പ്രധാനതലക്കെട്ടുകൾ
Larsen and Toubro (L&T): ഹൈദരാബാദ് മെട്രോക്ക് വേണ്ടി 4000 കോടി രൂപ നിക്ഷേപം നടത്തുന്നതിനായി നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടുമായി കമ്പനി ചർച്ച നടത്തി വരുന്നു.
Canara Bank: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ബാങ്കിന്റെ 1.59 ശതമാനം ഓഹരി 407 കോടി രൂപയ്ക്ക് സ്വന്തമാക്കി.
Wipro: യുഎസിലെ അർക്കൻസാസിൽ കമ്പനി പുതിയ ഡെലിവറി സെന്റ്റർ ആരംഭിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 400 ജീവനക്കാരെ ഇവിടേക്ക് നിയമിക്കാനാകുമെന്നും കമ്പനി കരുതുന്നു.
HDFC Bank: സിഡിഎസ്എല്ലിൽ 2 ശതമാനത്തിന്റെ നിക്ഷേപം നടത്തി ബാങ്ക്.
Power Finance Corporation: ജലവൈദ്യുത പദ്ധതികളുടെ വികസനത്തിന് വായ്പ നൽകുന്നതിനായി എൻ.എച്ച്.പി.സിയുമായി ധാരണാപത്രം ഒപ്പുവച്ച് പവർ ഫിനാൻസ് കോർപ്പറേഷൻ.
Bank of India: ക്യുഐപി വഴി 3000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ബാങ്ക്.
Tata Power: രാജസ്ഥാനിൽ 150 മെഗാവാട്ടിന്റെ സോളാർ പദ്ധതി ആരംഭിച്ച് ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ്. ടാറ്റാ പവറിന്റെ അനുബന്ധ സ്ഥാപനമാണ് ടിപിആർഇഎൽ.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 16600ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 16500ൽ സപ്പോർട്ട് എടുത്തു. ഇവിടെ നിന്നും തിരികെ കയറിയ സൂചിക 16650 പരീക്ഷിച്ച് കൊണ്ട് ഇതിന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി ഇന്നലെ മിന്നുംപ്രകടനം കാഴ്ചവച്ച് താരമായി. അതിശക്തമായി മുകളിലേക്ക് കയറിയ സൂചിക 35500 എന്ന പ്രതിരോധം തകർത്ത് കൊണ്ട് മുന്നേറി. തുടർന്ന് 35800 പരീക്ഷിച്ച സൂചിക 1.67 ശതമാനം നേട്ടത്തിൽ 35712 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി, എഫ്.എം.സി.ജി എന്നീ സൂചികകൾ മാത്രമാണ് ഇന്നലെ മോശം പ്രകടനം കാഴ്ചവച്ചത്. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ ബാങ്ക്സ്, മെറ്റൽസ് എന്നിവയ്ക്ക് ഒപ്പം കുതിച്ചുകയറി.
യൂറോപ്യൻ വിപണികൾ ദിവസം മുഴുവൻ താഴേക്ക് വീണെങ്കിലും അവസാന നിമിഷം തിരികെ കയറി നേരിയ ലാഭത്തിൽ അടച്ചു. യുഎസ് വിപണി നേരിയ തോതിൽ പോസിറ്റീവായി കാണപ്പെട്ടെങ്കിലും അവസാന നിമിഷം താഴേക്ക് വീണ് ലാഭത്തിൽ തന്നെ അടച്ചു.
ഏഷ്യൻ വിപണികൾ വലിയ നീക്കങ്ങൾ ഒന്നുമില്ലാതെ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. അതേസമയം യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണുള്ളത്.
SGX NIFTY ഉയർന്ന നിലയിൽ 16,660-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16590,16,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുള്ളതായി കാണാം. എക്കാലത്തെയും ഉയർന്ന നിലയായ 16,700ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം.
ബാങ്ക് നിഫ്റ്റി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പിന്തുണയോടെ പ്രതിരോധങ്ങൾ തകർത്ത് എറിഞ്ഞ് മുന്നേറി. 35,000 ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടായി തുടരും. 35,800, 36,000 എന്നിവ ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധ മേഖലകളാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,644 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2,380 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
നിഫ്റ്റിയിൽ 16500, 16400 എന്നിവിടെയാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്. 16700, 16800,17000 എന്നിവിടെ ഏറ്റവും കൂടുതൽ കോൾ ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000ൽ അനേകം കോൾ ഒഐയും 35000ൽ അനേകം പുട്ട് ഒഐയും ഉള്ളതായി കാണാം.
ഇന്നലെ എച്ച്.ഡി.എഫ്.സി ബാങ്ക് വിപണിക്ക് ശക്തി പകർന്നു. ഓഹരി ഇപ്പോൾ 1560 എന്ന പ്രതിരോധ നിലയിലാണുള്ളത്. ശ്രദ്ധിക്കുക.
ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം എന്ത് സംഭിവക്കുമെന്ന് നമുക്ക് കണ്ട് തന്നെ അറിയാം. ഇന്നലെ നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ വിപണി മുന്നേറി. ഇന്ന് ആഗോള തലത്തിൽ തന്നെ അസ്ഥിരത പ്രകടമാണ്.
നിഫ്റ്റിക്ക് മുകളിലേക്ക് 16700 താഴേക്ക് 16590 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

