ടാറ്റാ കൺസ്യൂമർ ക്യു 3 ഫലം: അറ്റാദായം 29 ശതമാനം വർദ്ധിച്ച് 218 കോടി രൂപയായി

സിസംബറിലെ മൂന്നാം പാദത്തിൽ  ടാറ്റ കൺസ്യൂമറിന്റെ ഏകീകൃത അറ്റാദായം 29 ശതമാനം വർദ്ധിച്ച് 218.2 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 23 ശതമാനം ഉയർന്ന് 3,069.6 കോടി രൂപയായി. ബിസിനസിലെ കമ്പനിയുടെ വളർച്ചയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

എച്ച്.ഡി.എഫ്.സി  ക്യു 3 ഫലം: അറ്റാദായം 65 ശതമാനം കുറഞ്ഞ് 2,926 കോടി രൂപയായി

സിസംബറിലെ മൂന്നാം പാദത്തിൽ എച്ച്.ഡി.എഫ്.സിയുടെ അറ്റാദായം 65 ശതമാനം വർദ്ധിച്ച്  2,928.8 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ  വരുമാനം 42.3 ശതമാനം ഇടിഞ്ഞ് 11,707 കോടിയായി. വ്യക്തിഗത വായ്പ്പനൽകുന്നതിൽ കമ്പനി  പ്രതിവർഷം 26 ശതമാനം വളർച്ച കെെവരിച്ചു. 

റെെറ്റ് ഇഷ്യുവിലൂടെ 800 കോടി സമാഹരിച്ച് PVR

നിക്ഷേപ സ്ഥാപനങ്ങൾക്ക് (QIP) ഓഹരികൾ നൽകികൊണ്ട് 800 കോടി രൂപ സമാഹരിച്ച് പി.ആർ.വി. 55.55 ലക്ഷം ഇക്യൂറ്റി ഷെയറുകൾ ഒന്നിന് 1440 എന്ന വിലയിലാണ് കമ്പനി വിറ്റഴിച്ചത്. ജനുവരി 27ന് ആരംഭിച്ച റെെറ്റ് ഇഷ്യു ഫെബ്രുവരി 1നാണ് അവസാനിച്ചത്.

ഡിക്സൺ ടെക് ക്യു 3 ഫലം: അറ്റാദായം 134 ശതമാനം വർദ്ധിച്ച് 62 കോടി രൂപയായി

സിസംബറിലെ മൂന്നാം പാദത്തിൽ ഡിക്സണിന്റെ അറ്റാദായം 134 ശതമാനം ഉയർന്ന് 61.6 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 120 ശതമാനം ഉയർന്ന് 2182.7 കോടി രൂപയായി. 1:5 അനുപാദത്തിൽ  ഓഹരി വിഭജയം നടത്താനും കമ്പനി ബോർഡ് തീരുമാനിച്ചു.

എസ്‌കോർട്ട്സ് ക്യു 3 ഫലം: അറ്റാദായം 83 ശതമാനം വർദ്ധിച്ച് 281 കോടി രൂപയായി

സിസംബറിലെ മൂന്നാം പാദത്തിൽ എസ്‌കോർട്ട്സിട്ടിന്റെ പ്രതിവർഷ അറ്റാദായം 83.4 ശതമാനം ഉയർന്ന് 280.7 കോടി രൂപയായി. ഇതേകാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 23.5 ശതമാനം ഉയർന്ന് 2,017.4 കോടി രൂപയായി.

ആമസോൺ -ഫ്യൂച്ചർ തർക്കം, സ്ഥിതിഗതികൾ
നിലനിർത്തണമെന്ന് ഡൽഹി ഹെെക്കോടതി

ആമസോൺ -ഫ്യൂച്ചർ തർക്കം, സ്ഥിതിഗതികൾ നിലവിലുള്ളത് പോലെ കൊണ്ട് പോകണമെന്ന് ഡൽഹി ഹെെക്കോടതി. റിലയൻസ് റിട്ടയലുമായി നിലനിൽക്കുന്ന 24,713 കോടി രൂപയുടെ  ഡീൽ സംബന്ധിച്ചാണ് കോടി ഉത്തരവ്. ഇത് ആമസോണിന് നേരിയ ആശ്വാസം നൽകിയേക്കും.

മൂന്നാം പാദത്തിൽ BEL  2,256 കോടി രൂപയുടെ വിറ്റുവരവ്
രേഖപ്പെടുത്തി

ഡിസംബറിലെ മൂന്നാം പാദത്തിൽ ഭാരത് ഇലക്ട്രോണിക്സിന്റെ  വിറ്റുവരവ് 3.5 ശതമാനം ഉയർന്ന് 2,256 കോടി രൂപയായി. 4,899 കോടി രൂപയുടെ ഓഡറുകളാണ്  കമ്പനിക്ക് ഇത്തവണ ലഭിച്ചത്. 1260 കോടി രൂപയുടെ ഓഡറുകൾ മാത്രമാണ്  പോയവർഷം കമ്പനിക്ക് ലഭിച്ചിരുന്നത്.

അദാനി പോർട്ട്സിന്റെ കാർഗോ വോളിയത്തിൽ 31 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി  

അദാനി പോർട്ട്സിന്റെ പ്രതിവർഷ കാർഗോ വോളിയം  31 ശതമാനം വർദ്ധിച്ച് 26.02 ദശലക്ഷം മെട്രിക് ടണ്ണായി. കൃഷ്ണപട്ടണം തുറമുഖത്തിന്റെ 3.87  MMT കാർഗോയും ഇതിൽ ഉൾപ്പെടുന്നു.

ഫിനോലെക്സ് ഇൻഡസ്ട്രീസ് ക്യു 3 ഫലം: അറ്റാദായം 256 കോടി രൂപയായി

ഡിസംബറിലെ മൂന്നാം പാദത്തിൽ ഫിനോലെക്സ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 256 കോടി രൂപയായി ഉയർന്നു. പോയ വർഷം അവസാന പാദത്തിൽ 93 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. കമ്പനിയുടെ പ്രതിവർഷ  വരുമാനം 52.5 ശതമാനം ഉയർന്ന് 1,066.88 കോടി രൂപയായി. 1:5  അനുപാദത്തിൽ  ഓഹരി വിഭജയം നടത്താനും കമ്പനി ബോർഡ് തീരുമാനിച്ചു.

യുഎസിൽ വിഗാബാട്രിൻ ടാബ്‌ലെറ്റുകൾ അവതരിപ്പിച്ച് ഡോ റെഡ്ഡി


യുഎസ് വിപണിയിൽ  വിഗാബാട്രിൻ ടാബ്‌ലെറ്റുകൾ അവതരിപ്പിച്ച് ഡോ റെഡ്ഡി. യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (USFDA) അംഗീകരിച്ച സാബ്രിൽ ടാബ്‌ലെറ്റുകൾക്ക് തുല്യമായ ജനറിക് പതിപ്പാണ്  വിഗാബാട്രിൻ  ടാബ്‌ലെറ്റുകൾ.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement