പ്രധാനതലക്കെട്ടുകൾ
Vedanta Resources: കമ്പനി തങ്ങളുടെ മുൻനിര ഇന്ത്യൻ സ്ഥാപനത്തിലെ ഓഹരികൾ വാങ്ങുന്നതിനുള്ള ഓപ്പൺ ഓഫർ വില 235 രൂപയായി വർദ്ധിപ്പിച്ചു. ഇത് നിലവിലെ വ്യാപാര വിലയേക്കാൾ 4 ശതമാനം കൂടുതലാണ്.
Magma Fincorp: മാഗ്മ ഫിൻകോർപ്പ് ഇൻഷുറൻസ് വിഭാഗമായ മാഗ്മ എച്ച്ഡിഐയിലുള്ള തങ്ങളുടെ ഓഹരികൾ ഐസിഐസിഐ വെഞ്ച്വർ, മോർഗൻ സ്റ്റാൻലി, പൂനവല്ല ഗ്രൂപ്പ് എന്നിവർക്ക് വിൽക്കും. 525 കോടി രൂപയുടെ ഇടപാടാണിത്.
Godrej Properties: ബിസിനസ് വിപുലീകരിക്കുന്നതിനായി സ്ഥാപന നിക്ഷേപകർക്ക് ഓഹരികൾ വിറ്റുകൊണ്ട് 3,750 കോടി രൂപ സമാഹരിച്ചതായി ഗോദ്‌റെജ് പ്രോപ്പർട്ടീസ് പറഞ്ഞു.
SBI: മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എസ്.ബി.ഐക്ക് എതിരെ 2 കോടി രൂപ പിഴ ചുമത്തി.
BPCL: ശുദ്ധമായ ഇന്ധന നിർമ്മാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇലക്ട്രിക്, ഗ്യാസ് അധിഷ്ഠിത മൊബിലിറ്റിക്കായി ഒരു ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്നും ബിപിസിഎൽ അധികൃതർ പറഞ്ഞു.
Tata Communications: ഓഫർ ഫോർ സെയിലിലൂടെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ 16.12 ശതമാനം ഓഹരികൾ വിറ്റഴിക്കുന്നതിൽ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതായി
ഡി.ഐ.പി.എ.എം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു. ഇത് 2.19 തവണ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായുള്ള ഇഷ്യു ബുധനാഴ്ച ആരംഭിക്കും.
BEML: കാമറൂൺ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ബി.ഇ.എം.എൽ ലിമിറ്റഡിന് 23 ദശലക്ഷം ഡോളറിന്റെ കയറ്റുമതി ഓർഡറുകൾ ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ 15000ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 15050ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടതിനെ തുടർന്ന് 14890 ലേക്ക് കൂപ്പുകുത്തി. ശേഷം 14910 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റിയും ഇന്നലെ വളരെ ബെയറിഷ് ആയി കാണപ്പെട്ടു. 35,000 എന്ന സപ്പോർട്ട് തകർക്കപ്പെട്ട സൂചിക താഴേക്ക് കൂപ്പുകുത്തി. 34,700ൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
എഫ്.എം.സി.ജി, ഐടി ഓഹരികൾ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. പി.എസ്.യു, സ്വകാര്യ ബാങ്കുകൾ എന്നിവ അത്ര നന്നായിരുന്നില്ല.
ഫെഡ് നയ പ്രഖ്യാപനം വരാനിരിക്കുന്നതിനാൽ തന്നെ യൂഎസ്,യൂറോപ്യൻ വിപണികൾ അശക്തമായാണ് കാണപ്പെടുന്നത്. എല്ലാ കണ്ണുകളും യുഎസ് ഫെഡ് പ്രഖ്യാപനത്തിലേക്കും നിരക്കുകളിലേക്കും ഊറ്റുനോക്കുകയാണ്.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് നെഗറ്റീവ് ആയി കാണപ്പെടാം. ഏഷ്യൻ വിപണികൾ ഇപ്പോൾ കയറിയിറങ്ങി കിടക്കുകയാണ്. SGX NIFTY 14,995-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ 15,000, 15,070, 15,100, 15,170, 15,260, 15,340 എന്നിവിടങ്ങളിൽ ശക്തമായ പ്രതിരോധം കാണപ്പെടും. 14,950, 14,900 എന്നിവിടങ്ങളിൽ ശക്തമായ സപ്പോർട്ടും കാണപ്പെടുന്നു.
നിഫ്റ്റിക്ക് 14,500-14,750 എന്ന നില ശക്തമായ സപ്പോർട്ടാണ്. ബാങ്ക് നിഫ്റ്റിക്ക് 34,500-35,000 എന്ന നില ശക്തമായ സപ്പോർട്ടാണ്. ഏറെ നാളായി ഈ നിലയിൽ തന്നെ വിപണി അസ്ഥിരമായി കാണുന്നു. ഇത് തകർക്കപെട്ടാൽ നമ്മൾ കൂടുതൽ ശ്രദ്ധ പുലർത്തണം.
കഴിഞ്ഞ ആഴ്ച മുഴുവനായും ഗ്യാപ്പ് അപ്പിൽ തുറക്കുന്ന സൂചിക പിന്നീട് താഴേക്ക് വീഴുന്നതാണ് നമ്മൾ കണ്ടിരുന്നത്. ഇന്നലെയും ഇത് തന്നെ സംഭവിച്ചു.
India VIX 20.19 ആയി കുറഞ്ഞു. വിപണിയുടെ ചാഞ്ചാട്ടം കുറഞ്ഞുവെന്ന് വിലയിരുത്താം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1692 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1168 കോടി രൂപയുടെ ഓഹരികൾ
വിറ്റഴിച്ചു.
15300, 16,000 എന്നിവിടെ നല്ല ഒരു കോൾ ഒ.ഐ കാണുന്നുണ്ട്. 14500നും താഴെയുമായി പുട്ട് ഒഐയും കാണാം. 15,000 ലും പുട്ട് ഒഐ കാണുന്നുണ്ട്.
യുഎസ് ഫെഡറൽ നയപ്രഖ്യാപനം ഇന്ന് നടക്കുന്നതോടെ ഈ ആഴ്ച ഏറെ നിർണായകമാകും. ഇംഗ്ലണ്ടിലെയും ജപ്പാനിലെയും സെൻട്രൽ ബാങ്കുകളും ഈ ആഴ്ച അവരുടെ പുതിയ നയങ്ങൾ പ്രഖ്യാപിക്കും.
ഏറെ നാളായി വിപണി അസ്ഥിരമായി നിൽക്കുകയാണ്. നമുക്ക് അറിയാം അസ്ഥിരതയെന്നത് വളരെ വലിയ ഒരു നീക്കത്തിന് മുമ്പുള്ള സൂചന മാത്രമാണ്. നമുക്ക് അതിനായി തയ്യാറെടുത്തിരിക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

