പ്രധാനതലക്കെട്ടുകൾ
Future-Reliance Retail: ആമസോണുമായുള്ള കേസിൽ നിലനിന്നിരുന്ന Status quo ഹെെക്കോടതി പിൻവലിച്ചു. ഫെബ്രുവരി 26-ന് കേസ് വീണ്ടും പരിഗണിക്കും.
Vedanta: 500 കോടി രൂപ വരെ സുരക്ഷിത എൻ.സി.ഡികൾ വാഗ്ദാനം ചെയ്യാൻ കമ്പനി പദ്ധതിയിടുന്നു.
Hindustan Aeronautics: എയ്‌റോ ഇന്ത്യ -2021 ൽ ഡിജിറ്റൽ ഓവർഹെഡ് ഹെഡ് അപ്പ് ഡിസ്‌പ്ലേ സിസ്റ്റങ്ങൾ (DOHS) വിതരണം ചെയ്യുന്നതിനായി കമ്പനി ഇസ്രായേലിലെ എൽബിറ്റ് സിസ്റ്റംസ് ഇലക്ട്രോ ഒപ്റ്റിക്സ് എലോപ് ലിമിറ്റഡുമായി കരാറിലേർപ്പെട്ടു.
Hindustan Zinc: ഭൂഗർഭ ഖനനത്തിനായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ അന്വേഷിക്കുന്നതിനായി കമ്പനി സ്വീഡിഷ് മൈനിംഗ് ഗിയർ നിർമാതാക്കളായ എപിറോക്കിന്റെ ഇന്ത്യാ വിഭാഗവുമായി കരാർ ഒപ്പുവച്ചു.
VST Tillers Tractors: കമ്പനി മോണാർക്ക് ട്രാക്ടറുകളുമായി കെെകോർത്തുകൊണ്ട് ഒരു സാങ്കേതിക വിതരണ പങ്കാളിത്തം പ്രഖ്യാപിച്ചു. ഒരു വർഷമായി ഇരുകമ്പനികളും ഒത്തുപ്രവർത്തിച്ചുവരികയാണ്.
യുഎസ് ട്രഷറി ബോണ്ടുകളേക്കാൾ 167.5 ബേസിസ് പോയിൻറ് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന UltraTech-ന്റെ കന്നി ഡോളർ ബോണ്ടുകൾ വാങ്ങിയ ആഗോള നിക്ഷേപകരിൽ എ.ഐ.എ ഗ്രൂപ്പും പിംകോയും ഉൾപ്പെടുന്നു.
Torrent Pharmaceuticals: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 18 ശതമാനം ഉയർന്ന് 297 കോടി രൂപയായി.
Godrej Consumer Products: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 12.77 ശതമാനം ഉയർന്ന് 502.08 കോടി രൂപയായി.
NMDC: സർക്കാർ ഉടമസ്ഥതയിലുള്ല മെെനിംഗ് കമ്പനിയുടെ അറ്റാദായം ഡിസംബറിലെ മൂന്നാം പാദത്തിൽ 53 ശതമാനം ഉയർന്ന് 2108 കോടി രൂപയായി.
ഇന്നത്തെ പ്രധാന ക്യൂ 3 ഫലങ്ങൾ
- Adani Ports
- Tata Steel
- Berger Paints
- Muthoot Finance
- Max Financial India
- Indian Overseas Bank
- Endurance Technologies
- Torrent Power
ഇന്നത്തെ വിപണി സാധ്യത
200 പോയിന്റുകൾ നേടി 15000 എന്ന നിർണായക നില കടന്ന നിഫ്റ്റി ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
എന്നാൽ ബാങ്ക് നിഫ്റ്റി അത്ര ബുള്ളിഷായിരുന്നില്ല. 36000 എന്ന നിർണായക നിലമറികടന്നുവെങ്കിലും ഇത് നിലനിർത്താൻ സൂചികയ്ക്ക് ആയില്ല. തുടർന്ന് 35,983 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
യുഎസിൽ നിന്നുള്ള ശുഭവാർത്തകൾ ലോക വിപണികളെ എല്ലാം തന്നെ ഉയരങ്ങളിലേക്ക് നയിക്കുകയാണ്. ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഉയർന്ന ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 15,162,-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
ഇത് വളരെ നിർണായക നിലയാണ്. അതിനാൽ വിപണി അസ്ഥിരമാകാനും ചാഞ്ചാട്ടം സംഭവിക്കാനും ഏറെ സാധ്യതയുണ്ട്.
ഇന്നലത്തെ ഉയർന്ന നില ഇന്ന് ശക്തമായ പ്രതിരോധം (resistance) ആയി മാറും. ഗ്യാപ്പ് അപ്പിൽ തന്നെ ഇത് തകർക്കപ്പെടുമൊയെന്ന് നമുക്ക് കണ്ടറിയാം.
താഴേക്ക് പോയാൽ 14,800, 14660 എന്നത് നിഫ്റ്റിക്ക് ശക്തമായ ഒരു സപ്പോർട്ടാണ്. 14500, 14000വും ശക്തമായ സപ്പോർട്ടായി പരിഗണിക്കം.
15,500, 16,000 എന്നിവിടങ്ങളിൽ ഇന്നത്തെ ഉയർന്ന കാൾ ഓപ്പൺ ഇൻന്റെറെസ്റ്റ് കാണപ്പെടുന്നു. 14,000, 14,500 എന്നിവിടങ്ങളിൽ ഉയർന്ന പുട്ട് ഓപ്പൺ ഇൻന്റെറെസ്റ്റും കാണുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,876 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്ന് 504 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ടാറ്റാ സൺസ് Tata Motors ഓഹരികൾ വാങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിൽ ടാറ്റാ ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ബാങ്ക് നിഫ്റ്റിയിൽ അസ്ഥിരത കാണ്ടു തുടങ്ങി നിഫ്റ്റിയിലും ഉടൻ ഇത് കണ്ട് തുടങ്ങിയേക്കുമോ ? എല്ലാ മേഖലാ സൂചികകളും നിരീക്ഷിച്ച് നിഫ്റ്റിയുടെ നീക്കം തിരിച്ചറിയുക. ഇതിലൂടെ സൂചികയുടെ ദിശ വളരെ എളുപ്പത്തിൽ മനസിലാക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

