ടെക് മഹീന്ദ്ര ക്യു 4 ഫലം; അറ്റാദായം 17.4 ശതമാനം ഇടിഞ്ഞ് 1081 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ടെക് മഹീന്ദ്രയുടെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 17.4 ശതമാനം ഇടിഞ്ഞ് 1081 കോടി രൂപയായി. പ്രതിവർഷ അറ്റാദായം 34.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം മുൻ പാദത്തെ അപേക്ഷിച്ച് 0.9 ശതമാനം വർദ്ധിച്ച് 9730 കോടി രൂപയായി. ഓഹരി ഒന്നിന് 30 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

റിലയൻസ്,  ബിപി എന്നിവർ സംയുക്തമായി ചേർന്ന് കൊണ്ട് രണ്ടാമത്തെ  ഡീപ് വാട്ടർ ഗ്യാസ് ഫീൽഡിൽ നിന്ന് ഉത്പാദനം ആരംഭിച്ചു

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും യുകെ ആസ്ഥാനമായുള്ള ബിപി പി‌എൽ‌സിയും തങ്ങളുടെ രണ്ടാമത്തെ  ഡീപ് വാട്ടർ ഗ്യാസ് ഫീൽഡിൽ നിന്ന് ഉത്പാദനം ആരംഭിച്ചു. മൊത്തം അഞ്ച് കിണറുകൾ ഉപയോഗിച്ച് നാല് ജലസംഭരണികളിൽ നിന്ന് സാറ്റലൈറ്റ് ക്ലസ്റ്റർ ഫീൽഡ് വാതകം ഉത്പാദിപ്പിക്കും.

എച്ച്.ഡി.എഫ്.സി ലെെഫ് ക്യു 4 ഫലം;  അറ്റാദായം 2 ശതമാനം വർദ്ധിച്ച് 317 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ എച്ച്.ഡി.എഫ്.സി ലെെഫിന്റെ പ്രതിവർഷ അറ്റാദായം 2 ശതമാനം വർദ്ധിച്ച് 317.94 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ പ്രീമിയം വരുമാനം 23 ശതമാനം വർദ്ധിച്ച് 12868 കോടി രൂപയായി. ഓഹരി ഒന്നിന് 2 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

യുഎസ് ആസ്ഥാനമായുള്ള ഡക്ക് ക്രീക്ക് ടെക്നോളജീസുമായി മൈൻഡ് ട്രീ കെെകോർത്തു

യുഎസ് ആസ്ഥാനമായുള്ള ഡക്ക് ക്രീക്ക് ടെക്നോളജീസുമായി  കെെകോർത്ത് മൈൻഡ് ട്രീ. ഇതിലൂടെ പോളിസി, ബില്ലിംഗ്, ക്ലെയിമുകൾ, ഡാറ്റ സ്ഥിതിവിവരക്കണക്കുകൾ, ഇൻഷുറൻസ് സാങ്കേതിക പരിഹാരങ്ങൾ എന്നിവ കമ്പനി തീർപ്പാക്കും.

എസ്.ബി.ഐ കാർഡ്സ് ക്യു 4 ഫലം;  അറ്റാദായം 110 ശതമാനം വർദ്ധിച്ച് 175 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ എസ്.ബി.ഐ കാർഡ്സിന്റെ പ്രതിവർഷ അറ്റാദായം 110 ശതമാനം വർദ്ധിച്ച് 175 കോടി രൂപയായി. ഇതാകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം ഇടിഞ്ഞ് 2468 കോടി രൂപയായി. പലിശയിനത്തിലുള്ള വരുമാനം 1072 കോടിയായി.

മൊൽനുപിരാവിർ കാപ്സ്യൂളുകളുടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനായി അംഗീകാരം നേടി നാക്റ്റോ

കൊവിഡ്  ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മൊൽനുപിരാവിർ കാപ്സ്യൂളുകളുടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ അംഗീകാരത്തിനായി നാക്റ്റോ ഫാർമ ലിമിറ്റഡ് സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷന് അപേക്ഷ നൽകി. റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സിനൊപ്പം അമേരിക്കൻ ഫാർമ കമ്പനി മെർക്കാണ് ക്യാപ്സ്യൂൾ വികസിപ്പിച്ചെടുത്തത്.

കാസ്ട്രോൾ ഇന്ത്യ ക്യു 4 ഫലം;  അറ്റാദായം 95 ശതമാനം വർദ്ധിച്ച് 243 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ കാസ്ട്രോൾ ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 95 ശതമാനം വർദ്ധിച്ച് 243  കോടി രൂപയായി. ഇതാകാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പന 65.5 ശതമാനം വർദ്ധിച്ച് 1138  കോടി രൂപയായി. 

പവർ മെക്ക് പ്രോജക്ട് ലിമിറ്റഡിന് 343.44 കോടി രൂപയുടെ പദ്ധതിക്കായി കത്ത് ലഭിച്ചു

പവർ മെക്ക് പ്രോജക്ട് ലിമിറ്റഡിന് 343.44 കോടി രൂപയുടെ കരാറിനായി സിംഗാരെനി കൊളിയറീസ് കമ്പനിയിൽ നിന്ന് കത്ത് ലഭിച്ചു. തെലങ്കാനയിലെ പെഗഡപ്പള്ളിയിലെ 2×660 മെഗാവാട്ട് സിംഗാരെനി താപവൈദ്യുത നിലയത്തിന്റെ പ്രവർത്തനവും പരിപാലനവും ഉൾക്കൊള്ളുന്നതാണ് പദ്ധതി.

ബയോകോൺ ബയോളജിക്‌സിന് യൂറോപ്യൻ കമ്മീഷനിൽ നിന്നും കാൻസറിനെതിരെയുള്ള മരുന്നിന് അംഗീകാരം ലഭിച്ചു

ബയോകോൺ ബയോളജിക്‌സിന് യൂറോപ്യൻ കമ്മീഷനിൽ നിന്നും അബെവ്മി 100 & 400 മില്ലിഗ്രാം എന്നിവയുടെ  മാർക്കറ്റിംഗ് അംഗീകാരം ലഭിച്ചു. വിയാട്രിസ് ഇങ്കുമായി ചേർന്ന് വികസിപ്പിച്ചെടുത്ത മരുന്ന് കാൻസർ രോഗത്തിനെതിരായി ഉപയോഗിക്കുന്നതാണ്. ബയോകൺ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് ബയോകോൺ ബയോളജിസ്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement