ടിവിഎസ് മോട്ടോർസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 9% വർധിച്ച് 288 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡിന്റെ അറ്റാദായം 9% വർധിച്ച് 288 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 6 ശതമാനം ഉയർന്ന് 5,706 കോടി രൂപയായി. ഇബി‌ഐ‌ടി‌ടി‌എ മൂന്നാം പാദത്തിൽ 11 ശതമാനം ഉയർന്ന് 568 കോടി രൂപയായി. അതേസമയം കമ്പനിയുടെ മൊത്തം വിൽപ്പന 12 ശതമാനം ഇടിഞ്ഞ് 8.35 ലക്ഷം യൂണിറ്റായിട്ടുണ്ട്.

ബംഗ്ലാദേശിലേക്ക് 200 ട്രക്കുകൾ വിതരണം ചെയ്യാൻ അശോക് ലെയ്‌ലാൻഡ്

ബംഗ്ലാദേശ് സർക്കാരിന് 200 ട്രക്കുകൾ വിതരണം ചെയ്യാൻ അശോക് ലെയ്‌ലാൻഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 2 ബില്യൺ ഡോളറിന്റെ ക്രെഡിറ്റ് ലൈനിൽ ഇന്ത്യയിൽ നിന്നുള്ള പദ്ധതിയുടെ ഭാഗമാകും ഈ ട്രക്കുകൾ. ബംഗ്ലാദേശിലെ മുൻനിര വാണിജ്യ വാഹന ബ്രാൻഡുകളിലൊന്നായ അശോക് ലെയ്‌ലാൻഡിന് രാജ്യത്തുടനീളം 50 ലധികം ടച്ച് പോയിന്റുകളുണ്ട്.

സെക്ടർ ഫോക്കസ്ഡ് ക്ലൗഡ് ഓഫർ വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റുമായി കരാർ ഒപ്പുവച്ച് എൽ ആൻഡ് ടി

സെക്ടർ ഫോക്കസ്ഡ് ക്ലൗഡ് ഓഫർ വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റ് ഇന്ത്യയുമായി കരാർ ഒപ്പുവച്ച് ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി). പങ്കാളിത്തം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ക്ലൗഡ് കമ്പ്യൂട്ടിംഗും ഇൻഫ്രാസ്ട്രക്ചർ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. കരാറിന്റെ ഭാഗമായി എൽ ആൻഡ് ടിയും മൈക്രോസോഫ്റ്റും തങ്ങളുടെ പരമ്പരാഗത ഡാറ്റാ സെന്ററുകളെ നവീകരിക്കുന്നതിനായി ആർക്കിടെക്ചറുകളും റോഡ് മാപ്പുകളും വികസിപ്പിക്കുന്നതിന് ഉപഭോക്താക്കളുമായി സഹകരിച്ചു പ്രവർത്തിക്കും.

നാൽകോ ക്യു 3 ഫലങ്ങൾ: അറ്റാദായം മൂന്നിരട്ടി വർധിച്ച് 831 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിന്റെ (നാൽകോ) ഏകീകൃത അറ്റാദായം 246.5% വർഷം വർധിച്ച് 830.67 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 59.2% വർധിച്ച് 3,845.25 കോടി രൂപയായി. ഇബി‌ഐ‌ടി‌ടി‌എ മൂന്നാം പാദത്തിൽ 174% വർധിച്ച് 1,190.4 കോടി രൂപയായി. 2020-21 വർഷത്തിൽ ഓഹരി ഒന്നിന് 1 രൂപ വീതര അന്തിമ ലാഭവിഹിതം കമ്പനി നൽകിയിരുന്നു. ആകെ 183.66 കോടി രൂപയായിരുന്നു ഇത്.

മൈക്രോസോഫ്റ്റുമായി സഹകരിച്ച് മൈക്രോസോഫ്റ്റ് ക്ലൗഡ് ഫോർ റീട്ടെയിൽ അവതരിപ്പിക്കാൻ സോനാറ്റ

‘മൈക്രോസോഫ്റ്റ് ക്ലൗഡ് ഫോർ റീട്ടെയ്ൽ’ നിർമിക്കുന്നതിനായി സൊനാറ്റ സോഫ്റ്റ്‌വെയർ ലിമിറ്റഡ് (എസ്‌എസ്‌എൽ) മൈക്രോസോഫ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഡാറ്റ ഉപയോഗപ്പെടുത്തുന്നതിലും ഷോപ്പിംഗ് അനുഭവം വർധിപ്പിക്കുന്നതിനും സുസ്ഥിര വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിലും സ്റ്റോർ അസോസിയേറ്റുകളെ ശാക്തീകരിക്കുന്നതിലുമുള്ള എസ്‌എസ്‌എൽ ന്റെ കഴിവുകൾ ഈ സഹകരണം മെച്ചപെടുത്തും. മൂന്ന് പതിറ്റാണ്ടിലേറെയായി കമ്പനി മൈക്രോസോഫ്റ്റുമായി പങ്കാളിയാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള തലത്തിൽ ഐടി സേവനങ്ങൾ നൽകുന്ന സാങ്കേതിക സൊല്യൂഷൻ കമ്പനിയാണ് എസ്എസ്എൽ.

ജിൻഡാൽ സ്റ്റെയിൻലെസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 160% ഉയർന്ന് 442 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡിന്റെ (ജെഎസ്എൽ) ഏകീകൃത അറ്റാദായം 159.5% വർധിച്ച് 441.78 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 58.2% വർധിച്ച് 5,682.37 കോടി രൂപയായി. അതേസമയം ഡെബ്റ്റ് സെക്യൂരിറ്റികൾ വഴി 3,500 കോടി രൂപ വരെ സമാഹരിക്കുന്നതിന് ജെഎസ്എൽ ബോർഡ് അംഗീകാരം നൽകി.

മിൻഡ കോസെയ് അലുമിനിയം വീൽസിന്റെ ഓഹരി 77.3 ശതമാനമായി ഉയർത്തി മിൻഡ ഇൻഡസ്ട്രീസ്

സഹസ്ഥാപനമായ മിൻഡ കോസെയ് അലുമിനിയം വീൽസിലെ (എംകെഎ) ഓഹരി 70% ൽ നിന്ന് 77.35% ആയി ഉയർത്താൻ മിൻഡ ഇൻഡസ്ട്രീസ് ലിമിറ്റഡ്. സംരഭത്തിൽ കമ്പനി 61.2 കോടി രൂപയുടെ നിക്ഷേപം നടത്തും.  എംഐഎല്ലിന് അനുകൂലമായി നിലവിലുള്ള ഓഹരി ഉടമകളും സംയുക്ത സംരംഭ പങ്കാളികളും തങ്ങളുടെ അവകാശങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്. പ്രമോട്ടർമാരുടെ ശേഷിക്കുന്ന ഓഹരി കൂടി ഏറ്റെടുത്ത് മിൻഡ ഇൻഡസ്ട്രീസ് നാല് പങ്കാളിത്ത സ്ഥാപനങ്ങളിലെ തങ്ങളുടെ ഓഹരികൾ ഏകീകരിക്കുകയാണ്.

ഇന്ത്യൻ ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 34% വർഷം വർധിച്ച് 690 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 34 ശതമാനം വർധിച്ച് 690 കോടി രൂപയായി. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം 1.9% വർധിച്ച് 4,395 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം 2022 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 9.56 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാം പാദത്തിൽ 9.13% ആണ്. കൂടാതെ ബാങ്കിന്റെ പ്രൊവിഷനുകൾ 21 ശതമാനം ഉയർന്ന് 2,493 കോടി രൂപയായിട്ടുണ്ട്.

എച്ച്‌പിസിഎല്ലിന്റെ വിശാഖ റിഫൈനറിയിൽ 26,264 കോടി രൂപയുടെ വിപുലീകരണം

26,264 കോടി രൂപ ചെലവിൽ നവീകരണത്തിനും വിപുലീകരണത്തിനുമായി സജ്ജീകരിച്ച് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ആന്ധ്രാപ്രദേശിലെ വിശാഖ റിഫൈനറി . വിശാഖ റിഫൈനറി മോഡേണൈസേഷൻ പ്രോജക്ടിന് (വിആർഎംപി) കീഴിൽ റിഫൈനറിയുടെ ശേഷി പ്രതിവർഷം 8.3 ദശലക്ഷം ടണ്ണിൽ നിന്ന് (എംടിപിഎ) 15 എംടിപിഎയായി വികസിപ്പിക്കും. പദ്ധതി 2022-23 സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും.

യൂണിയൻ ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 49% വർഷം വർധിച്ച് 1,085 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 49% വർധിച്ച് 1,085 കോടി രൂപയായി. ഇതേ കാലയളവിൽ ബാങ്കിന്റെ മൊത്ത വരുമാനം 3.2 ശതമാനം ഇടിഞ്ഞ് 19,453.74 കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 13.49% ആയിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 11.62% ആയിട്ടുണ്ട്. ബാങ്കിന്റെ പ്രൊവിഷനുകൾ 51 ശതമാനം ഇടിഞ്ഞ് 2,549.58 കോടി രൂപയായി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement