പ്രധാനതലക്കെട്ടുകൾ
യുഎസിൽ നിന്നും ശുഭകരമായ വാർത്തയാണ് വന്നു കൊണ്ടിരിക്കുന്നത്. 2021ൽ ജി.ഡി.പി വളർച്ചയും പണപ്പെരുപ്പവും വർദ്ധിച്ചേക്കുമെന്ന് ഫെഡ് കണക്കുകൂട്ടുന്നു. എന്നാൽ പലിശ നിരക്ക് വർദ്ധിപ്പിക്കിലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് അവർ. ഇത് ആഗോള വിപണികൾക്ക് വളരെ നല്ലതാണ്.
Punjab National Bank (PNB): ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ബിസിനസ് നിയന്ത്രിക്കുന്നതിനായി അനുബന്ധ സ്ഥാപനം രൂപീകരിക്കുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് പറഞ്ഞു.
BHEL: ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 6×700 മെഗാവാട്ട് ആണവോർജ്ജ പദ്ധതികൾക്കായി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ വില പ്രഖ്യാപിച്ച് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്. 10800 കോടി രൂപയാണ് ഇതിനായി കമ്പനി വാഗ്ദാനം ചെയ്തത്.
SBI Card: സിഎ റോവർ ഹോൾഡിംഗ്സ് എസ്‌ബിഐ കാർഡ്സിന്റെ
4.25 ശതമാനം ഓഹരി 3,943 കോടി രൂപയ്ക്ക് ഓപ്പൺ മാർക്കറ്റിലൂടെ വിറ്റഴിച്ചു.
Godrej Properties: നാലാം പാദത്തിൽ 10 പദ്ധതികൾക്ക് ആരംഭംകുറിക്കുമെന്ന് കമ്പനി അറിയിച്ചു.
IOC: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അൾട്രാ-ലൈറ്റ്വെയിറ്റ് മെറ്റൽ-എയർ ബാറ്ററികൾ നിർമ്മിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഇസ്രായേലി ബാറ്ററി ഡെവലപ്പർ ഫിനെർജിയും ചേർന്ന് ഒരു സംയുക്ത സംരംഭത്തിന് രൂപം നൽകി. മാരുതി സുസുക്കി, അശോക് ലെയ്‌ലാൻഡ് എന്നിവരിൽ നിന്നും കമ്പനിക്ക് ആദ്യ ഓർഡറുകളും ലഭിച്ചു.
Blue Star: അടുത്ത സാമ്പത്തിക വർഷം റഫ്രിജറേഷൻ ഉത്പന്നങ്ങളുടെ വിൽപ്പനയിൽ 25 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായേക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
DLF: കടപത്രവിതരണത്തിലൂടെ 500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി ഡി.എഫ്.എൽ അറിയിച്ചു.
HFCL: കാൺപൂർ മെട്രോ, ആഗ്ര മെട്രോ പ്രോജക്ടുകൾക്കായി ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, വിതരണം, ഇൻസ്റ്റാളേഷൻ, പരിശോധന എന്നി നടപ്പാക്കുന്നതിനായി എച്ച്.എഫ്.സി.എല്ലിന് ഉത്തർ പ്രദേശ് മെട്രോ റെയിൽ കോപ്പറേഷനിൽ നിന്നും 221.16 കോടി രൂപയുടെ ഓർഡർ ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
എല്ലാ പ്രധാന സപ്പോർട്ടുകളും തകർത്തുകൊണ്ട് ഇന്നലെ താഴേക്ക് വീണ നിഫ്റ്റി പിന്നീട് 14721 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയും വളരെ വലിയ ബെയറിഷ് ആയി കാണപ്പെട്ടു. 34,500 എന്ന സപ്പോർട്ട് തകർക്കപ്പെട്ട് താഴേക്ക് കൂപ്പുകുത്തിയ സൂചിക 34229 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
പി.എസ്.യു ഓഹരികൾക്ക് ഒപ്പം എല്ലാ മേഖലാ സൂചികകളും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യൻ നിക്ഷേപകരെ ഭയപ്പെടുത്തി കൊണ്ട് ശക്തമായ ഒരു പതനത്തിനാണ് ബാങ്ക് നിഫ്റ്റി ഇന്നലെ സാക്ഷ്യം വഹിച്ചത്. എന്നാൽ യുഎസ് ഫെഡിന്റെ പുതിയ നയം ആഗോള വിപണികൾക്ക് ആശ്വാസം നൽകുന്നു.
പണപ്പെരുപ്പം ഉണ്ടാകുമെങ്കിലും പൂജ്യം പലിശ നിരക്ക് നിലനിർത്താനാണ് ഫെഡിന്റെ തീരുമാനം. ഈ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് വിപണികൾ എല്ലാം തന്നെ ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ചു.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ 1 ശതമാനത്തിന് മുകളിലായി ലാഭത്തിലാണ് കാണപ്പെടുന്നത്. SGX NIFTY 14,950-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 15,000, 15,070, 15,100 എന്നിവിടങ്ങളിൽ ശക്തമായ പ്രതിരോധം കാണപ്പെടും. 14,900, 14,850 എന്നിവിടങ്ങളിൽ ശക്തമായ സപ്പോർട്ടും കാണപ്പെടുന്നു.
ഇന്നലത്തെ സ്റ്റോക്ക്മാർക്കറ്റ് ഷോയിൽ പറഞ്ഞിരുന്നത് പോലെ നിഫ്റ്റി 14750 എന്ന സപ്പോർട്ടും ബാങ്ക് നിഫ്റ്റി 34500 എന്ന സപ്പോർട്ടും തകർത്തത് വിപണി ദുർബലമാണെന്നതിന്റെ സൂചനയാണ്.
ഗ്യാപ്പ് അപ്പിൽ തുറന്നാലും 15000ന് മുകളിൽ അത് നിലനിർത്താൻ നിഫ്റ്റിക്കും 35500ന് മുകളിൽ ബാങ്ക് നിഫ്റ്റിക്കും കഴിഞ്ഞാൽ മാത്രമെ വിപണി ബുള്ളിഷാണെന്ന് കരുതാനാകു.
India VIX 20.16 ആയി കാണാം. ഇത് ഇന്ന് കൂടിയേക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,625 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 562 കോടി രൂപയുടെ ഓഹരികൾ
വിറ്റഴിച്ചു.
നിഫ്റ്റിയുടെ വീഴ്ചയെ തുടർന്ന് 14,800. 15,500,15,000 എന്നിവിടെങ്ങളിൽ അനേകം കോൾ ഒ.ഐകൾ കാണാനാകും. 14,800, 14,600നും താഴെയായി നിറയെ പുട്ട് ഒഐയും കാണാം.
ഇംഗ്ലണ്ടിലെയും ജപ്പാനിലെയും സെൻട്രൽ ബാങ്കുകളും ഈ ആഴ്ച അവരുടെ പുതിയ നയങ്ങൾ പ്രഖ്യാപിക്കും. ഇവരും ഫെഡിന് സമാനമായി പലിശ നിരക്ക് നിയന്ത്രിച്ചേക്കും. അത് വിപണികൾക്ക് ഏറെ ഗുണം ചെയ്യും.
ഫെഡ് പ്രഖ്യാപനം വിപണിയുടെ നീക്കങ്ങളെ പൂർണമായും മാറ്റിമറിക്കുമൊ എന്ന് കണ്ട് തന്നെ അറിയണം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

