സെമികണ്ടക്ടറുകൾക്കായുള്ള 76,000 കോടിയുടെ ഉത്തേജക പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം

സെമികണ്ടക്ടറുകളുടെ ഉൽപ്പാദനത്തിനായുള്ള 76,000 കോടി രൂപയുടെ ഉത്തേജക പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം. പദ്ധതിക്ക കീഴിൽ അടുത്ത ആറ് വർഷത്തിനുള്ളിൽ ഇന്ത്യ ഇരുപതിലധികം സെമി കണ്ടക്ടർയൂണിറ്റുകൾ സ്ഥാപിക്കും. പ്രോഗ്രാം ഫോർ ഡവലപ്മെന്റ് ഓഫ് സെമികണ്ടക്ടേർസ് ആൻഡ് ഡിസ്പ്ലേ മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം എന്നാണ് പദ്ധതിയുടെ പേര്. പുതിയ നയം ഇന്ത്യയുടെ ഉൽപ്പാദന അടിത്തറ ശക്തിപ്പെടുത്താൻ സഹായിക്കും.

മ്യൂച്വൽ ഫണ്ടിലെ 6% ഓഹരി ഐപിഒ വഴി ഓഫ്ലോഡ് ചെയ്യാൻ എസ്ബിഐ

എസ്ബിഐ മ്യൂച്വൽ ഫണ്ടിലെ (എംഎഫ്) 6% ഓഹരി വിൽക്കാൻ അനുമതി നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റ. ഫണ്ട് ഹൗസിന്റെ വരാനിരിക്കുന്ന ഐപിഒ വഴിയാണ് വിൽപ്പന. 5.78 ലക്ഷം രൂപയുടെ ആസ്തിയാണ് എസ്ബിഐ എംഎഫ് കൈകാര്യം ചെയ്യുന്നത്. നിലവിൽ ഫണ്ട് ഹൗസിൽ എസ്ബിഐക്ക് 62.6% ഓഹരിയും ഫ്രാൻസ് ആസ്ഥാനമായുള്ള അമുണ്ടിക്ക് 36.8% ഓഹരിയുമുണ്ട്.

എൽ ആൻഡ് ടിയുടെ നിർമ്മാണ വിഭാഗത്തിന് യുപി സ്റ്റേറ്റ് വാട്ടർ & സാനിറ്റേഷൻ മിഷനിൽ നിന്നും ഓർഡർ

ഗ്രാമീണ ജലവിതരണ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാരിൽ നിന്നുള്ള ഓർഡർ ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ& ടി) ജല, മാലിന്യ സംസ്കരണ വിഭാഗത്തിന്. 2,500 മുതൽ 5,000 കോടി രൂപവരെ മൂല്യമുള്ളതാണ് ഓർഡർ. പ്രയാഗ്‌രാജ് റവന്യൂ ഡിവിഷനിലെ 1,900 ഗ്രാമങ്ങളിൽ കമ്പനി ജലവിതരണ പദ്ധതികൾ സ്ഥാപിക്കും. കുഴൽക്കിണറുകൾ, പമ്പ് ഹൗസുകൾ കം ക്ലോറിനേഷൻ മുറികൾ, ഓവർഹെഡ് ടാങ്കുകൾ, ട്രീറ്റ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയവയുടെ നിർമാണം പദ്ധതിയിൽ ഉൾപ്പെടുന്നു.

സെക്യൂരിറ്റികൾ വഴി 1500 കോടി രൂപ സമാഹരിക്കാൻ ബർഗർ കിംഗ്

സെക്യൂരിറ്റികൾ നൽകുന്നതിലൂടെ 1,500 കോടി രൂപ വരെ സമാഹരിക്കാൻ പദ്ധതിയിട്ട് ബർഗർ കിംഗ് ഇന്ത്യ ലിമിറ്റഡ്. അതേസമയം കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം 550 രൂപയിൽ നിന്ന് 600 കോടി രൂപയായി ഉയർത്താൻ കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. കമ്പനിയുടെ പേര് ബർഗർ കിംഗ് ഇന്ത്യ ലിമിറ്റഡ് എന്നതിൽ നിന്ന് റെസ്റ്റോറന്റ് ബ്രാൻഡ് ഏഷ്യ ലിമിറ്റഡ് എന്നാക്കി മാറ്റുന്നതിനും അംഗീകാരം ലഭിച്ചിട്ടുണ്ട്.

ജിജെസി കമ്മോഡിറ്റീസ്, ഇജിആർ മാർക്കറ്റ് എന്നിവയ്മായി ധാരണാപത്രം ഒപ്പുവച്ച് ബിഎസ്ഇ

ഇന്ത്യയിലെ ചരക്കുകളുടെയും ഇലക്ട്രോണിക് ഗോൾഡ് രസീതുകളുടെയും (ഇജിആർ) വിപണിയുടെയും വളർച്ചയ്ക്കും വികസനത്തിനും ഉത്തേജനം നൽകുന്നതിനായി ജെം ആൻഡ് ജ്വല്ലറി കൗൺസിലുമായി (ജിജെസി) ധാരണാപത്രം ഒപ്പുവച്ച് ബിഎസ്ഇ ലിമിറ്റഡ്. ഇത് ഇജിആറുകൾ സ്റ്റാൻഡേർഡ് ചെയ്യാനും വിലനിർണ്ണയത്തിന്റെ സുതാര്യത വർദ്ധിപ്പിക്കാനും സഹായിക്കും. ഗിഫ്റ്റ് സിറ്റി ഐഎഫ്എസ്‌സിയിൽ .ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്‌സ്‌ചേഞ്ചിന്റെ ആരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി ഇരു സ്ഥാപനങ്ങളും ചേർന്ന് ബിസിനസുകൾ പര്യവേക്ഷണം ചെയ്യുകയും വളർച്ചയെ സുഗമമാക്കുകയും ചെയ്യും.

നിർമ്മാണ പദ്ധതിക്കായി അശോക ബിൽഡ്‌കോണിന് ലെറ്റർ ഓഫ് അവാർഡ്

ഗോവയിലെ ഒരു നിർമ്മാണ പദ്ധതിക്കായി അശോക ബിൽഡ്‌കോൺ ലിമിറ്റഡിന് റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രാലയത്തിൽ നിന്ന് ലെറ്റർ ഓഫ് അവാർഡ് (എൽഒഎ) ലഭിച്ചു. ഗോവയിലെ മോപ എയർപോർട്ടിലേക്കുള്ള ആറ് വരി ലിങ്ക് റോഡിന്റെ (എൻ എച്ച് 166 എസ്) നിർമ്മാണം പദ്ധതിയിൽ ഉൾപ്പെടുന്നു. 769.41 കോടി രൂപയുടേതാണ് പദ്ധതി.

അസെലിസുമായി എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂഷൻ കരാറിൽ ഒപ്പുവച്ച് അഡ്വാൻസ്ഡ് എൻസൈം

അസെലിസ് സിംഗപ്പൂരുമായി പരസ്പരമുള്ള എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂഷൻ കരാറിൽ ഒപ്പുവച്ച് അഡ്വാൻസ്ഡ് എൻസൈം ടെക്നോളജീസ് ലിമിറ്റഡ് (എഇടിഎൽ). ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലെ ഫുഡ് & ഡയറ്ററി സപ്ലിമെന്റ് വ്യവസായത്തിനായി ഫുഡ് എൻസൈമുകളുടെയും പ്രോബയോട്ടിക്കുകളുടെയും വിതരണത്തിനാണ് കരാർ.

പാസഞ്ചർ വാഹനങ്ങൾക്ക് ഫിനാൻസിംഗ് ഓപ്‌ഷനുകൾ നൽകുന്നതിനായി ബന്ധൻ ബാങ്കുമായി പങ്കാളികളായി ടാറ്റ മോട്ടോഴ്‌സ്

പാസഞ്ചർ വാഹന ഉപഭോക്താക്കൾക്ക് ഫിനാൻസിംഗ് ഓപ്ഷനുകൾ നൽകുന്നതിനായി ബന്ധൻ ബാങ്കുമായി ധാരണാപത്രത്തിൽ (എം‌ഒ‌യു) ഒപ്പുവെച്ച് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. ഇതിന്റെ ഭാഗമായി ബന്ധൻ ബാങ്ക് ടാറ്റ മോട്ടോഴ്‌സിന്റെ ഉപഭോക്താക്കൾക്ക് 7.50% മുതൽ പലിശ നിരക്കിൽ വായ്പ നൽകും. വാഹനത്തിന്റെ മൊത്തം ഓൺ-റോഡ് വിലയിൽ പരമാവധി 90% ധനസഹായം നൽകും.

കടപ്പത്ര ഉടമകൾക്ക് കൃത്യസമയത്ത് പണം നൽകി വോഡഫോൺ ഐഡിയ

ഈ ആഴ്‌ച ആദ്യം കാലാവധി പൂർത്തിയാക്കിയ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ ഉടമകൾക്ക് പണം നൽകി കടക്കെണിയിലായ ടെലികോം ഓപ്പറേറ്റർ വോഡഫോൺ ഐഡിയ ലിമിറ്റഡ്. ബോണ്ടുകളുടെ കാലാവധി പൂർത്തിയാകുന്ന ഡിസംബർ 13-ന് പണമടയ്ക്കുകയും സാമ്പത്തിക വീഴ്ചകൾ ഒഴിവാക്കുകയും ചെയ്തു. 2021 സെപ്റ്റംബർ 30 വരെ കമ്പനിയുടെ ലീസ് ബാധ്യതകൾ ഒഴികെയുളള മൊത്ത കടം 1,94,780 കോടി രൂപയാണ്.

ബ്യൂട്ടി ഷോപ്പർമാർക്കായി എഐ പവർഡ് വെർച്വൽ ട്രൈ-ഓൺ ടെക് ‘മോഡിഫേസ്’ അവതരിപ്പിച്ച് നൈക

നൈകയുടെ അഡ്വാൻസ്ഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പവർഡ് വെർച്വൽ ട്രൈ-ഓൺ ടെക്നോളജി മോഡിഫേസ് പുറത്തിറക്കി. ഓൺലൈനിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർക്ക് മെച്ചപ്പെട്ട സൗന്ദര്യാനുഭവം സൃഷ്ടിക്കാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കും. ഇത് ഫോട്ടോ-റിയലിസ്റ്റിക് സംവിധാനവും എഐ പ്രവർത്തനക്ഷമമാക്കിയ ഷേഡ് കാലിബ്രേഷനും നൽകും.

ഇവി ഉൽപ്പാദനത്തിനായി ബിഎംഡബ്ല്യു മോട്ടോറാഡുമായി സഹകരിച്ച് ടിവിഎസ്

ബിഎംഡബ്ല്യുവിന്റെ മോട്ടോർസൈക്കിൾ ബ്രാൻഡുമായി (മോട്ടോറാഡ്) ചേർന്ന് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) വികസിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. ഇതിനു മുൻപ് 2013 ൽ മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നതിനായി ടിവിഎസും ബിഎംഡബ്ല്യു മോട്ടോറാഡും ദീർഘകാല കരാറിൽ ഒപ്പുവച്ചിരുന്നു. ആഗോളതലത്തിൽ വിപണിയിലെത്തിക്കാനുള്ള എക്‌സ്‌ക്ലൂസീവ് ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനായി കരാർ വിപുലീകരിക്കുകയാണ്. ഈ പങ്കാളിത്തത്തിൽ നിന്നുള്ള ആദ്യത്തെ ഉത്പന്നം അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവതരിപ്പിക്കും.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement