Top 10 News ശ്രീനഗറിനെ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കാൻ ഗെയിൽ – ടോപ് 10 വാർത്തകൾ ശ്രീനഗറിനെ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കാൻ ഗെയിൽ; മുംബൈ-നാഗ്പൂർ പാത 2023 മെയ് പൂർണമാകും കാശ്മീർ താഴ്‌വരയിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതിനായി ശ്രീനഗറിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാൻ പദ്ധതിയിട്ടതായി പ്രഖ്യാപിച്ച് ഗെയിൽ ഇന്ത്യ ലിമിറ്റഡ്. സർക്കാറിന്റെ ഗ്യാസ് അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥ എന്ന കാഴ്ചപ്പാടിനെ പിന്തുണയ്‌ക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാനുള്ള ശ്രമങ്ങൾ കമ്പനി ഇരട്ടിയാക്കുന്നുണ്ട്. 2023 മെയ് മാസത്തോടെ മുംബൈയിൽ നിന്ന് നാഗ്പൂരിലേക്കുള്ള 700 കിലോമീറ്റർ പൈപ്പ് ലൈൻ ഗെയിൽ പൂർത്തിയാക്കും. ഊർജ ഗംഗ പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ പൂർത്തിയാക്കുക എന്ന […] Written by Arundev Gireesan February 16, 2022February 16, 2022
Top 10 News സ്‌പൈസ് ജെറ്റ് ക്യു 3 ഫലങ്ങൾ; അറ്റാദായം 23 കോടിയായി – ടോപ് 10 വാർത്തകൾ സ്‌പൈസ് ജെറ്റ് ക്യു 3 ഫലങ്ങൾ; അറ്റാദായം 23 കോടിയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ സ്‌പൈസ് ജെറ്റ് ലിമിറ്റഡിന്റെ അറ്റാദായം 23.28 കോടിരൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 59.96 കോടിയുടെ അറ്റനഷ്ടം കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേകാലയളവിൽ അതിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 33.95% വർധിച്ച് 2259 കോടി രൂപയായി. സീറ്റ് കിലോമീറ്ററുകളുടെ അടിസ്ഥാനത്തിൽ എയർലൈനിന്റെ ശേഷി 78% വർദ്ധിച്ചപ്പോൾ, ഫ്‌ലൈറ്റ് പുറപ്പെടൽ 59% വർദ്ധിച്ചു. ടിക്കാരിയയിലെ ഗ്രൈൻഡിംഗ് യൂണിറ്റ് കമ്മീഷൻ ചെയ്ത് […] Written by Arundev Gireesan February 15, 2022February 15, 2022
Top 10 News സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡിനായി ജെവി രൂപീകരിക്കാൻ ജിയോ – ടോപ് 10 വാർത്തകൾ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡിനായി ജെവി രൂപീകരിക്കാൻ ജിയോ സാറ്റലൈറ്റ് അധിഷ്‌ഠിത ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കായി ഒരു സംയുക്ത സംരംഭം (ജെവി) രൂപീകരിച്ച് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡും (ജെപിഎൽ) ലക്സംബർഗ് ആസ്ഥാനമായുള്ള എസ്ഇഎസും. ജിയോ സ്പെയ്സ് ടെക്ക്നോളജി ലിമിറ്റഡിൽ ജെപിഎല്ലിന് 51% ഓഹരികളും എസ്ഇഎസിന് 49% ഓഹരികളും ഉണ്ടാകും. ജിയോസ്റ്റേഷണറി (ജിയോ), മീഡിയം എർത്ത് ഓർബിറ്റ് (എംഇഒ) സാറ്റ്‌ലൈറ്റുകളുടെ സംയോജനമായ മൾട്ടി-ഓർബിറ്റ് ബഹിരാകാശ ശൃംഖലകൾ ജെവി ഉപയോഗിക്കും. ഇത് എന്റർപ്രൈസുകൾക്ക് മൾട്ടി-ഗിഗാബിറ്റ് ലിങ്കുകൾ വാഗ്ദനം ചെയ്യുന്നു. കോൾ ഇന്ത്യ ക്യു 3 […] Written by Arundev Gireesan February 14, 2022February 14, 2022
Top 10 News ഡിസംബറിൽ 0.4% ഉയർന്ന് ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം ഡിസംബറിൽ 0.4% ഉയർന്ന് ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം 2021 ഡിസംബറിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) 0.4% വർധിച്ച് 138.0 ആയി. 2020 ഡിസംബറിൽ ഇത് 2.2 ശതമാനം വർധിച്ച് 137.4 ആയിരുന്നു. അതേസമയം വൈദ്യുതി മേഖലയിലെ വളർച്ചാ സൂചിര 2.8% വർധിച്ച് 162.5 ആയി. ഖനന മേഖല 2.6% വർധിച്ച് 120.3 ആയി. നിർമ്മാണ മേഖല (-)0.1% ചുരുങ്ങി 138.8 ആയി. സ്റ്റാറ്റിറ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) ആണ് വിവരങ്ങൾ പുറത്തുവിട്ടത്. […] Written by Arundev Gireesan February 11, 2022February 11, 2022
Top 10 News സൊമാറ്റോ ക്യു 3 ഫലങ്ങൾ: അറ്റ നഷ്ടം 63 കോടി രൂപയായി കുറഞ്ഞു – ടോപ് 10 വാർത്തകൾ സൊമാറ്റോ ക്യു 3 ഫലങ്ങൾ: അറ്റ നഷ്ടം 63 കോടി രൂപയായി കുറഞ്ഞു ഡിസംബറിൽ അവസാനിച്ച പാദത്തിൽ സൊമാറ്റോ ലിമിറ്റഡ് 63 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 352 കോടി രൂപയുടെ അറ്റ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 82.5% വർഷം വർധിച്ച് 1,112 കോടി രൂപയായി. സൊമാറ്റോയുടെ മൊത്തം ഓർഡർ മൂല്യം പ്രതിവർഷം 84.5% വർധിച്ച് 5,500 കോടി രൂപയായിട്ടുണ്ട്. കർണാടകയിലെ […] Written by Arundev Gireesan February 10, 2022February 10, 2022
Top 10 News നൈക ക്യു 3 ഫലങ്ങൾ: അറ്റാദായം 58% ഇടിഞ്ഞ് 29 കോടി രൂപയായി – ടോപ് 10 വാർത്തകൾ നൈക ക്യു 3 ഫലങ്ങൾ: അറ്റാദായം 58% ഇടിഞ്ഞ് 29 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സിന്റെ (നൈക) ഏകീകൃത അറ്റാദായം 57.97% ഇടിഞ്ഞ് 29.01 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 35.94% വർധിച്ച് 1,098.36 കോടി രൂപയായിട്ടുണ്ട്. നൈകയുടെ മൊത്ത വ്യാപാര മൂല്യം പ്രതിവർഷം 49% വർധിച്ച് 2,043.5 കോടി രൂപയായി. കൂടാതെ പ്രവർത്തനച്ചെലവ് 91% വർധിച്ച് 439.8 കോടി രൂപയായി. ഇന്ത്യയിൽ കോവിഡ്-19 ചികിത്സയ്ക്കായുള്ള നാസൽ […] Written by Arundev Gireesan February 9, 2022February 9, 2022
Top 10 News അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായി ഗൗതം അദാനി – ടോപ് 10 വാർത്തകൾ അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായി ഗൗതം അദാനി റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായി അദാനി ഗ്രൂപ്പ് ചെയർപേഴ്‌സൺ ഗൗതം അദാനി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഗൗതം അദാനി 10-ാം സ്ഥാനത്താണ്. ഏകദേശം 88.5 ബില്യൺ ഡോളർ മൂല്യമാണ് അദാനിക്കുള്ളത്. മുകേഷ് അംബാനി 11-ാം സ്ഥാനത്താണ്. ഒരു വർഷം മുമ്പ് ഗൗതം അദാനിയുടെ ആസ്തി 38.1 ബില്യൺ ഡോളറായിരുന്നു അതിന്റെ പകുതിയിൽ താഴെയാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. എയർടെൽ […] Written by Arundev Gireesan February 8, 2022February 8, 2022
Top 10 News ടിവിഎസ് മോട്ടോർസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 9% വർധിച്ച് 288 കോടി രൂപയായി – ടോപ് 10 വാർത്തകൾ ടിവിഎസ് മോട്ടോർസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 9% വർധിച്ച് 288 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡിന്റെ അറ്റാദായം 9% വർധിച്ച് 288 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 6 ശതമാനം ഉയർന്ന് 5,706 കോടി രൂപയായി. ഇബിഐടിടിഎ മൂന്നാം പാദത്തിൽ 11 ശതമാനം ഉയർന്ന് 568 കോടി രൂപയായി. അതേസമയം കമ്പനിയുടെ മൊത്തം വിൽപ്പന 12 ശതമാനം ഇടിഞ്ഞ് 8.35 ലക്ഷം യൂണിറ്റായിട്ടുണ്ട്. ബംഗ്ലാദേശിലേക്ക് […] Written by Arundev Gireesan February 7, 2022February 7, 2022
Top 10 News എസ്‌ബിഐ ക്യു 3 ഫലങ്ങൾ: അറ്റാദായം 62% വർധിച്ച് 8,432 കോടി രൂപയായി – ടോപ് 10 വാർത്തകൾ എസ്‌ബിഐ ക്യു 3 ഫലങ്ങൾ: അറ്റാദായം 62% വർധിച്ച് 8,432 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) അറ്റാദായം 62.26% വർധിച്ച് 8,431.88 കോടി രൂപയായി. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 6.4% വർധിച്ച് 30,687 കോടി രൂപയായി. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 4.9 ശതമാനമായിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം മൂന്നാം പാദത്തിൽ 4.5 % ആയി. ബാങ്കിന്റെ മൊത്തം പ്രൊവിഷനുകൾ […] Written by Arundev Gireesan February 5, 2022February 5, 2022
Top 10 News ടാറ്റ സ്റ്റീൽ ക്യു 3 ഫലങ്ങൾ: അറ്റാദായം 139% ഉയർന്ന് 9,598 കോടി രൂപയായി – ടോപ് 10 വാർത്തകൾ ടാറ്റ സ്റ്റീൽ ക്യു 3 ഫലങ്ങൾ: അറ്റാദായം 139% ഉയർന്ന് 9,598 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടാറ്റ സ്റ്റീൽ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 139% വർധിച്ച് 9,598 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 45 ശതമാനം ഉയർന്ന് 60,783 കോടി രൂപയായി. ഇബിഐടിഡിഎ മൂന്നാം പാദത്തിൽ 64 ശതമാനം ഉയർന്ന് 15,853 കോടി രൂപയായി. ടാറ്റ സ്റ്റീലിന്റെ ഇന്ത്യയിലെ ക്രൂഡ് സ്റ്റീൽ ഉത്പാദനം 4% ഉയർന്ന് 4.81 ദശലക്ഷം ടണ്ണായിട്ടുണ്ട്. […] Written by Arundev Gireesan February 4, 2022February 4, 2022
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023