ഇന്നത്തെ വിപണി വിശകലനം
മുകളിലേക്കും താഴേക്കുമായി കയറിയിറങ്ങി നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കി വിപണി.
ഗ്യാപ്പ് അപ്പിൽ 17282 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 11 മണിയോടെ 240 പോയിന്റുകൾ താഴേക്ക് വീണ് 17000 രേഖപ്പെടുത്തി. രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായ വിപണി വി ആകൃതിയിൽ വീണ്ടെടുക്കൽ പൂർത്തിയാക്കി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 53 പോയിന്റുകൾ/ 0.26 ശതമാനം മുകളിലായി 17266 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 38194 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിഫ്റ്റിക്ക് സമാനമായി താഴേക്ക് വീണു. 2 മണിക്കൂറിൽ സൂചിക 900 പോയിന്റുകളുടെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്. 12 ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറിയ സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 33 പോയിന്റുകൾ/ 0.09 ശതമാനം മുകളിലായി 38028 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് അസ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റി പി.എസ്.യു ബാങ്ക് (+0.82%), നിഫ്റ്റി മെറ്റൽ (+0.80%) എന്നിവ നേട്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ (-1.03%) മാത്രം 1 ശതമാനത്തിൽ ഏറെ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
മെറ്റൽ ഓഹരികളായ Tata Steel (+3%), JSW Steel (+1.3%), Vedanta (+1.1%) എന്നിവ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
ഊർജ ഓഹരികളായ ONGC (-3%), Power Grid (-1.6%), IOC (-1.2%), Coal India (-0.62%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Tata Power (-6.7%), Torrent Power (-2.6%), IEX (-1.2%), PFC (-1.5%), Adani Power (-3.1%) എന്നീ ഊർജ ഓഹരികളും നഷ്ടത്തിൽ അടച്ചു.
Adani Wilmar ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. ഐപിഒ വിലയായ 230ൽ നിന്നും ഗ്യാപ്പ് ഡൌണിൽ 227 രൂപയ്ക്കാണ് ഓഹരി വ്യാപാരം ആരംഭിച്ചത്. ശക്തമായ ബൈയിംഗിനെ തുടർന്ന് 16 ശതമാനം നേട്ടത്തിൽ 268 എന്ന നിലയിൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചു.
Pfizer (+3%), Laurus Labs (-0.8%), AstraZeneca (-0.4%) എന്നീ കമ്പനികളുടെ ഫലങ്ങൾ ഉടൻ പുറത്തുവരുന്നതിനാൽ ഓഹരിയിൽ നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കണ്ടു.
Cipla (+1.5%), DivisLab (+1.8%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അതേസമയം Lupin (-2.1%) നഷ്ടത്തിൽ അടച്ചു.
GNFC (+4.4%) ഓഹരിയിൽ ശക്തമായ മുന്നേറ്റം നടന്നു. ഓഹരി രണ്ട് ദിവസം കൊണ്ട് 15 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്.
മൂന്നാം പാദത്തിൽ അറ്റാദായം 530 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Godrej Consumer Products (-1.2%) ഓഹരി നഷ്ടത്തിൽ അടച്ചു. പോയവർഷം 502 കോടി രൂപയായിരുന്നു അറ്റാദായം.
മൂന്നാം പാദത്തിൽ അറ്റാദായം 200 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Gujarat Alkalies & Chemicals (+2.6%) ഓഹരി നേട്ടത്തിൽ അടച്ചു. പോയവർഷം 33.2 കോടി രൂപയായിരുന്നു അറ്റാദായം.
HDFC Life (-0.46%) ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്ക് വീണു. ICICI Prudential Life (-1.3%) ഏപ്രിലിന് ശേഷമുള്ള താഴ്ന്ന നിലയിലേക്ക് എത്തപ്പെട്ടു. SBI Life (-1.1%) ആഗസ്റ്റിന് അടുത്തുള്ള താഴ്ന്ന നിലയിൽ എത്തപ്പെട്ടു.
ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Bank of Baroda (+4.4%), SRF, Pi Industries എന്നിവ നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ആദ്യത്തെ 2 മണിക്കൂറിൽ വിപണി ശക്തമായി തന്നെ താഴേക്ക് വീണു. എന്നാൽ വളരെ പെട്ടന്ന് തന്നെ വിപണി തിരികെ കയറിയതായി കാണാം. അവസാന നിമിഷം വ്യാപാരം അവസാനിക്കുന്നതിന് മുമ്പായി നിഫ്റ്റി 250 പോയിന്റുകളുടെ നീക്കമാണ് കാഴ്ചവച്ചത്.
ഫെബ്രുവരി മാസത്തിൽ ആദ്യമായി റിലയൻസ് ഓഹരി ലാഭത്തിൽ അടച്ചു. 32 പോയിന്റുകളാണ് ഓഹരി നിഫ്റ്റിയുടെ മുന്നേറ്റത്തിന് സംഭാവനയായി നൽകിയത്. അതേസമയം മറ്റു ഊർജ ഓഹരികൾ താഴേക്ക് വീണതും ശ്രദ്ധേയമാണ്.
മെറ്റൽ ഓഹരികൾ ശക്തമായി തുടരുന്നത് കാണാം. ഫാർമ ഓഹരികളും സമാനമായി കാണപ്പെടുന്നു. ബാങ്ക് നിഫ്റ്റി ഇപ്പോഴും നേരിയ തോതിൽ ശക്തമാണെന്നാണ് കാണപ്പെടുന്നത്. 38222ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ സൂചിക ശക്തമാണെന്ന് പറയാൻ സാധിക്കുകയുള്ളു.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

