വികസന ധനകാര്യ സ്ഥാപനം രൂപീകരിക്കാൻ മന്ത്രിസഭ അംഗീകാരം

രാജ്യത്തെ അടിസ്ഥാന സൌകര്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി വികസന ധനകാര്യ സ്ഥാപനം (ഡി.ഐ.എഫ്) രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ആദ്യഘട്ടമെന്ന നിലയിൽ സർക്കാർ ഇതിലേക്ക്
20000 കോടി രൂപ നൽകും. പുർണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും  ഡി.ഐ.എഫ്.

ആഭ്യന്ത വിപണിയിൽ നിന്നും നിരവധി ഓർഡറുകൾ ലഭിച്ചതായി ലാർസൻ ആന്റ് ട്യൂബ്രോ  ലിമിറ്റഡ്

ലാർസൻ ആന്റ് ട്യൂബ്രോ  ലിമിറ്റഡിന് ആഭ്യന്തര വിപണിയിൽ നിന്നും  ഒന്നിലധികം ബിസിനസ്  ഓർഡറുകൾ ലഭിച്ചു. ഒഡീഷയിലെ ഗ്രാമീണ ജലവിതരണ, ശുചിത്വ വകുപ്പിൽ നിന്ന് കമ്പനി ഇപിസി ഓർഡറുകൾ നേടി. ഓർഡറുകളുടെ ആകെ  മൂല്യം 1,000 കോടി മുതൽ 2,500 കോടി രൂപ വരെയാണ്.

ക്യൂഐപി വഴി 3750 കോടി രൂപ സമാഹരിച്ച് ഗോദ്‌റെജ് പ്രോപ്പർട്ടിസ്

ക്യൂഐപി വഴി 3750 കോടി രൂപ സമാഹരിച്ചതായി  ഗോദ്‌റെജ് പ്രോപ്പർട്ടിസ് അറിയിച്ചു. 5 രൂപ വീതം മുഖ വിലയ്ക്ക്   2.59 കോടി ഇക്വിറ്റി ഷെയറുകൾ  ഓഹരി ഒന്നിന് 1,513 രൂപ നിരക്കിലാണ് നൽകിയത്.

എച്ച്ഡിഒ ടെക്നോളജീസ് ഏറ്റെടുത്ത്   ജിഎംഎം ഫോഡ്‌ലർ

നിലവിൽ ലിക്വിഡേഷന് വിധേയമായിക്കൊണ്ടിരിക്കുന്ന എച്ച്ഡിഒ ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ വിൽക്കുന്നതിനുള്ള ഇ-ലേല പ്രക്രിയയിൽ പങ്കെടുത്തതായി ജിഎംഎം ഫോഡ്‌ലർ അറിയിച്ചു. 58.46 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. 

സൈബർ ആക്രമണങ്ങളിൽ  നിന്നും രക്ഷ നേടാൻ  സോഫ്റ്റ്വെയർ-ഇൻ-എ-സർവീസ് ആരംഭിച്ച് ടിസിഎസ്

സൈബർ ആക്രമണങ്ങളിൽ നിന്ന് സംരംഭങ്ങളെ സംരക്ഷിക്കുന്നതിനായി ടാറ്റാ കൺസൾട്ടൻസി സർവീസസ്  ഒരു സോഫ്റ്റ്വെയർ-ഇൻ-എ-സർവീസ് ആരംഭിച്ചു. ഇത് സൈബർ രംഗത്തെ അപകടങ്ങൾ കുറയ്ക്കാൻ സഹായകരമാകുന്നു.

ബംഗ്ലാദേശിൽ നിന്നും 23 ബില്ല്യൺ ഡോളറിന്റെ ഓർഡർ ലഭിച്ചതായി
ബി.ഇ.എം.എൽ

കാമറൂൺ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യാ ഗവൺമെന്റ് ലൈൻസ് ഓഫ് ക്രെഡിറ്റ് പ്രകാരം ബി.ഇ.എം.എൽ
ലിമിറ്റഡിന് കയറ്റുമതി ഓർഡറുകൾ ലഭിച്ചു. കാമറൂണിലെ സാമ്പത്തിക-ആസൂത്രണ, പ്രാദേശിക വികസന മന്ത്രാലയത്തിന് ബുൾഡോസറുകൾ, എക്‌സ്‌കവേറ്ററുകൾ, മോട്ടോർ ഗ്രേഡറുകൾ എന്നിവ അടങ്ങിയ 71 യൂണിറ്റ് നിർമാണ ഉപകരണങ്ങൾ കമ്പനി വിതരണം ചെയ്യും.  ഓർഡറുകളുടെ ആകെ മൂല്യം 23 ദശലക്ഷം ഡോളറാണ്.

കല്യാൺ ജുവലേഴ്സ് ഐപിഒ, ആദ്യ ദിനം 60 ശതമാനം സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി

കല്യാൺ ജുവലേഴ്സ് ഐപിഒ, ആദ്യ ദിനം 60 ശതമാനം സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 1.10  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ് ഐപിഒ, രണ്ടാം ദിനം 6.05 തവണസബ്‌സ്‌ക്രൈബു ചെയ്യപെട്ടു

ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ് ഐപിഒ  രണ്ടാം ദിനം 6.05 തവണസബ്‌സ്‌ക്രൈബു ചെയ്യപെട്ടു.  റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 10.38  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

Craftsman Automation IPO, രണ്ടാം ദിനം 1.26 തവണ  സബ്‌സ്‌ക്രൈബു ചെയ്യപെട്ടു

Craftsman Automation IPO, രണ്ടാം ദിനം 1.26 തവണ  സബ്‌സ്‌ക്രൈബു ചെയ്യപെട്ടു.റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം  2.11 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐ‌.പി‌.ഒയെ  പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

Anupam Rasayan IPO, അവസാന  ദിനം  44.06 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു

Anupam Rasayan IPO, അവസാന  ദിനം  44.06 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 10.77   തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐ‌.പി‌.ഒയെ  പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement