പ്രധാനതലക്കെട്ടുകൾ

Vodafone Idea: ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡിന്റെ ഏകദേശം 5 ശതമാനം വരുന്ന ഓഹരികൾ ഭാരതി എയർടെല്ലിന്  വിൽക്കാനുള്ള ചർച്ചയിലാണ് കമ്പനി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 3,300 കോടി രൂപയിലധികം മൂല്യം വരുന്ന ഇടപാടാണ് പ്രതീക്ഷിക്കുന്നത്.

Info Edge (India): കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ ഹൈ ഓർബിറ്റ് കരിയറുകളുടെ സംയോജനത്തിന് NCLT-യുടെ അംഗീകാരം ലഭിച്ചു.

Power Grid: പവർ ഗ്രിഡ് വിസാഗ് ട്രാൻസ്മിഷനിൽ 26 ശതമാനം  ശേഷിക്കുന്ന ഇക്വിറ്റി ഷെയർഹോൾഡിംഗ് കമ്പനി കൈമാറും.

Vedanta: മാർച്ച് രണ്ടിന് കമ്പനി മൂന്നാം ഘട്ട ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കും.

Tenneco:
പെഗാസസ് ഹോൾഡിംഗ്സിന്റെ പൂർണ ഉടമസ്ഥതയിലുള്ള പെഗാസസ് മെർജറുമായി കമ്പനി ലയന കരാറിൽ ഒപ്പുവച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17202 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണെങ്കിലും 17125 എന്ന നിലയിൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. വീണ്ടും അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണ സൂചിക അവസാന നിമിഷം രൂക്ഷമായ വിൽപ്പനയ്ക്ക് വിധേയമായി. തുടർന്ന് 29 പോയിന്റുകൾ/0.17 ശതമാനം താഴെയായി 17063 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37664 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങി. 37500ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാന മണിക്കൂറിൽ താഴേക്ക് വീണ ബാങ്ക് നിഫ്റ്റി 20 പോയിന്റുകൾ/ 0.05 ശതമാനം മുകളിലായി 37392 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്നലെ ഫ്ലാറ്റായി അടച്ചു.


യൂഎസ്
വിപണി ഇന്നലെ താഴേക്ക് വീണു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ്  എന്നിവ നേരിയ ലാഭത്തിൽ കാണപ്പെടുന്നു.

SGX NIFTY
16720-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,000, 16,925, 16,850 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,150, 17,200, 17,270, 17,350 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,300, 37,180, 37,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,500, 37,650, 37,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17500, 17400 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38,000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിക്സ്  24.5 ആയി കുറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3400 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3000 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

വിപണി സമയത്ത് ഉക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. റഷ്യ തങ്ങളുടെ പദ്ധതിയുമായി മുന്നോട്ട് പോയതിനാൽ ഇനി ഉച്ചകോടി കൊണ്ട് പ്രയോജനവുമില്ലെന്ന് പറഞ്ഞ ജോ ബൈഡൻ അതിനുള്ള നീക്കം ഉപേക്ഷിച്ചു. ഇതിനൊപ്പം കൂടുതൽ കടുത്ത ഉപരോധങ്ങളുമായി യുഎസ് മുന്നോട്ടുവരുമെന്നും ബൈഡൻ പറഞ്ഞു. തങ്ങളുടെ പ്രതികരണവും കടുത്തതായിരിക്കുമെന്ന് പുടിൻ യുഎസിന് മറുപടി നൽകി. എന്നാൽ വിപണി ഇതിനോട് അധികം പ്രതികരിച്ചില്ല.

എന്നാൽ ഇപ്പോൾ ഉക്രൈനിൽ നിന്നും ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നതായി കാണാം. അതിർത്തിക്കടുത്തുള്ള റഷ്യൻ സൈനികരുടെ പുതിയ നീക്കങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ  ഇന്നലെ രാത്രി ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. യൂറോപ്യൻ യൂണിയൻ റഷ്യയ്ക്ക് എതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. യുഎൻ സെക്യൂരിറ്റി കൗൺസിൽ അടിയന്തര യോഗം ആരംഭിച്ചിട്ടുണ്ട്, സമാധാനത്തിന് അവസരം നൽകണമെന്ന് യുഎൻ സെക്രട്ടറി ജനറൽ യോഗത്തിൽ റഷ്യയോട് ആവശ്യപ്പെട്ടു. അതേസമയം നാറ്റോയുടെ ആക്രമണാത്മക വിപുലീകരണം അംഗീകരിക്കാനാവില്ലെന്നാണ് പുടിന്റെ നിലപാട്. ഉക്രൈനിൽ  സൈനിക നടപടി നടത്താൻ പുടിൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. വിപണി സമയത്തെ ലൈവ് വാർത്തകളിൽ ശ്രദ്ധിക്കുക.

എഫ്.ഐഐ വിൽപ്പന തുടരുന്നത് ഇന്ത്യൻ വിപണിയുടെ മേലുള്ള ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത് മാസത്തെ എക്സ്പെയറി ആയതിനാൽ തന്നെ തങ്ങളുടെ പോസിഷനുകൾ മാനേജ് ചെയ്യാനായി അവസാന നിമിഷത്തിൽ വലിയ നീക്കങ്ങൾ നിക്ഷേപ സ്ഥാപനങ്ങൾ നടത്താനുള്ള സാധ്യതകൾ തള്ളികളയാനാകില്ല. വിപണിയുടെ ചാഞ്ചാട്ട കെണിയിൽ നിങ്ങൾ അകപ്പെട്ട് പോകില്ലെന്ന് ഉറപ്പ് വരുത്തുക.

കൊട്ടക്ക് ബാങ്ക് ഓഹരിയിൽ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement