എൻഎക്സ്പി സെമികണ്ടക്ടേഴ്സിന്റെ ഡിജിറ്റൽ പരിവർത്തനത്തിനായി ടിസിഎസ്

ഡച്ച് ചിപ്പ് നിർമ്മാതാക്കളായ എൻഎക്സ്പി സെമികണ്ടക്ടേഴ്സ് എൻവി ഡിജിറ്റൽ രൂപമാറ്റത്തിന് ഒരുങ്ങുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ ദ്രുത​ഗതിയിലാക്കാൻ ടാറ്റാ കൺസൾട്ടൻസിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി, ആപ്പുകൾ, ഐടി ഇൻഫ്രാസ്ട്രക്ചർ, ജോലിസ്ഥലങ്ങളിലെ സേവനങ്ങൾ എന്നിവയിലുടനീളം ടിസിഎസ് എൻഎക്സ്പിയുടെ ഇന്റ​ഗ്രേറ്റഡ് ഐടി സ്ട്രാറ്റർജികൾ ഉപയോ​ഗിക്കും.  എൻഎക്സ്പിയുടെ ഡിജിറ്റൽ ഫൗണ്ടേഷൻ നിർമ്മിക്കുന്നതിനായി ടിസിഎസ് ക്ലൗഡ് അഡോപ്ഷനും ത്വരിതപ്പെടുത്തും.

കൊവിഡ് മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി പരീക്ഷണങ്ങളുമായി എൻസൈം

നീണ്ട കൊവിഡ്  ലക്ഷണങ്ങൾ ചികിത്സിക്കുന്നതിനായി എൻസൈമുകളുടെയും പ്രോബയോട്ടിക്കുകളുടെയും ക്ലിനിക്കൽ നിയന്ത്രിത പരീക്ഷണങ്ങൾ  പ്രഖ്യാപിച്ച് അഡ്വാൻസ്ഡ് എൻസൈംസ് ലിമിറ്റഡ്. കമ്പനിയുടെ സിസ്റ്റമാറ്റിക് എൻസൈമും പ്രോബയോട്ടിക് സപ്ലിമെന്റുകളുമായ ഇമ്മ്യൂണോഎസ്ഇബിയും പ്രോബിയോഎസ്ഇബി സി എസ് സി യും നീണ്ട കൊവിഡ്  ലക്ഷണങ്ങൾ പരിഹരിക്കുന്നതിനുള്ള പരീക്ഷണത്തിന്റെ ഘട്ടങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. കൊവിഡിനു ശേഷം ലക്ഷണങ്ങൾ കാണിച്ച 200 രോഗികളിലായിരുന്നു പരീക്ഷണം.

45.6 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങാൻ അനുമതി നൽകി  ഗോൾഡിയം ഇന്റർനാഷണൽ

ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങാനുള്ള നിർദ്ദേശം ഗോൾഡിയം ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചു. ഓഹരി ഒന്നിന് 1,200 രൂപ നിരക്കിൽ മൊത്തം 45.60 കോടി രൂപയുടെ 3.80 ലക്ഷം ഷെയറുകളാണ് കമ്പനി തിരികെ വാങ്ങുക. ഡയമണ്ട് ആഭരണങ്ങളുടെ നിർമ്മാതാവും വിതരണക്കാരുമാണ് ഗോൾഡിയം ഇന്റർനാഷണൽ.

അപ്പോളോ ട്യൂബ്സിന്റെ ആറ് ഉത്പ്പന്നങ്ങൾക്ക് ഡിസൈൻ പേറ്റന്റ് ലഭിച്ചു

എപിഎൽ അപ്പോളോ ട്യൂബ്സ് ലിമിറ്റഡിന്റെ പുതിയ ഉത്പന്നങ്ങൾക്ക് കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈൻസ് & ട്രേഡ്മാർക്ക്സ് ഓഫീസിന്റെ അം​ഗീകാരം ലഭിച്ചു.  ആറ് രജിസ്ട്രേഷനുകളാണ് അനുവദിച്ചിരിക്കുന്നത്.  അപ്പോളോ റിഫ്ലക്ടർ , അപ്പോളോ ഫെൻസ്, അപ്പോളോ ഓവൽ, അപ്പോളോ പ്ലാങ്ക്, ഒക്ടഗോൺ, ചെക്കേർഡ് കോയിൽ എന്നിവയ്ക്കാണ് രജിസ്ട്രേഷൻ അനുവദിച്ചത്. ഇതോടെ  കമ്പനിയുടെ പ്രൊഡക്ട് പോർട്ട്ഫോളിയോ 16 ആയി ഉയർന്നു.

നാപ്രോക്സൺ സോഡിയം ഗുളികകൾ തിരിച്ചുവിളിച്ച് ഗ്രാനുൽസ് ഇന്ത്യ

ഒരു ബാച്ച് നാപ്രോക്സെൻ സോഡിയം 220 എംജി ഗുളികകൾ തിരിച്ച് വിളിച്ച് ഗ്രാനൂൾസ് യു.എസ്.എ. കറന്റ്ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസിലെ  വ്യതിയാനം കാരണമാണ് തീരുമാനം. ഒരു ബാച്ചിൽ 11.4 ദശലക്ഷം യൂണിറ്റ് നാപ്രോക്സൺ ഗുളികകളുണ്ട്, ഇതിൽ 0.9 ദശലക്ഷം യൂണിറ്റുകൾ വിപണിയിൽ എത്തിച്ചു, ഇവയാണ് തിരികെ വിളിച്ചത്. എന്നാൽ ഈ നീക്കം കമ്പനിയുടെ സാമ്പത്തിക നിലയെ കാര്യമായി ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

അസമിലെ റോഡ് പദ്ധതിക്കായി അശോക ബിൽഡ്കോണിന് കത്ത് ലഭിച്ചു

അസമിലെ റോഡ് പദ്ധതിക്കായി അശോക ബിൽഡ്‌കോണിൺ  ലിമിറ്റഡിന് ഹൈവേയ്സ് & ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനിൽ നിന്നും കത്ത് ലഭിച്ചു. അസമിലെ ക്വാരം ടാരോ വില്ലേജ്-ദില്ലൈ സെക്ഷനിലെ എൻഎച്ച് -29 ന്റെ നാലു വരി പാതയുടെ നിർമ്മാണത്തിനായാണ് പദ്ധതി.

300 ദശലക്ഷം ഡോളറിന്റെ ​​കടം കുറച്ച് വേദാന്ത റിസോഴ്സസ്

2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ അറ്റ കടത്തിന്റെ 300 മില്യൺ ഡോളർ (2, 2,200 രൂപ) തിരിച്ചടച്ച് വേദാന്ത റിസോഴ്സസ് ലിമിറ്റഡ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ അടുത്ത പകുതിയിൽ കമ്പനി 500 മില്യൺ ഡോളറിന്റെ കടം  കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

ക്രിപ്‌റ്റോകറൻസി ട്രേഡുകൾക്ക് മേൽ നികുതി  ചുമത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ക്രിപ്‌റ്റോകറൻസി ട്രേഡുകൾക്ക് മേൽ നികുതി  ചുമത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ.  ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകുമെന്നും ക്രിപ്റ്റോകളെ നിരോധിക്കാതെ ഒരു ട്രേഡബിൾ അസറ്റ് ക്ലാസായി കണക്കാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്രിപ്‌റ്റോകറൻസികളെക്കുറിച്ചുള്ള കരട് ബിൽ കേന്ദ്ര മന്ത്രിസഭ ഉടൻ അവതരിപ്പിക്കും.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement