പ്രധാനതലക്കെട്ടുകൾ

Hathway Cable: പ്രെമോട്ടർമാർ കമ്പനിയുടെ 19 ശതമാനം ഓഹരികൾ വിൽക്കാൻ പദ്ധതിയിടുന്നു. സ്റ്റോക്ക് എക്സ്ചേഞ്ച് റൂട്ട് വഴി ഇക്വിറ്റി ഷെയറിന് 25.25 രൂപ നിരക്കിൽ 33.79 കോടി ഓഹരികൾ വിറ്റഴിക്കും.

Mahindra Lifespace: മുംബൈ മെട്രോപൊളിറ്റൻ റീജിയനിലെ 10.3 ഏക്കർ സ്ഥലം ഏറ്റെടുത്തതായി കമ്പനി പറഞ്ഞു. ഇവിടെ കമ്പനി പുതിയ റെസിഡൻഷ്യൽ പ്രോജക്റ്റ് ആരംഭിക്കും.

SpiceJet:
സ്‌പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിംഗ് റാസ്, അൽ ഖൈമ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ഡൽഹി ആസ്ഥാനമായുള്ള ബേർഡ് ഗ്രൂപ്പിന്റെ പ്രൊമോട്ടർ അങ്കുർ ഭാട്ടി എന്നിവർ ചേർന്ന് കൊണ്ട്
എയർ ഇന്ത്യയുടെ  100 ​​ശതമാനം ഓഹരി വാങ്ങാൻ തീരുമാനിച്ചു.

Power Grid: പവർ ട്രാൻസ്മിഷൻ പദ്ധതി നടപ്പിലാക്കുന്ന ബിക്കാനീർ -2 ഭിവടി ട്രാൻസ്കോ ലിമിറ്റഡ്  ഏറ്റെടുത്തതായി  പവർ ഗ്രിഡ് കോർപ്പറേഷൻ അറിയിച്ചു.

GAIL: ബെംഗളൂരുവിൽ 100 സിഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ഗെയിലും കോൺഫിഡൻസ് പെട്രോളിയം ഇന്ത്യ ലിമിറ്റഡും തമ്മിൽ ധാരണയായി. 



HG Infra Engineering: ആന്ധ്രാപ്രദേശിലെ എൻ‌എച്ച് -130-സിഡി റോഡിലെ ആറുവരി പാതയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്കായി ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എച്ച്ജി ഇൻഫ്രാ എഞ്ചിനീയറിംഗിനെ തിരഞ്ഞെടുത്തു. 1,060. 11 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

CreditAccess Grameen: 500 സുക്ഷിത എൻ.സി.ഡികൾ 10 ലക്ഷം രൂപ മുഖവിലയക്ക് വിതരണം ചെയ്യാൻ കമ്പനി ബോർഡ് അംഗീകാരം നൽകി.

Sterlite Technologies:
2900 സുക്ഷിത എൻ.സി.ഡികൾ 10 ലക്ഷം രൂപ മുഖവിലയക്ക് വിതരണം ചെയ്യാൻ കമ്പനി ബോർഡ് അംഗീകാരം നൽകി.10 വർഷത്തേക്ക് 8.25 ശതമാനം നിരക്കിലാണ് കൂപ്പൺ റേറ്റ്.

ഇന്നത്തെ വിപണി സാധ്യത

നിഫ്റ്റി ഇന്നലെ 14750 എന്ന നിർണായ സപ്പോർട്ട് തകർത്ത് കൊണ്ട് താഴേക്ക് വീണു. 14500,14360 എന്നിവയെല്ലാം മറികടന്ന സൂചിക 14300ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി 32500ൽ സപ്പോർട്ട് എടുത്തതിനാൽ ഇത് അത്ര ബെയറിഷാണെന്ന് പറയാനാകില്ല. 33,000, 32,850 എന്ന നിർണായക നിലകൾ എല്ലാം ഇന്നലെ തകർത്തുവെങ്കിലും സൂചിക 33000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.

മെറ്റൽ ഓഹരികൾ മാത്രമാണ് ഇന്നലെ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50യിലെ 6 ഓഹരികൾ മാത്രമാണ് ലാഭത്തിൽ കാണപ്പെട്ടത്. വിപണി അത്രമാത്രം  ബെയറിഷായിരുന്നു.

ജോ ബെെഡൻ ബുധനാഴ്ചത്തെ തന്റെ പ്രസംഗത്തിന്റെ ഭാഗമായി 3 ട്രില്യൺ യുഎസ്ഡി പാക്കേജ്  പ്രഖ്യാപിച്ചേക്കാം. ഇത് വിപണിയെ പോസിറ്റീവ് ആക്കാൻ സഹായിച്ചേക്കും.

യൂറോപ്യൻ വിപണികൾ താഴേക്ക് വീണെങ്കിലും വിപണി അവസാനിക്കാൻ നേരം ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം വലിയ ഗ്യാപ്പ് ഡൗണിൽ തുറന്ന യുഎസ് വിപണി തിരികെ മുകളിലേക്ക് കയറി. DOW JONES ഇന്നലെ മാത്രം 600 പോയിന്റുകളുടെ ഇൻട്രാഡേ നീക്കമാണ് കാഴ്ചവച്ചത്. 

യുഎസ് വിപണി ഉയർന്നതിന് പിന്നാലെ ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ് ഫ്യൂച്ചേഴ്സും ലാഭത്തിലാണ്. SGX NIFTY  14,571- എന്ന ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 

ബാങ്ക് നിഫ്റ്റി 33000, നിഫ്റ്റി 14500 എന്നീ നിർണായക സപ്പോർട്ടുകൾ തകർത്തതോടെ വിപണിയിലെ കരടികളുടെ സാനിധ്യം സ്ഥിരീകരിക്കാവുന്നതാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുന്നതും ഏറെ ആശങ്ക ഉണ്ടാക്കുന്നു.

നമുക്ക് അറിയാം നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 14500 എന്നത് ഒരു നിർണായക നിലയാണ്. ഇതിന് മുകളിൽ സൂചികയ്ക്ക് വ്യാപാരം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ അത് വിപണിക്ക് ശുഭസൂചന നൽകും.

നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 14,600, 14,650, 14,700,14,750   എന്നിവിടങ്ങളിൽ ശക്തമായ  പ്രതിരോധം  അനുഭവപ്പെടും. കുറഞ്ഞത് 14,700 എങ്കിലും മറികടന്നാൽ മാത്രമെ നിഫ്റ്റി ശക്തി കെെവരിക്കു.

14,360, 14230 എന്നിവിടെ  നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുണ്ട്. ബാങ്ക് നിഫ്റ്റിക്ക്  32,850, 32,500 എന്ന  നിലയിൽ   സപ്പോർട്ടുള്ളതായി കാണാം.

ഇന്നലെ വിപണി താഴേക്ക് വീണപ്പോൾ  India VIX കത്തിക്കയറി.


വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 3383 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 2267  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

14500,14000 എന്നിവിടങ്ങളിലായി നല്ല പുട്ട് ഒഐ കാണാനാകും.15000, 16000 എന്നിവിടങ്ങളിൽ ഉയർന്ന കോൾ ഓപ്ഷനും കാണാം.

യുഎസിൽ നിന്നുള്ള ശുഭവാർത്തകൾക്ക് ഒപ്പം സമാനമായ മറ്റു വാർത്തകൾ കൂടി വന്നാൽ നിഫ്റ്റി കൂടുതൽ ഉയരങ്ങൾ കീഴടക്കിയേക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement