പ്രധാനതലക്കെട്ടുകൾ

മെയ് മാസം ഇന്ത്യയിലെ നിർമാണ പി.എം.ഐ 10 മാസത്തെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തി.

ലോക്ക്ഡൗണിനെ തുടർന്ന് മെയ് മാസത്തിലെ വാഹന വിൽപ്പന കുത്തനെ ഇടിഞ്ഞു.

Coal India:
വൈദ്യുതി മേഖലയിലെ ആവശ്യകത വർദ്ധിച്ചതിനെ തുടർന്ന് കമ്പനിയുടെ  കൽക്കരി ഉപഭോഗം മെയ് മാസം  38 ശതമാനം ഉയർന്ന് 55 ദശലക്ഷം ടണ്ണായി.

pharmaceutical industry, മേഖലയുമായി ബന്ധപ്പെട്ട പി.എൽ.ഐ പദ്ധതിക്കായി പ്രത്യേക മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ. ഒപ്പം മേഖലയിലെ നിക്ഷേപവും ഉത്പാദനവും വർദ്ധിപ്പിക്കുന്നതിന് 15,000 കോടി രൂപയും അനുവദിച്ചു.

Gujarat Gas:
അമൃത്സർ, ഭട്ടിന്ദ എന്നീ പ്രദേശങ്ങൾക്കായി സിറ്റി ഗ്യാസ് വിതരണ ബിസിനസ്സ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റിൽ നിന്ന് 163.31 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനി  അനുമതി നൽകി.

ITC Limited: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ  പ്രതിവർഷ അറ്റാദായം 3 ശതമാനം ഇടിഞ്ഞ് 3755 കോടി രൂപയായി. വരുമാനം വർദ്ധിച്ചെങ്കിലും മാർജിനുകൾ താഴെ വീണു. അതേസമയം ഓഹരി ഒന്നിന് 5.75 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

Balrampur Chini Mills Ltd:
മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 2.46 ശതമാനം ഇടിഞ്ഞ് 235 കോടി രൂപയായി.

Glenmark Pharmaceuticals Ltd: കമ്പനി യുഎസ് വിപണിയിൽ  അപസ്മാരത്തിനുള്ള മരുന്നായ റൂഫിനാമൈഡ് ഗുളികകൾ  അവതരിപ്പിച്ചു.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Motherson Sumi Systems
  • Muthoot Finance
  • PVR
  • MTAR Technologies
  • Panacea Biotec

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി വളരെ പെട്ടന്ന് തന്നെ മുകളിലേക്ക് കയറി എക്കാലത്തെയും ഉയർന്ന നിലയായ 15660 രേഖപ്പെടുത്തി. ലാഭമെടുപ്പിനെ തുടർന്ന് 15530ലേക്ക് വീണ സൂചിക അസ്ഥിരമായി നിൽക്കുകയും പിന്നീട് 15600ന് താഴെയായി വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി
നിഫ്റ്റിയേക്കാൾ കൂടുതൽ ബെയറിഷായി കാണപ്പെട്ടു. ICICIBANK ഇതിന് കാരണമായി. നിഫ്റ്റിക്ക് സമാനമായി മുകളിലേക്ക് കയറിയ ബാങ്ക് നിഫ്റ്റിയും ലാഭമെടുപ്പിന് വിധേയമായി. തുടർന്ന് 35200ൽ സപ്പോർട്ട് എടുത്ത സൂചിക 35337 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

RELIANCE 2200 എന്ന നിലയിൽ ശക്തമായ പ്രതിരോധത്തിലാണുള്ളത്. HDFCBANK-ന് 1520ന് മുകളിലും  KOTAKBANK-ന് 1815 മുകളിലും  നിലനിൽക്കാനായില്ല. നിഫ്റ്റി മെറ്റൽ സൂചിക ശക്തമായി താഴേക്ക് വീണു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ അസ്ഥിരമായി കാണപ്പെട്ടു.



യൂറോപ്യൻ  വിപണികൾ  ഇന്നലെ ശക്തമായി കത്തിക്കയറി 1 ശതമാനത്തിന് മുകളിൽ അടച്ചു. ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച യുഎസ് വിപണി താഴേക്ക് വീഴുകയും പിന്നീട് അസ്ഥിരമായി നിന്നു കൊണ്ട് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.  

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് കാണപ്പെടുന്നു. യൂറോപ്യൻ, യുഎസ് ഫ്യൂച്ചറുകൾ ഫ്ലാറ്റായിട്ടാണുള്ളത്. SGX NIFTY 15,613-ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് പോസിറ്റീവ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 

15,500, 15450, 15,400 എന്നിവിടായി നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി  കാണാം.

15,600, 15,700 എന്നിവിടെ അനേകം കോൾ ഒഐ ഉള്ളതിനാൽ നിഫ്റ്റിയിൽ ഇത് ശക്തമായ പ്രതിരോധം തീർത്തേക്കും.

35,500, 36,000 എന്നത്  ബാങ്ക് നിഫ്റ്റിയുടെ അടുത്ത സുപ്രധാന  പ്രതിരോധ മേഖലയാണ്.

35,000 എന്നത് ബാങ്ക് നിഫ്റ്റിയിൽ  ശക്തമായ സപ്പോർട്ടായി പ്രവർത്തിക്കും. ഇത് നിലനിർത്താൻ സൂചികയ്ക്ക് സാധിക്കുമോ എന്ന് നോക്കാം.

വിപണിയിൽ ഇന്നലെ അനേകം കോൾ ഒഐകൾ രൂപപ്പെട്ടിരുന്നു. നിഫ്റ്റിയുടെ പിസിആർ കുറഞ്ഞ് 1.1 ആയി. വിപണി ശാന്തമാകുന്നു എന്നതിന്റെ സൂചനയാണിത്.



15600, 16000  എന്നിവിടാണ്  ഏറ്റവും കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. 15000, 15400 എന്നിവിടെ അനേകം പുട്ട് ഒഐയും കാണാം. 15500ൽ നല്ല പുട്ട് ബിൽഡ് അപ്പാണ് നിലനിൽക്കുന്നത്.

ഇന്നലെ കൂടുതൽ കോൾ ഒഐകൾ രേഖപ്പെടുത്തിയതിന് പിന്നാലെ  ബാങ്ക് നിഫ്റ്റിയുടെ പിസിആർ കുറഞ്ഞ് 0.7 ആയി. 35500ൽ അനേകം കോൾ ഒഐകൾ കാണാം. ബാങ്ക് നിഫ്റ്റിക്ക് 35500 മറികടക്കാനായില്ലെങ്കിൽ ഈ ആഴ്ച നിഫ്റ്റി മുകളിലേക്ക് നീങ്ങാൻ സാധ്യതയില്ല. അതിനാൽ ബാങ്ക് നിഫ്റ്റിയിൽ 35500ൽ ശ്രദ്ധയുണ്ടാകണം.

INDIA VIX  17 ആയി. ഇത് അസ്ഥിരത സൂചിപ്പിക്കുന്നു.

RELIANCE, HDFCBANK, KOTAKBANK എന്നീ ഓഹരികളിലെ  പ്രധാന ലെവലുകൾ  ഇന്ന്  ശ്രദ്ധിക്കാവുന്നതാണ്.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  449  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 230  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.



നിർമാണ പി.എം.ഐ കണക്കുകൾ കുറവാണെങ്കിലും പ്രതീക്ഷിച്ച നിലയിൽ തന്നെയാണുള്ളത്. വാഹന വിൽപ്പന കണക്കുകളുടെ കാര്യവും സമാനമാണ്.

ഈ ആഴ്ച നിഫ്റ്റിയുടെ മുകളിലേക്കുള്ള നീക്കം പരിമിതമായിരിക്കും. അതിൽ തന്നെ വിപണി അസ്ഥിരമായി നിന്നേക്കാം. ലാഭമെടുപ്പിനുള്ള സാധ്യതയും നിലനിൽക്കുന്നു.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement