പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള നസറ ടെക്നോളജീസ് മാർച്ച് 17ന് (ഇന്ന്) ഐ.പി.ഒയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മുംബെെ ആസ്ഥാനമായി  പ്രവർത്തിക്കുന്ന നസറ ടെക്നോളജീസ്  ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർആക്റ്റീവ് ഗെയിമിംഗ്, സ്പോർട്സ് മീഡിയ കമ്പനിയാണ്. ആഫ്രിക്ക, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.

രാകേഷ് ജുൻജുൻവാല, ഐ.ഐ.എഫ്.എൽ, വെസ്റ്റ്ബ്രിഡ്ജ് കാപ്പിറ്റൽ എന്നിവർ നസറ ടെക്നോളജീസിൽ ഉയർന്ന അളവിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവിൽ ഇതേ മേഖലയിലുള്ള മറ്റു കമ്പനികൾ ഒന്നും തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല. ആദ്യമായി ലിസ്റ്റ് ചെയ്യുന്ന ഗെയിമിംഗ്  കമ്പനിയെന്ന നിലയിൽ നസറ ടെക്നോളജീസ് ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാം.

ഐ.പി.ഒ ഒറ്റനോട്ടത്തിൽ 

IPO Opening DateMar 17, 2021
IPO Closing DateMar 19, 2021
Issue TypeBook Built Issue IPO
Face ValueRs 4 per equity share
IPO PriceRs 1100 to Rs 1101 per equity share
Min Order Quantity13 Shares
Listing AtBSE, NSE
Issue Size5,294,392 Eq Shares of Rs 4(aggregating up to Rs 582.91 crore)
Offer for Sale5,294,392 Eq Shares of Rs 4(aggregating up to Rs 582.91 crore)

ബിസിനസ് മോഡൽ

  • വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഗെയിമിംഗ് രീതി തികച്ചും വ്യത്യസ്തമാണ്. ഉയർന്ന സാങ്കേതിക സംവിധാനമുള്ള കംപ്യൂട്ടറുകളും പ്ലെ സ്റ്റേഷനുകളും ഏറെ ചെലവ് ഏറിയതായതിനാൽ സാധരണക്കാർ മൊബെെൽ ഗെയിമുകളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. മൊബെെൽ ഫോണും ഇന്റെർനെറ്റും വളരെ കുറഞ്ഞ ചെലവിൽ ലഭിക്കുന്നതാണ് ഇതിന് കാരണം. PUBG mobile ഇതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ്.

  • വെർച്വൽ സ്പേസിലും കമ്പനി പ്രവർത്തിക്കുന്നു. ഇത്  ഗെയിമിംഗ്  ബിസിനസിന് വലിയ ഒരു മുതൽകൂട്ടാണ്.  ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, ഐഡിയ തുടങ്ങിയ നിരവധി കമ്പനികളുമായി ഇന്ത്യയിലും  ഇത്തിസലാത്ത്, ഒറെഡോ എന്നിവയുമായി മിഡിൽ ഈസ്റ്റിലും നസറ ടെക്നോളജീസ് സബ്സ്രിക്രിപ്ഷൻ ബേസ്ഡ് യൂസർ പദ്ധതിക്കായി പങ്കാളിയായിട്ടുണ്ട്.
    ഇതിനൊപ്പം 61 രാജ്യങ്ങളിലായി 113  ടെലികോം ഓപ്പറേറ്റർമാരുമായി കമ്പനി കരാറിൽ ഏർപ്പെട്ടിടുണ്ട്. കമ്പനിയുടെ സബ്സ്ക്രിപ്ഷൻ സേവനത്തിൽ ആയിരത്തിലധികം  ആൻഡ്രോയിഡ്
    ഗെയിമുകൾ വാഗ്ദാനം ചെയ്യുന്നു.


  • ഓൺലെെൻ ഗെയിമിംഗ് മേഖലയിലും ഇ-സ്പോർട്ട്സിലും  കമ്പനി മികച്ച പ്രകടനം കാഴ്ചവക്കുന്നു. കമ്പനിയുടെ പണമൊഴുക്ക് ഈ രണ്ട് മേഖലയിലുടെയാണ് നടക്കുന്നത്. 
  1. Freemium – ഉപയോക്താവിന്  സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ഗെയിമാണിത്. എന്നാൽ പരസ്യങ്ങൾ കാണുകയോ അല്ലെങ്കിൽ പൂർണമായും പണമടച്ചതിന് ശേഷം മാത്രമെ  ഇത് കളിക്കാനാകു.

  2. Gamified Early Learning– വീഡിയോ ഗെയിമിലൂടെ  പ്രാരംഭ ഘട്ട  വിദ്യാഭ്യാസം നടപ്പാക്കാൻ സഹായിക്കുന്നു.

  3. Esports – മത്സരിച്ച് കളിക്കാവുന്ന ഓൺലെെൻ മൾട്ടിപ്ലെയർ ഗെയിമാണിത്.

  4. Subscription – വാർഷിക, മാസത്തേക്കുള്ള നിശ്ചിത തുക ഒറ്റതവണത്തേക്ക് അടച്ചാൽ ഈ കാലയളവിനുള്ളിൽ പരിധിയില്ലാതെ ഉപയോക്താവിന് ഗെയിം കളിക്കാവുന്നതാണ്.

  5. ഉപയോക്താക്കൾ നൽകുന്ന പ്രീമിയത്തിൽ നിന്നും പരസ്യങ്ങളിലൂടെയുമാണ് കമ്പനിക്ക് വരുമാനം ലഭിക്കുന്നത്. 
  • ‘gamified early learning’  മേഖലയിലേക്ക് കമ്പനി വളരെ അടുത്ത കാലത്താണ് രംഗപ്രവേശനം ചെയ്യുന്നത്. 2 മുതൽ 6 വയസുവരെയുള്ള കുട്ടികളെയാണ് കമ്പനി ഇതിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത്. കൊവിഡ് ലോക്ക് ഡൗണ് കാലഘട്ടത്തിൽ ഇതിലെ വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഓൺലെെൻ വിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നത് ഇതിന് കാരണമായി. 2020 മാർച്ചിൽ 7 ശതമാനം മാത്രം വരുമാനം ഉണ്ടാക്കിയിരുന്ന കമ്പനി എല്ലാ മേഖലകളിലുമായി  ഇപ്പോൾ 39 ശതമാനം വരുമാനമാണ് സംഭാവന ചെയ്യുന്നത്.

  • ഓൺലെെൻ മൾട്ടിപ്ലെയർ മത്സര ഗെയിമുകൾ അഥവ ഇസ്പോർട്ട് എന്നിവയിലും കമ്പനി പ്രവർത്തിക്കുന്നു. കമ്പനിയുടെ അനുബന്ധ സ്ഥാപനം Nodwin Gaming ഇതിൽ ഏറെ പ്രാഗത്ഭ്യം നേടിയ കമ്പനിയാണ്. Mountain Dew Arena, Indian Gaming Show, and Asus ROG Masters എന്നിവരുമായി ചേർന്നു കൊണ്ട് Nodwin Gaming നിരവധി  ഗെയിമിംഗ് ഇവന്റുകളും നടത്തിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇസ്പോർട്ട്സ് സംഘടനയായ ESL- മായി കമ്പനി പങ്കാളിതത്തിൽ ഏർപ്പെട്ടിടുണ്ട്.


  • Sony Interactive Entertainment, Reliance Jio, Tencent, and Microsoft Game Studios എന്നിവയാണ് റസറ ടെക്നോളജീസിന് എതിരെ മത്സരിക്കുന്ന മറ്റു കമ്പനികൾ.  Dream11, Mobile Premier League (MPL), Games 24×7  എന്നി സ്റ്റാർട്ട് അപ്പുകളും റസറക്ക് എതിരായാണ്  വിപണിയിൽ പ്രവർത്തിക്കുന്നത്.

സാമ്പത്തിക വളർച്ച 

  • ഏറെ കാലമായി കമ്പനി ലാഭത്തിൽ തന്നെയാണുള്ളത്. കഴിഞ്ഞ വർഷം കമ്പനി ഗെയിമിംഗ് വ്യവസായത്തിൽ  നിന്നും നിരവധി ഏറ്റെടുക്കലുകൾ നടത്തിയിരുന്നു. 2020 സാമ്പത്തിക വർഷം കമ്പനി Paper Boat Apps Pvt Ltd, AbsoluteSports Pvt Ltd, CrimzonCode Technologies Pvt Ltd, Halaplay Technologies Pvt Ltd എന്നീ കമ്പനികൾ ഏറ്റെടുത്തു. 
  • കമ്പനിയുടെ ആസ്തികളും വരുമാനവും സ്ഥിരമായി ഉയർന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം   69.8 ശതമാനത്തിന്റെ വർദ്ധനവാണ്  രേഖപ്പെടുത്തിയത്.

  •  1.64 കോടി രൂപയുടെ കടബാധ്യത മാത്രമാണ് കമ്പനിക്കുള്ളത്.

  • ഇന്ത്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നായി 41 ശതമാനം വരുമാനവും ഏഷ്യൻ പസഫിക്ക്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും 18 ശതമാനം വരുമാനവുമാണ് കമ്പനിക്ക് ലഭിക്കുന്നത്.

നിഗമനം 

കൊവിഡ് വെെറസ് വ്യാപനത്തിന് പിന്നാലെ ഓൺലെെൻ പ്രവർത്തനങ്ങളുടെ ആവശ്യകതയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നസറ ടെക്നോളജീസിന് ഇതിൽ നിന്നും വളരെ വലിയ  പ്രയോജനമാണ് ലഭിച്ചത്. ഗെയിമിംഗ് മേഖലയിൽ  നിന്നും ലിസ്റ്റ് ചെയ്യാൻ പോകുന്ന ആദ്യ കമ്പനിയാണ് നസറ ടെക്. മാർച്ച് 16ന്  ഗ്രേ വിപണിയിൽ 77 ശതമാനമാണ് ഇതിന്റെ പ്രീമിയം വർദ്ധിച്ചത്. 

കമ്പനി മൂന്ന് വർഷമായി ലാഭത്തിലാണെങ്കിലും ഉയർന്ന ഏറ്റെടുക്കലുകളെ തുടർന്ന് 2 വർഷമായി കമ്പനി നഷ്ടത്തിലാണ്. പബ്ജി മൊബെെലിന് പിന്നിലുള്ള   Krafton  നസറയുടെ സഹസ്ഥാപനമായ Nodwin Gaming-ന്റെ 15 ശതമാനം ഓഹരി ഏറ്റെടുത്തിട്ടുണ്ട്. ഇതിനാൽ തന്നെ   Nodwin Gaming ഇന്ത്യയിലെ പബ്ജി പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധ്യതയുണ്ട്. ദീർഘകാല നിക്ഷേപത്തിനായി നസറ ടെകിനെ പറ്റി  മനസിലാക്കുകയെന്നത് കഠിനകരമാണ്. എന്നാൽ ഐ.പി.ഒ ഉയർന്ന ലിസ്റ്റിംഗ് ഗെയിന് രേഖപ്പെടുത്താനുള്ള സാധ്യതയേറെയാണ്.

നസറ ടെക്നോളജീസ് ഐ.പി.ഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങൾ ഇതിനായി അപേക്ഷിക്കുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement