദനം 5 ശതമാനം ഇടിഞ്ഞ് 13.7 ലക്ഷം ടണ്ണായി. കമ്പനി ഓക്സിജൻ ഉത്പാദനത്തിലേക്ക് തിരിഞ്ഞതാണ് ഇതിന് കാരണമായത്. അതേസമയം ഓഹരി ഇന്ന് 3 ശതമാനം ഇടിഞ്ഞു.

തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

കമ്പനിയുടെ അനുബന്ധ സ്ഥാപനം അന്താരാഷ്ട്ര ബോണ്ട് വിപണിയിൽ നിന്നും 5200 കോടി രൂപ സമാഹരിച്ചതിന് പിന്നാലെ JSW Energy ഓഹരി ഇന്ന് 1 ശതമാനം നേട്ടം കെെവരിച്ചു. കഴിഞ്ഞ ഒരു മാസം കൊണ്ട് 30 ശതമാനം നേട്ടമാണ് ഓഹരി കെെവരിച്ചത്.

നിഫ്റ്റി 50യിലെ ആറ് ടോപ്പ് ഗേയിനേഴ്സ് ഓഹരികളും ഊർജ മേഖലയിലുള്ളതാണ്.

പെട്രോൾ, ഡീസൽ വില വർദ്ധിച്ചതിനെ തുടർന്ന് ഓയിൽ റിഫെെനറി മാർക്കറ്റിംഗ് കമ്പനികൾ നേട്ടം കെെവരിച്ചു.

IOC 4.6 ശതമാനവും BPCL 1.88 ശതമാനവും MRPL 7.5 ശതമാനവും Hindustan Petro 3.9 ശതമാനവും നേട്ടം കെെവരിച്ചു.

Coal India 5.9 ശതമാനവും NTPC 4.65 ശതമാനവും നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

SpiceJet  9 ശതമാനവും Indigo ഫ്ലാറ്റായും അടയ്ക്കപെട്ടു. 

ഏപ്രിലിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ തുടർച്ചയായ രണ്ടാം മാസത്തെ വരവ് 1,783 കോടി രൂപയായി രേഖപ്പെടുത്തി. ഇത് മാർച്ചിലെ 7376 കോടി രൂപയേക്കാൾ വളരെ കുറവാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 14000ൽ ഓഹരികൾ വാങ്ങികൂട്ടുന്നത് നമ്മൾ കണ്ടിരുന്നു.

IndiaBulls Housing
തങ്ങളുടെ മ്യൂച്ചൽ ഫണ്ട് ബിസിനസുകൾ  175 കോടി രൂപയ്ക്ക് ഗ്രോയ്ക്ക് വിറ്റു.

കൊവിഡ് ചികിത്സയ്ക്കുള്ള വിരാഫിൻ മരുന്നിന്റെ വിതരണം ആരംഭിച്ചതിന് പിന്നാലെ Cadila HealthCare ഓഹരി ഇന്ന് 1 ശതമാനം നേട്ടം കെെവരിച്ചു.

അടുത്ത ആറ് മാസത്തിനുള്ളിൽ 40 ദശലക്ഷം സ്പുട്നിക് വാക്സിൻ വാങ്ങുന്നതിനായി യുപി സർക്കാർ ടെണ്ടർ നൽകി. Dr Reddy ഫ്ലാറ്റായി നഷ്ടത്തിൽ അടച്ചു.

BHEL ഓഹരി ഇന്ന് 12 ശതമാനം ഉയർന്നു. പി.എസ്.യു ഓഹരികൾ കത്തിക്കയറി. CONCOR  5.6 ശതമാനവും GAIL 4.7 ശതമാനവും BEML 5.4 ശതമാനവും നേട്ടം കെെവരിച്ചു.

Alkyl Amines ഓഹരി ഇന്ന് 10 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. 

വിപണി മുന്നിലേക്ക് 

15000ൽ എത്തിയ നിഫ്റ്റി ഒരിക്കൽ കൂടി താഴേക്ക് വീണ കാഴ്ചയാണ് നമ്മൾ കണ്ടത്. കൊവിഡ് ഭീതിയെ തുടർന്ന് 15000ൽ ശക്തമായ ഒരു തടസം നിലനിൽക്കുന്നുവെന്ന് വേണം മാനസിലാക്കാൻ.  ബാങ്കിംഗ് ഓഹരികൾ എല്ലാം തന്നെ ഏറെ ദുർബലമായി കാണുന്നു. കൊട്ടക് ബാങ്ക് ഇന്ന് 3 ശതമാനം നഷ്ടം രേഖപ്പെടുത്തി. 

മെറ്റൽ വില നിയന്ത്രിക്കാൻ ചെെനീസ് അധികൃതർ ശ്രമം നടത്തിയതിനെ തുടർന്ന് മെറ്റൽ ഓഹരികൾ ഇന്ന് താഴേക്ക് വീണു. എന്നാൽ ഇത് താത്ക്കാലികം മാത്രമാണ്. കൂടുതൽ ഓഹരികൾ വാങ്ങികൂട്ടാൻ ഈ അവസരം ഉപയോഗപ്പെടുത്തുക. എന്നാൽ കൃത്യമായ സ്റ്റോപ്പ് ലോസ് വയ്ക്കുക എന്നത് അനിവാര്യമാണ്.

നാളെ എക്സ്പെയറി ദിനം ആയതിനാൽ തന്നെ വിപണിയിൽ ശക്തമായ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. എന്നാൽ നിലവിലെ സൂചന പ്രകാരം നാളെ  നിഫ്റ്റി 14800-15000 എന്ന റേഞ്ചിനുള്ളിൽ തന്നെ വ്യാപാരം അവസാനിപ്പിക്കാനാണ് സാധ്യത. 

എന്നാൽ ആഗോള വിപണികൾ എല്ലാം തന്നെ 2 മുതൽ 3 ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ നിഫ്റ്റി 0.6 ശതമാനം നഷ്ടം മാത്രമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണികൾ കൂടുതൽ ഇടിഞ്ഞാൽ ഇന്ത്യൻ വിപണിയിലും അത് പ്രതിഫലിച്ചേക്കും.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement