ഇന്നത്തെ വിപണി വിശകലനം
ഫെഡ് യോഗത്തിന് മുന്നോടിയായി നഷ്ടത്തിൽ അടച്ച് നിഫ്റ്റി.
17338 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് നീങ്ങി. ഐടി ഓഹരികൾ സൂചികയെ താഴേക്ക് വലിച്ച് ദിവസത്തെ താഴ്ന്ന നിലയായ 17200ൽ എത്തിച്ചു. ഇവിടെ നിന്നും നേരിയ തോതിൽ തിരികെ കയറിയ സൂചിക അവസാന നിമിഷം ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് വീണ്ടും താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 103 പോയിന്റുകൾ/ 0.60 ശതമാനം താഴെയായി 17221 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 36957 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ വശങ്ങളിലേക്ക് നീങ്ങുന്നതായി കണ്ടു. 37000ന് അടുത്തായി കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ പ്രതിബന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സൂചികയിൽ വിൽപ്പന സമ്മർദ്ദം അരങ്ങേറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 104 പോയിന്റുകൾ/ 0.28 ശതമാനം താഴെയായി 36789 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പിഎസ്.യു ബാങ്ക്(-1.3%), റിയൽറ്റി(-1.9%), മീഡിയ(-1.3%), മെറ്റൽ(-1.1%), ഐടി(-1%) എന്നിവ താഴേക്ക് വീണു. നിഫ്റ്റി ഓട്ടോ(+0.49%) മാത്രമാണ് നേട്ടത്തിൽ അടച്ചത്.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
SunPharma (+2.5%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു ഫാർമ ഓഹരികൾ മുന്നേറിയപ്പോൾ ഓഹരി ഇന്നലെ നഷ്ടത്തിലായിരുന്നു. ഓഹരി ഇന്ന് ഡിസംബറിലെ ഉയർന്ന നില രേഖപ്പെടുത്തി.
CLSA എന്ന ബ്രോക്കറേജ് സ്ഥാപനത്തിൽ നിന്നുള്ള മികച്ച അഭിപ്രായത്തെ തുടർന്ന് M&M (+1.1%) ഓഹരി നേട്ടത്തിൽ അടച്ചു. മറ്റു ഓട്ടോ ഓഹരികളായ Maruti(+1%), HeroMotocorp(+0.94%) എന്നിവയും ലാഭത്തിൽ അടച്ചു.
Bajaj Finance(-3%), Finserv(-2.7%) എന്നീ ഓഹരികൾ മൂന്നാം ദിവസവും ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. അതേസമയം ഇന്നലത്തെ പതനത്തിന് ശേഷം Kotak Bank(+1.4%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ചു.
അന്താരാഷ്ട്ര വിപണിയിൽ ഓയിൽ വില നേരിയ തോതിൽ ഇടിഞ്ഞതിന് പിന്നാലെ ONGC(-2%), BPCL(-1.8%), IOC(-1.8%) എന്നിവ നഷ്ടത്തിൽ അടച്ചു.
വമ്പൻ പതനത്തിന് ശേഷം ആങ്കർ നിക്ഷേപകർ ലോക്ക്-ഇൻ ചെയ്തതോടെ അവസാന നിമിഷം PayTM ഓഹരി വീണ്ടെടുക്കൽ നടത്തി.
ഗ്ലോബൽ സ്റ്റോറിൽ സ്കിൻകെയർ ബ്രാൻഡായ എലിമിസ് ലോഞ്ച് ചെയ്തതിന് പിന്നാലെ Nykaa(+5.6%) ഓഹരി നേട്ടത്തിൽ അടച്ചു.
ഇലക്ട്രിക് വാഹന തന്ത്രങ്ങളിലേക്കും ബിഎംഡബ്ല്യുവുമായുള്ള സഖ്യത്തിലേക്കും കമ്പനി കടന്നേക്കുമെന്ന കിംവദന്തികൾ പുറത്തുവന്നതിന് പിന്നാലെ TVS Motors(+1.4%) ഓഹരി ലാഭത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി വീണ്ടും ഒരിക്കൽ കൂടി ഇന്ന് നഷ്ടത്തിൽ അടച്ചു. നാളത്തെ വീക്കിലി എക്സ്പെയറിക്ക് മുമ്പായി ഇന്ന് രാത്രിയോടെ ഫെഡ് തീരുമാനം അറിയാം, ഇതിനാൽ തന്നെ വിപണി പതിയെ താഴേക്ക് നീങ്ങുന്നതാണ് ഇന്ന് കാണാനായത്.
നിഫ്റ്റി 50യിലെ മിക്ക ഓഹരികളും വളരെ കുറച്ചു നീക്കങ്ങൾ മാത്രമാണ് നടത്തിയത്. ദിവസത്തെ ചാർട്ടിലേക്ക് നോക്കിയാൽ മിക്ക ഓഹരികളും സപ്പോർട്ട് ലെവലിലാണുള്ളതെന്ന് കാണാം. Reliance, Bajaj Finance, Finserv എന്നിവ എല്ലാം തന്നെ സപ്പോർട്ട് ലെവലിൽ നിൽക്കുന്നത് കാണാം.
സുപ്രധാനമായ ഒരു തീരുമാനം വരുകയാണെങ്കിൽ, നാളെ നമ്മുടെ വിപണികളിൽ വലിയ ഗ്യാപ്പ് അപ്പ്, ഡൌൺ ഓപ്പണിംഗ് ഉണ്ടായേക്കാം. ഇന്ന് രാത്രിയിലെ ഫെഡ് തീരുമാനത്തോട് യുഎസ് വിപണി എങ്ങനെ പ്രതികരിക്കുമെന്ന് നോക്കുക. പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ നിഫ്റ്റി 17050- 17350 എന്ന റേഞ്ചിനുള്ളിൽ വ്യാപാരം നടത്തിയേക്കും.
ബാങ്ക് നിഫ്റ്റിയിലെ ഒഐ കണക്കുകളിലേക്ക് നോക്കിയാൽ നാളെ 36,500-37,000 എന്ന റേഞ്ച് പരിഗണിക്കാവുന്നതാണ്. ഇതിന് അപ്പുറത്തേക്ക് വ്യാപാരം ആരംഭിച്ചാൽ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം. അല്ലെങ്കിൽ വിപണി വശങ്ങളിലേക്ക് വ്യാപാരം നടത്തിയേക്കാം.
എങ്കിലും രണ്ട് ദിവസങ്ങളായി ശാന്തമായി നിന്നിരുന്നതിനാൽ ബാങ്ക് നിഫ്റ്റിയിൽ നാളെ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കുമെന്ന് കരുതാം. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്തു അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
