ജൂൺ പാദത്തിൽ രാജ്യത്തിന്റെ ജിഡിപി 18.5 ശതമാനം വളർച്ച കെെവരിക്കുമെന്ന് എസ്.ബി.ഐ
ഏപ്രിൽ-ജൂൺ പാദത്തിലെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 18.5 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് എസ്.ബി.ഐ റിപ്പോർട്ട്. ഇത് ആർബിഐയുടെ 21.4 ശതമാനം എന്ന പ്രവചന നിരക്കിനേക്കാൾ കുറവാണ്.
വീഡിയോകോൺ എജിആർ കുടിശ്ശിക കേസിൽ ഭാരതി എയർടെലിന് ഇളവ് നൽകി സുപ്രീം കോടതി
വീഡിയോകോൺ എജിആർ കുടിശ്ശിക കേസിൽ ഭാരതി എയർടെലിന് ഇളവ് നൽകി സുപ്രീം കോടതി. വീഡിയോകോൺ എജിആർ കുടിശ്ശിക അടയ്ക്കുന്നതിൽ നിന്ന് സംരക്ഷണം തേടുന്നതിന് ടെലികോം തർക്ക പരിഹാര അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാനും കമ്പനിക്ക് അനുമതി ലഭിച്ചു.
അർക്കൻസാസിലെ പുതിയ ഡെലിവറി സെന്ററിലേക്ക് 400 പേരെ നിയമിക്കാൻ ഒരുങ്ങി വിപ്രോ
യുഎസിലെ അർക്കൻസാസിൽ പുതിയ ഡെലിവറി സെന്റ്റർ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് വിപ്രോ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 400 ജീവനക്കാരെ ഇവിടേക്ക് നിയമിക്കാനാകുമെന്നും കമ്പനി കരുതുന്നു. പുതിയ സ്ഥാപനത്തിനായി 3 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും കമ്പനി വ്യക്തമാക്കി.
എൻ.എച്ച്.പി.സിയുമായി ധാരണാപത്രം ഒപ്പുവച്ച് പവർ ഫിനാൻസ് കോർപ്പ്
ജലവൈദ്യുത പദ്ധതികളുടെ വികസനത്തിന് വായ്പ നൽകുന്നതിനായി എൻ.എച്ച്.പി.സിയുമായി ധാരണാപത്രം ഒപ്പുവച്ച് പവർ ഫിനാൻസ് കോർപ്പറേഷൻ. വലിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള സാമ്പത്തിക സഹായവും പി.എഫ്.സി നൽകും. ധാരണാപത്രം ഒപ്പിടുന്നത് ഇരു കമ്പനികളും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ശക്തിപ്പെടുത്തും.
മ്യൂച്ചൽ ഫണ്ട് ബിസിനസിനായി ബജാജ് ഫിൻസെർവിന് സെബിയുടെ അനുമതി ലഭിച്ചു
മ്യൂച്ചൽ ഫണ്ട് ബിസിനസിനായി ബജാജ് ഫിൻസെർവിന് സെബിയുടെ അനുമതി ലഭിച്ചു.ബജാജ് ഫിൻസെർവ് ഒരു അസറ്റ് മാനേജ്മെന്റ് കമ്പനി സ്ഥാപിക്കും. കമ്പനി എല്ലാ സാമ്പത്തിക സേവനങ്ങളും വാഗ്ദാനം ചെയ്യാനും ആപ്പ് അധിഷ്ഠിത പ്ലാറ്റ്ഫോം വഴി തടസ്സമില്ലാതെ ഇവ നൽകാനും പദ്ധതിയിടുന്നു.
പരിസ്ഥിതി സൗഹൃദ ഷിപ്പിംഗ് ലൈനായി മിറ്റ്സുയി ഒഎസ്കെ ലൈൻസുമായി ധാരണാപത്രം ഒപ്പുവച്ച് ടാറ്റ സ്റ്റീൽ
പരിസ്ഥിതി സൗഹൃദ ഷിപ്പിംഗ് ലൈൻ വികസിപ്പിക്കുന്നതിനായി മിറ്റ്സുയി ഒഎസ്കെ ലൈൻസുമായി ധാരണാപത്രം ഒപ്പുവച്ച് ടാറ്റ സ്റ്റീൽ. ജപ്പാൻ ആസ്ഥാനമായുള്ള മിറ്റ്സുയി ഒഎസ്കെ ലൈൻ ഒരു ആഗോള സമുദ്ര ഗതാഗത ഗ്രൂപ്പാണ്. ഉരുക്ക് ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ സമുദ്ര ഗതാഗതത്തിൽ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം.
രാജസ്ഥാനിൽ 150 മെഗാവാട്ടിന്റെ സോളാർ പദ്ധതി ആരംഭിച്ച് ടാറ്റാ പവർ
രാജസ്ഥാനിൽ 150 മെഗാവാട്ടിന്റെ സോളാർ പദ്ധതി ആരംഭിച്ച് ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ്. പദ്ധതിയിലൂടെ പ്രതിവർഷം 350 ദശലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റാ പവറിന്റെ അനുബന്ധ സ്ഥാപനമാണ് ടിപിആർഇഎൽ.
യുസിഎഎസുമായി മൂന്ന് വർഷത്തെ കരാറിൽ ഏർപ്പെട്ട് ഇൻഫോസിസ്
യുകെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള പ്രവേശന സേവനമായ യുസിഎഎസുമായി മൂന്ന് വർഷത്തെ കരാറിൽ ഏർപ്പെട്ട് ഇൻഫോസിസ്. പുതിയ കരാറിന്റെ ഭാഗമായി ഇൻഫോസിസ് വിപുലമായ ഡിജിറ്റൽ സേവനങ്ങൾ യുസിഎഎസിന് നൽകും.
ഫരീദാബാദ് പ്ലാന്റിലെ എൽവി മോട്ടോർസിന്റെ ശേഷി വികസിപ്പിക്കാൻ ഒരുങ്ങി എബിബി ഇന്ത്യ
ഹരിയാനയിലെ ഫരീദാബാദ് പ്ലാന്റിലെ ലോവർ വോൾട്ടേജ് മോട്ടോർസിന്റെ ശേഷി വികസിപ്പിക്കാൻ ഒരുങ്ങി എബിബി ഇന്ത്യ. വിപുലീകരണം കമ്പനിയുടെ പ്ലാന്റ് ശേഷി 20 ശതമാനത്തിൽ ഏറെ വർദ്ധിപ്പിക്കുകയും മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.

