58.9 ലക്ഷം പുതിയ  വരിക്കാരെ സ്വന്തമാക്കി  ഭാരതി എയർടെൽ

ജനുവരിയിൽ  58.9 ലക്ഷം പുതിയ  വരിക്കാരെ സ്വന്തമാക്കി  ഭാരതി എയർടെൽ. ഇതേകാലയളവിൽ  റിലയൻസ് ജിയോ 19.56 ലക്ഷം വരിക്കാരെ മാത്രമാണ് സ്വന്തമാക്കിയത്. തുടർച്ചയായ ആറാം മാസമാണ്  ടെലികോം ഭീമനായ ജിയോയെ പിന്തള്ളി  എയർടെൽ മുന്നേറുന്നത്. അതേസമയം വോഡഫോൺ ഐഡിയ 17.1 ലക്ഷം വരിക്കാരെ സ്വന്തമാക്കി. 

ന്യൂക്ലിയർ പവർ കോർപ്പറേഷന് 10800 കോടിയുടെ കരാർ വാഗ്ദാനം ചെയ്ത് ബി.എച്ച്.ഇ.എൽ


ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 6×700 മെഗാവാട്ട് ആണവോർജ്ജ പദ്ധതികൾക്കായി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ വില പ്രഖ്യാപിച്ച് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്. 10800 കോടി രൂപയാണ് ഇതിനായി കമ്പനി വാഗ്ദാനം ചെയ്തത്.

ഫെബ്രുവരിയിൽ  ആഭ്യന്തര വിമാന യാത്ര 36 ശതമാനമായി കുറഞ്ഞതായി ഡി.ജി.സി.എ

ഫെബ്രുവരി മാസം പ്രതിവർഷ  ആഭ്യന്തര വിമാനയാത്ര
36 ശതമാനമായി കുറഞ്ഞതായി ഡി.ജി.സി.എ റിപ്പോർട്ട് ചെയ്തു. മൊത്തം 78.27 ലക്ഷം ആഭ്യന്തര യാത്രക്കാരാണ് ഈ കാലയളവിൽ യാത്ര ചെയ്തത്. ഇതിൽ 42.38 ലക്ഷം യാത്രക്കാർ ഇൻഡിഗോയുടെ എയർലെെൻ സേവനമാണ് ഉപയോഗിച്ചത്. അതേസമയം 9.62 ലക്ഷം യാത്രക്കാർ  സ്പെെസ് ജെറ്റ്  സേവനം ഉപയോഗിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. 

ഭാരത് അലുമിനിയം കമ്പനിയിൽ നിന്ന് എബിബി പവറിന് 124 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു

ഛത്തീസ്ഗഡിലെ കോർബ പ്ലാന്റിൽ അടിസ്ഥാന സൗകര്യങ്ങൾ
വർദ്ധിപ്പിക്കുന്നതിനായി ഭാരത് അലുമിനിയം കമ്പനിയിൽ നിന്ന്  ഹിറ്റാച്ചി എബിബി പവർ ഗ്രിഡുകൾക്ക്  ഓർഡറുകൾ ലഭിച്ചു. 124 കോടി  രൂപയുടെ ഓർഡറുകളാണ് കമ്പനിക്ക് ലഭിച്ചത്.

കടപത്രവിതരണത്തിലൂടെ 500 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഡി.എഫ്.എൽ

കടപത്രവിതരണത്തിലൂടെ 500 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നതായി ഡി.എഫ്.എൽ അറിയിച്ചു. 8.25 ശതമാനം പലിശ നിരക്കിലാകും കടപത്രം വിതരണം ചെയ്യുക.

മറയിൻ മേഖലയ്ക്ക് സെെബർ സുരക്ഷ ഒരുക്കുന്നതിനായി  സ്കൈ ലാബുമായി കെെകോർത്ത്  സുബെക്സ്

മറയിൻ മേഖലയ്ക്ക് സെെബർ സുരക്ഷ ഒരുക്കുന്നതിനായി  സ്കൈ ലാബുമായി കെെകോർത്ത്  സുബെക്സ്.  ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഓപ്പറേഷൻ ടെക്നോളജി എന്നിവയും ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു. ഷിപ്പിംഗ് മേഖലയിലെ എല്ലാ സെെബർ സുരക്ഷാ പിഴവുകളും നികത്തുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സോഫ്റ്റുവെയർ കമ്പനിയാണ് സുബെക്സ്.

മ്യൂച്വൽ ഫണ്ട് യൂണിറ്റ്  ഡാൽമിയ ഭാരത് ഗ്രൂപ്പിന് തിരികെ നൽകാൻ ഉത്തരവിട്ട് സുപ്രീം കോടതി

344 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ഡാൽമിയ ഭാരത് ഗ്രൂപ്പിന് വിട്ടുകൊടുക്കാൻ ഐഎൽ ആൻഡ് എഫ്എസ് സെക്യൂരിറ്റി
ലിമിറ്റഡിനോട്  സുപ്രീം കോടതി ഉത്തരവിട്ടു.

ഉഗാണ്ട സർക്കാരിൽ നിന്നും 35 മില്ല്യണിന്റെ കരാർ ലഭിച്ചതായി ശക്തി പമ്പ്സ് അറിയിച്ചു

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വാട്ടർ പമ്പിംഗ് സംവിധാനങ്ങൾ വിതരണം ചെയ്യുന്നതിനായി ഉഗാണ്ടയിലെ ജല-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് ശക്തി പമ്പ്സ്  ലിമിറ്റഡിന്  കരാർ  ലഭിച്ചു. 256.23 കോടി രൂപയാണ് മൊത്തം  കരാർ മൂല്യം.

കല്യാൺ ജുവലേഴ്സ് ഐപിഒ, രണ്ടാം ദിനം 1.21 തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി

കല്യാൺ ജുവലേഴ്സ് ഐപിഒ രണ്ടാം ദിനം 1.21 തവണ   സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 1.90  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ് ഐപിഒ, അവസാന ദിനം 106.77 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു

ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ് ഐപിഒ  അവസാന ദിനം 106.77 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 19.97 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

സൂര്യോദെ സ്മോൾ ഫിനാൻസ് ബാങ്ക് ഐ.പി.ഒ, ആദ്യ ദിനം  42%
ശതമാനം സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി

സൂര്യോദെ സ്മോൾ ഫിനാൻസ് ബാങ്ക് ഐ.പി.ഒ, ആദ്യ ദിനം  42%
ശതമാനം സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 84% സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

നസറ ടെക്നോളജീസ് ഐപിഒ, ആദ്യ ദിനം 4.01 തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി

നസറ ടെക്നോളജീസ് ഐപിഒ  ആദ്യ ദിനം 4.01 തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 16.75  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.
ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement