പ്രധാനതലക്കെട്ടുകൾ

Bharti Airtel: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ടെലികോം കമ്പനിയുടെ അറ്റാദായം 1134 കോടി രൂപയായി രേഖപ്പെടുത്തി. ശക്തമായ ബിസിനസ് വളർച്ച കെെവരിച്ചതായും 4ജി ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതായും കമ്പനി പറഞ്ഞു.

HDFC Life Insurance: എക്സൈഡ് ലൈഫ് ഇൻഷുറൻസ് ഏറ്റെടുക്കുന്നതിനായി കമ്പനിക്ക് സി.സി.ഐയുടെ അനുമതി ലഭിച്ചു.

Sun Pharma: യുഎസ്, യൂറോപ്പ് വിപണികളിൽ ഏറ്റെടുക്കലുകൾ നടത്താൻ ഒരുങ്ങി ഫാർമ കമ്പനി.

JSPL:
സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം മൂന്നിരട്ടി വർദ്ധിച്ച് 2584 കോടി രൂപയായി.

Trent:
രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 79.99 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 78.56 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

PNB Housing Finance: കാർലൈലിൽ നിന്ന് 4000 കോടി രൂപയുടെ ഇക്വിറ്റി ഇൻഫ്യൂഷൻ ഒഴിവാക്കിയതിനെത്തുടർന്ന് ബോണ്ടുകൾ വഴി 2,000 കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്ക് അംഗീകാരം നൽകി കമ്പനി.

Vodafone Idea: 5Gയുടെ ശക്തി ഉപയോഗിച്ചു കൊണ്ട് ഇന്ത്യയിലെ  ആരോഗ്യ സംരക്ഷണ മേഖലയെ മാറ്റി മറിക്കാൻ എറിക്‌സണുമായി കെെകോർത്ത് ടെലികോം കമ്പനി.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

  • Bata India
  • SBI
  • Eicher Motors
  • ABFRL
  • Pfizer
  • Gujarat State Petronet
  • Uflex
  • Grindwell Norton
  • Gujarat Alkalies & Chemicals

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17969 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18000 മറികടക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. താഴേക്ക് വീണ സൂചിക അസ്ഥിരമായി അപ്രതീക്ഷിത നീക്കങ്ങൾക്ക് സാക്ഷ്യംവഹിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 40 പോയിന്റുകൾക്ക് താഴെയായി 17889 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി 39796 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. താഴേക്ക് വീണ 39600 എന്ന സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക ഇവിടെ നിന്നും തിരികെ കയറി 40000 മറികടന്നുവെങ്കിലും ഇത് നിലനിർത്താൻ സാധിച്ചില്ല. തുടർന്ന് സൂചിക 175 പോയിന്റുകൾക്ക് മുകളിലായി 39938 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി റിയൽറ്റി(3.4), നിഫ്റ്റി പി.എസ്.യു ബാങ്ക്(2.3) എന്നിവ ശക്തമായ പ്രകടനം കാഴ്ചവച്ചു. അതേസമയം നിഫ്റ്റി മെറ്റൽ നഷ്ടത്തിൽ അടച്ചു.

FTSE ഒഴികയുള്ള യൂറോപ്യൻ വിപണികളെല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇരുമ്പയിര് വിലത്തകർച്ചയിൽ നിന്ന് ഖനന ഓഹരികൾക്ക് തിരിച്ചടിയേറ്റതിനാൽ യുകെ സൂചിക നഷ്ടത്തിൽ അടച്ചു. യുഎസ് വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു. യുഎസ് ഫെഡ് തീരുമാനം വരാനിരിക്കുന്നതിനാൽ നിക്ഷേപകർ ജാഗ്രതയിലാണ്. ജപ്പാന്റെ നിക്കി അവധി ആയതിനാൽ തുറന്നിരുന്നില്ല.

CAC 40 ഫ്യുച്ചേഴ്സ്  ഒഴികെയുള്ള എല്ലാ യുഎസ് , യൂറോപ്യൻ ഫ്യൂച്ചേഴ്സുകളും ഫ്ലാറ്റായാണ് അടച്ചത്.

SGX NIFTY മുകളിലായി 17,951-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,880, 17,835, 17,800, 17,750, 17,710 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,940, 18,000, 18,040, 18,100, 18,175
എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 39,750, 39,665, 39,500, 39,300, 39,000 എന്നിവിടെ. ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,000, 40,175, 40,400, 40,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18000, 18200 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500, 17700 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 39500ത്തിൽ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം.

വിക്സ് ഇപ്പോൾ 17.06 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 245 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 6 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് എഫ്.ഐഐഎസ് ഓഹരികൾ വാങ്ങികൂട്ടുന്നത്.

ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഫെഡ് തീരുമാനം എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ലോകം. എല്ലായിടത്തും വിതരണ പ്രതിസന്ധിയുണ്ടെങ്കിലും, കമ്പനികൾ മികച്ച വരുമാനം കാഴ്ചവച്ചു. അവയിൽ ചിലത് സ്ട്രീറ്റ് എസ്റ്റിമേറ്റുകളെ പോലും മറികടക്കുന്നു. ഇത് ആഗോള വിപണികളെ മുകളിലേക്ക് ഉയർത്തിയിരിക്കുകയാണ്. അനുകൂലമല്ലാത്ത ഫെഡ് തീരുമാനമാണ് വരുന്നതെങ്കിൽ പോലും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണി താഴേക്ക് വീണതിനാൽ തന്നെ കൂടുതൽ താഴേക്ക് വീഴുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല.

എസ്.ബി.ഐയുടെ ഫലം ഇന്ന് വരുന്നത് മറ്റൊരു പ്രധാനപ്പെട്ട സംഭവമാണ്. ഇത് നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയെ നല്ല രീതിയിൽ സ്വാധീനിച്ചേക്കും.

17950 എന്നത് നിഫ്റ്റിയുടെ പ്രധാന നിലയാണ്. ഇതിന് താഴേക്ക് വന്നാൽ സൂചിക അസ്ഥിരമാണെന്ന് കരുതാം. 17880-17850 തകർത്ത് താഴേക്ക് വീണാൽ ബെയറിഷാണെന്നും, 18000-18050 എന്നിവ തകർത്ത് മുന്നേറിയാൽ ബുള്ളിഷാണെന്നും കണക്കാക്കാം.

സമാനമായി 39600-39750 എന്നത് ബാങ്ക് നിഫ്റ്റിയുടെ താഴ്ന്ന നിലയാണ്. 40100-40200 എന്നത് മുകളിലേക്കും ശ്രദ്ധിക്കാവുന്നതാണ്.

ഓപ്പണിഗിന് ശേഷം 17950 നിലനിർത്തിയാൽ സൂചിക നേരിയ തോതിൽ ബുള്ളിഷാകും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement