പ്രധാനതലക്കെട്ടുകൾ

Adani Wilma: ഐപിഒയ്ക്ക് ശേഷം ഓഹരി ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിക്കും.

Emami: 1 രൂപ വീതം മുഖവിലയുള്ള പൂർണ്ണമായി അടച്ച ഇക്വിറ്റി ഓഹരികൾ 162 കോടി രൂപയ്ക്ക് തിരികെ വാങ്ങാൻ കമ്പനി അനുമതി നൽകി.

Nestle: ഫെബ്രുവരി 17ന് കമ്പനി അവസാന ലാഭവിഹിതം പരിഗണിച്ചേക്കും.

Biocon: യുഎസ് എഫ്ഡിഎയിൽ നിന്ന് കമ്പനിയുടെ പോസകോണസോൾ ഡിലേഡ്-റിലീസ് ടാബ്‌ലെറ്റുകൾക്ക് അതിന്റെ എഎൻ‌എയുടെ അംഗീകാരം ലഭിച്ചു.

Hindustan Construction: ജനുവരി 31 വരെ 2,282.25 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ കമ്പനി വീഴ്ചവരുത്തി.

KPR Mill: ഓഹരി ഒന്നിന് 805 രൂപ നിരക്കിൽ 22,36,000 ഇക്വിറ്റി ഷെയറുകൾ കമ്പനി തിരികെ വാങ്ങും.

Automotive Axles: പരോള റിന്യൂവബിൾസിന്റെ 26 ശതമാനം ഓഹരി 2.4 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുക്കും.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ നേരിയ ഗ്യാപ്പ് ഡൌണിൽ 17482 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ രൂക്ഷമായ വിൽപ്പന അരങ്ങേറി. 17400, 17330 എന്നിവിടെ സപ്പോർട്ട് എടുക്കാൻ സൂചിക ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. താഴേക്ക് വീണ സൂചിക 303 പോയിന്റുകൾ/1.73 ശതമാനം താഴെയായി 17214 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 38684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ അവിടെ തന്നെ കാണപ്പെട്ടു. മറ്റു ബാങ്കുകൾ താഴേക്ക് വീണപ്പോഴും എസ്.ബി.ഐ ശക്തമായി നിന്നും കൊണ്ട് ബാങ്ക് നിഫ്റ്റിക്ക് പിന്തുണ നൽകി. എന്നാൽ എസ്.ബിഐ കൂടി പിന്നീട് താഴേക്ക് വീണതോടെ സൂചിക വളരെ വലിയ പതനത്തിന് സാക്ഷ്യംവഹിച്ചു. പ്രധാന സപ്പോർട്ടുകൾ തകർത്ത് താഴേക്ക് വീണ ബാങ്ക് നിഫ്റ്റി 794 പോയിന്റുകൾ/ 2.05 ശതമാനം താഴെയായി 37995 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ ഫ്ലാറ്റായി അടച്ചു.

യൂഎസ്, വിപണികൾ അവസാന നിമിഷം താഴേക്ക് നീങ്ങി ഫ്ലാറ്റായി നഷ്ടത്തിൽ അടച്ചു.യൂറോപ്യൻ വിപണികൾ മുന്നേറ്റം കാഴ്ചവച്ചു.

ഏഷ്യൻ വിപണികളിൽ പോസിറ്റീവായി കയറിയിറങ്ങി കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു.

SGX NIFTY
17,240-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,210, 17,150, 17,125, 17,080, 17,000, 16,940, 16,900 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,270, 17,330, 17,380, 17,435, 17,500, 17,570, 17,610 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.



ബാങ്ക് നിഫ്റ്റിയിൽ 37,750, 37,500, 37,350, 37,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,200, 38,400, 38,500, 38,800, 39,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17,500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000, 17200 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ, 39000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38000, 37000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 20.4 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1157 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1376 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. 

വ്യാഴാഴ്ചയെ പിന്തുടർന്ന് കൊണ്ട് വെള്ളിയാഴ്ചയും വിപണി കുത്തനെ ഇടിഞ്ഞു. ഇന്നലെ ഉണ്ടായ ഇടിവിൽ ബജറ്റ് മൂലം ഉണ്ടായ നേട്ടങ്ങൾ എല്ലാം തന്നെ ഇല്ലാതെയായതായി കാണാം. ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നതും ആശങ്ക പരത്തുന്നു.

ക്രൂഡ് ഓയിൽ വില വർദ്ധനവ് വിപണിയിൽ ആശങ്ക രൂക്ഷമാകുന്നതിനുള്ള പ്രധാന കാരണമാണ്. ക്രൂഡ് ഓയിൽ വില 100 ഡോളർ ആകുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഇന്ത്യയുടെ ഇറക്കുമതി ചെലവിന്റെ 85 ശതമാനവും ക്രൂഡ് ഓയിലിലേക്കാണ് പോകുന്നതെന്ന് നമ്മൾ ഓർക്കണം.

ഏറെ നാളുകൾക്ക് ശേഷം എഫ്.ഐഐയെക്കാൾ ഏറെയായി ഡിഐഐ ഓഹരികൾ വിറ്റഴിച്ചതായി കാണാം.

എച്ച്.ഡി.എഫ്.സി ഓഹരികൾക്ക് ഒപ്പം സാമ്പത്തിക ഓഹരികൾ 3 ശതമാനത്തിൽ ഏറെ ഇടിഞ്ഞു. എസ്.ബി.ഐ മാത്രമാണ് സൂചികയ്ക്ക് പിന്തുണ നൽകിയത്. എസ്.ബിഐ വീണതോടെ സൂചിക വളരെ വലിയ പതനത്തിന് സാക്ഷ്യംവഹിച്ചു.

37800ൽ ബാങ്ക് നിഫ്റ്റിയും, 17125ൽ നിഫ്റ്റിയും ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement