ഇന്നത്തെ വിപണി വിശകലനം
ബ്രേക്ക് ഔട്ട് നടത്തി ബാങ്ക് നിഫ്റ്റി, മൊത്തം വിപണിക്ക് പോസിറ്റീവ് സൂചന നൽകി.
ഗ്യാപ്പ് അപ്പിൽ 16566 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 16500ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക സാവധാനം 16590, 16600 എന്നിവ മറികടന്നു. ബാങ്കിംഗ് ഓഹരികളാണ് വിപണിക്ക് ശക്തമായ പിന്തുണ നൽകിയത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.78 ശതമാനം മുകളിലായി 16624 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി 35070ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക 35800 എന്ന പ്രതിരോധം വരെയെത്തി. HDFC Bank, ICICI Bank എന്നിവയാണ് സൂചികയുടെ മുന്നേറ്റത്തിന് ശക്തമായ പിന്തുണ നൽകിയത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 587 പോയിന്റുകൾ/ 1.67 ശതമാനം മുകളിലായി 35712 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ ആഴ്ചത്തെ പതനത്തിന് ശേഷം നിഫ്റ്റി മെറ്റൽ 2.9 ശതമാനം നിഫ്റ്റി മീഡിയ 1.96 ശതമാനം നിഫ്റ്റി റിയൽറ്റി 1.83 ശതമാനം എന്നിങ്ങനെ നേട്ടം കെെവരിച്ചു. നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫാർമ എന്നിവ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിൽ അടച്ചു.യൂറോപ്യൻ വിപണികൾ എല്ലാം തന്നെ കയറിയിറങ്ങി ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Bajaj Finserv(+7.7%), Bajaj Finance(+3.3%) എന്നിവ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അസറ്റ് മാനേജ്മെന്റ് കമ്പനിയും മ്യൂച്വൽ ഫണ്ടും ആരംഭിക്കുന്നതിനായി Bajaj Finservന് സെബിയുടെ അനുമതി ലഭിച്ചു.
HDFC Bank 2.2 ശതമാനം നേട്ടത്തിൽ അടച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
മറ്റു നോൺ ബാങ്കിംഗ് ഫാനാൻസ് സ്ഥാപനങ്ങളായ Muthoot(+3%), Shriram Transport(+2.7%), Manappuram(+3.1%), L&T Finance(+3.3%), CholaFin(+5.3%), M&M Finance(+4.9%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.
അദാനി ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു. Adani Ports(+4%), Adani Ent(+2.9%), Adani Green, Adani Power(+5%-UC), ATGL(+5%-UC), Adani Transmission(+1.7%) എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം ഇൻഫിനിറ്റി ട്രേഡ് ആൻഡ് ഇൻവസ്റ്റ്മെന്റിന്റെ പ്രോമാേട്ടർ അദാനി ഗ്രീനിന്റെ ഓഹരികൾ വാങ്ങിയിരുന്നു.
കഴിഞ്ഞ ആഴ്ചത്തെ തിരുത്തലിന് ശേഷം മെറ്റൽ ഓഹരികൾ കുതിച്ചുകയറി. Hindalco(+3.4%), Tata Steel(+3.3%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.
National Aluminium(+7.5%), NMDC(+5.4%), Vedanta(+4.5%), SAIL(+3.5%), Jindal Steel(+2.5%), JSL(+17%), JSLHisar(+12.6%) എന്നിവ ലാഭത്തിൽ അടച്ചു.
എഫ്.എം.സി.ജി, ഐടി ഓഹരികൾ ഇന്ന് ലാഭമെടുപ്പിന് വിധേയമായി. Britannia(-1.4%), Nestle(-1.2%), Infosys(-1%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Aptus Value, Chemplast എന്നീ ഓഹരികൾ ഫ്ലാറ്റായി നേരിയ കിഴിവിൽ വിപണിയിൽ ലിസ്റ്റ് ചെയ്തു.
സെപ്റ്റംബർ ഒന്നിന് കൊച്ചി വണ്ടർലാ വീണ്ടും തുറക്കും. Wonderla(+3.4%) ശതമാനം നേട്ടം കെെവരിച്ചു.
ബ്രോക്കറേജ് സ്ഥാപനങ്ങളായ Oswal(+7.5%), Edelweiss(+3.2%), IIFL Securities(+10%-UC), JM Financial(+5.4%), ICICI Securities(+2.8%), Angel Broking(+3.5%) എന്നിങ്ങനെ നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി ഐടി, എഫ്.എം.സി.ജി ഓഹരികൾ വെെകാതെ തിരുത്തലിന് വിധേയമാകുമെന്ന് ഞാങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു.
HDFC Bank, ICICI Bank, Reliance എന്നിവയുടെ പിന്തുണയിൽ വിപണി ശക്തമാണന്ന് ഒരുക്കൽ കൂടി തെളിയിക്കപ്പെട്ടു. HDFC Bank ഇന്ന് 33 പോയിന്റുകളുടെ സംഭാവനയാണ് നിഫ്റ്റിക്ക് നൽകിയത്. ബാങ്ക് നിഫ്റ്റിക്ക് 230 പോയിന്റുകളുടെ സംഭാവന നൽകി.
ഓഹരിയുമായി ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾ എങ്ങനെ വഴിമാറിയെന്നും എങ്ങനെ കുതിച്ചുകയറുന്നുവെന്നും നമ്മൾ ചർച്ചചെയ്തിരുന്നു. റിലയൻസ് ഓഹരിയും ശക്തമായ കുതിപ്പിന് തുടക്കമിടാൻ ഒരുങ്ങുന്നതായി കാണാം.
നല്ല മിഡ് ക്യാപ്പ് സ്മോൾ ക്യാപ്പ് ഓഹരികൾ തിരികെ കയറാൻ തുടങ്ങിയിട്ടുണ്ട്. യൂഎസിലെ NASDAQ, S&P 500 എന്നിവ എക്കാലത്തെയും ഉയർന്ന നില കെെവരിച്ചതിന് പിന്നാലെ ഇന്ത്യൻ വിപണി സ്ഥിരത കെെവരിച്ചു.
Bajaj Finserv-ന്റെ ഓഹരി വില നിഫ്റ്റിക്ക് സമാനമായി നിൽക്കുന്നത് കാണാം. 2016ൽ ബജാജ് ഫിനാൻസ്, ഫിൻസർവ് എന്നീ രണ്ട് കമ്പനികളും സ്റ്റോക്ക് സ്പ്ലിറ്റ് നടത്തിയിരുന്നു. ഓഹരികൾ വീണ്ടും ശക്തമായ മുന്നേറ്റം നടത്തിയേക്കാം. ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

