പ്രധാനതലക്കെട്ടുകൾ

Paytm: 21,000 കോടി രൂപയുടെ ഐപിഒ നടത്തുന്നതിനായി കമ്പനി ബോർഡ് ഒരു വെർച്വൽ യോഗം ചേരും.

കോവാക്ലിൻ മരുന്നിനുള്ള പദാർത്ഥം നിർമിക്കുന്നതിനായി ഭാരത് ബയോടെക് ഇന്റർനാഷണലും ഗുജറാത്ത് കൊവിഡ് വാക്സിൻ കൺസോർഷ്യവും തമ്മിൽ ധാരണപത്രം ഒപ്പിട്ടു. Gujarat Biotechnology Research Centre, Hester Biosciences, Omnibrx Biotechnologies എന്നിവ ജി.സി.വിയിൽ ഉൾപ്പെടുന്നു. പദ്ധതിക്കായി 40 കോടി രൂപയാണ് കമ്പനി കണക്കാക്കുന്നത്.

TCS:  ടാറ്റാ കൺസൾട്ടൻസി സർവീസസ് സൗദി അറേബ്യയിലെ ജിഇയുടെ ഓഹരി ഏറ്റെടുക്കൽ കമ്പനി പൂർത്തിയാക്കി.

Navneet Education: ഓപ്പൺ മാർക്കറ്റിൽ നിന്നും ഓഹരി ഒന്നിന് 100 രൂപ വീതം ഓഹരി തിരികെ വാങ്ങാൻ കമ്പനി അനുമതി നൽകി.

UCO Bank: ക്യുഐപി, പബ്ലിക്ക് ഓഫർ എന്നിവയിലുടെ 3000 കോടി രൂപ സമാഹരിക്കാൻ ബാങ്ക് അനുമതി നൽകി.

Delta Corp:
ലോക്ക്ഡൗണ് നീട്ടിയതിനെ തുടർന്ന് കമ്പനിയുടെ ഗോവയിലുള്ള കസിനോകൾ ജൂൺ 15 വരെ തുറന്ന് പ്രവർത്തിക്കില്ല

Sun Pharma: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം രണ്ട് ഇരട്ടി  വർദ്ധിച്ച് 894.15 കോടി രൂപയായി.

Eicher Motors: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം  73 ശതമാനം വർദ്ധിച്ച് 526.14 കോടി രൂപയായി.

Dixon Technologies: മാർച്ചിലെ നാലാം പാദത്തിൽ  കമ്പനിയുടെ  പ്രതിവർഷ അറ്റാദായം 60.48 ശതമാനം വർദ്ധിച്ച് 44.26 കോടി രൂപയായി.

Page Industries:  മാർച്ചിലെ നാലാം പാദത്തിൽ  കമ്പനിയുടെ  പ്രതിവർഷ അറ്റാദായം നാലിരട്ടി വർദ്ധിച്ച് 115.56 കോടി രൂപയായി.


ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Mahindra & Mahindra
  • 3M India
  • REC
  • Ipca Laboratories
  • Sundaram Finance
  • Max Healthcare
  • Glenmark Pharmaceuticals
  • Aditya Birla Fashion & Retail
  • Indian Bank
  • City Union Bank
  • Sumitomo Chemicals

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ  വ്യാപാരം ആരംഭിച്ച നിഫ്റ്റി  പെട്ടന്ന് താഴേക്ക് വരികയും 15300 എന്ന സപ്പോർട്ട് പരീക്ഷിക്കുകയും ചെയ്തു. മാസാവസാനമുള്ള എക്സ്പെയറിയായതിനാൽ തന്നെ വിപണിയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം അനുഭവപ്പെട്ടു. 15360ലേക്ക് കയറിയ സൂചിക പിന്നീട് 15270ലേക്ക് വീഴുകയും ശേഷം കത്തിക്കയറി 15380ലേക്ക് വരികയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി നിഫ്റ്റിയേക്കാൾ കൂടുതൽ  നീക്കം കാഴ്ചവച്ചു. മുകളിലേക്ക് കയറി 35000 പരീക്ഷിച്ച സൂചിക കൊട്ടക് ബാങ്ക്, എസ്.ബി.ഐ എന്നിവയുടെ പിന്തുണയോടെ ഇതിനെ മറികടന്നു. തുർന്ന് 35095 എന്ന നിലയിൽ സൂചിക  വ്യാപാരം അവസാനിപ്പിച്ചു.

പി.എസ്.യു ബാങ്ക്സ്, ബാങ്ക്സ് എന്നിവ ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി ഐടിയും കത്തിക്കയറി.



യൂറോപ്യൻ വിപണി ഫ്ലാറ്റായാണ് അടയ്ക്കപെട്ടത്. എന്നാൽ ചാർട്ട് നോക്കിയാൽ വിപണി ദിവസം മുഴുവൻ മുകളിലേക്ക് കയറുന്നതായി നമുക്ക് കാണാം. യുഎസ് വിപണി ഫ്ലാറ്റായി തന്നെ അടച്ചു.

യുഎസിലെ തൊഴിൽ രഹിതരുടെ എണ്ണം 14 മാസത്തെ ഏറ്റവും കുറഞ്ഞ നില രേഖപ്പെടുത്തി. ഇത് സമ്പദ് വ്യവസ്ഥ ശക്തമാണെന്ന സൂചന നൽകുന്നു. ഇതിനൊപ്പം വരുന്ന സാമ്പത്തിക വർഷത്തിൽ ഫെഡറൽ ചെലവ് 6 ട്രില്യൺ ഡോളറിലെത്തിക്കുന്ന ഒരു ബജറ്റ് ബിഡെൻ പുറത്തിറക്കുമെന്ന റിപ്പോർട്ടുകളും വരുന്നു.

ഏഷ്യൻ വിപണികൾ  ഏറെയും ലാഭത്തിലാണ്  കാണപ്പെടുന്നത്. ജപ്പാൻ 2 ശതമാനം മുകളിലാണ് ഉള്ളത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചറുകളും ലാഭത്തിൽ കാണപ്പെടുന്നു. SGX NIFTY 15,459-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 



15,360, 15,320, 15,270 എന്നിവിടായി  നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി  കാണാം.

എക്കാലത്തെയും ഉയർന്ന നിലയായ 15,430ൽ  ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. അതിന് മുകളിലേക്ക് ഉള്ള കാര്യങ്ങൾ ചാർട്ടിൽ നിന്നും വ്യക്തമല്ലെങ്കിലും 15,500 മറ്റൊരു പ്രതിരോധമായേക്കും.

35,200 എന്നത്  ബാങ്ക് നിഫ്റ്റിയുടെ ഒരു പ്രധാന  പ്രതിരോധ മേഖലയാണ് . ഇത് തകർക്കപെട്ടാൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കാം.

34,400-500, 34,100 എന്നത് ബാങ്ക് നിഫ്റ്റിയിൽ  ശക്തമായ സപ്പോർട്ടായി പ്രവർത്തിക്കും.

അടുത്ത ആഴ്ചയിലെ എക്സ്പെയിക്കായി കോൾ ഒഐയേക്കാൾ കൂടുതൽ പുട്ട് ഒഐ കാണപ്പെട്ടേക്കാം. ഇത് വിപണിയുടെ ശക്തിയെ സൂചിപ്പിക്കുന്നു.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  600   കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ നിന്നും 112 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

നിഫ്റ്റി ഇന്ന് വീണ്ടും എക്കാലത്തെയും ഉയർന്ന നിലകെെവരിക്കാൻ ഒരുങ്ങുകയാണ്. നിങ്ങളുടെ സ്വങ്, ദീർഘകാല നിക്ഷേപങ്ങൾ കണ്ട് നിങ്ങൾ സന്തുഷ്ടരായിരിക്കും. എക്കാലത്തെയും ഉയർന്ന നിലകെെവരിച്ചാൽ അവിടെ നിന്നും ഒരു ബ്രേക്ക് ഔട്ട് നടന്ന് മുകളിലേക്കൊ ലാഭമെടുപ്പിനെ തുടർന്ന് നേരിയ ഇടിവോ സൂചികയിൽ സംഭവിച്ചേക്കാം. ഇന്ന് എന്ത് തന്നെ സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ഇന്നത്തെ നീക്കം അടുത്താഴ്ചയുള്ള വിപണിയുടെ ഭാവി നിർണയിക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement