മൈക്രോസോഫ്റ്റിന്റെ ആക്ടിവിഷൻ ഡീലിന് ശേഷം 13 ബില്യൺ ഡോളർ വിപണി മൂല്യം തുടച്ചു നീക്കി സോണി
ആക്ടിവിഷൻ ഏറ്റെടുക്കുന്നതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചതിന് ശേഷം ലോകമെമ്പാടും സോണിയുടെ ഓഹരികൾ തകർന്നു. ജപ്പാനിൽ 13% ഇടിവാണ് ഉണ്ടായത്. കോൾ ഓഫ് ഡ്യൂട്ടി ഉൾപ്പെടെയുള്ളവയെ ഏറ്റെടുത്തേക്കാം.
ഹാർഡ്‌വെയർ വിൽപ്പനയെയും എക്‌സ്‌ക്ലൂസീവ് ഗെയിമുകളെയും ആശ്രയിച്ചുള്ള സോണിയുടെ പരമ്പരാഗത ഗെയിമിംഗ് കൺസോൾ ബിസിനസിനെ ഇത് വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മൈക്രോസോഫ്റ്റിനോട് മത്സരിക്കാനുള്ള സാമ്പത്തിക ശേഷി സോണിക്ക് ഇല്ല.
യു.എസ് വിപണികൾ താഴേക്ക്; നാസ്ഡാക്ക് വീണ്ടും ചുവപ്പിൽ
കുതിച്ചുചാട്ടത്തോടെ ആരംഭിച്ചെങ്കിലും യുഎസ് വിപണിയിലെ ഓഹരികൾ വീണ്ടും ഇടിഞ്ഞു. ബോണ്ട് യീൽഡുകളും കുറഞ്ഞിട്ടുണ്ട്.
എസ് ആന്റ് പി 500 ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. അതേസമയം ഡൗ ജോൺസ് സൂചികയ്ക്ക് നേട്ടം നഷ്ടമായി. രാവിലെ മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് തന്നെ ടെക് ഹെവി നാസ്ഡാക്ക് 100 തകർന്നു. ആറ് വലിയ ബാങ്കുകൾ മൂന്നാം പാദത്തിലെ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ബാങ്കിംഗ് ഓഹരികൾ പച്ചയിലാണ്. ഇക്വിറ്റി-ട്രേഡിംഗ് വരുമാനത്തിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തതിന് ശേഷം മോർഗൻ സ്റ്റാൻലി മുന്നേറി.
എസ്‌ജിഎക്‌സ് നിഫ്റ്റി 32 പോയിന്റ് ഉയർന്ന് 17,970ലാണ് വ്യാപാരം നടക്കുന്നത്.
സ്റ്റോക്സ് യൂറോപ്പ് 0.78% ഉയർന്നു
ഡൗ ജോൺസ് 0.01% ഉയർന്നു
നാസ്ഡാക്ക് 0.75% ഉയർന്നു
ക്രിപ്‌റ്റോ പരസ്യങ്ങൾ സമ്പന്നരായ നിക്ഷേപകർക്ക് മാത്രമായി പരിമിതപ്പെടുത്താൻ യുകെ അതോറിറ്റി
ക്രിപ്‌റ്റോ അസറ്റുകൾ “നിയന്ത്രിത മാസ് മാർക്കറ്റിംഗ് നിക്ഷേപങ്ങൾ” ആയി മാറ്റാൻ നിർദ്ദേശിച്ച് ബ്രിട്ടീഷ് വാച്ച്‌ഡോഗ്. ക്രിപ്‌റ്റോ അസറ്റുകൾക്കായുള്ള പ്രമോഷനുകൾ ഉയർന്ന ആസ്തിയുള്ള നിക്ഷേപകർക്ക് മാത്രമേ വാങ്ങാൻ കഴിയൂ എന്നാണ് ഇത് അർത്ഥമാക്കുന്നത്. ഉപഭോക്തൃ സംരക്ഷണം മുൻനിർത്തിയാണ് നടപടി.
തങ്ങൾ ക്രിപ്‌റ്റോ പരസ്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും എന്നാൽ നിരോധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നവംബറിൽ ഇന്ത്യൻ ധനമന്ത്രി പറഞ്ഞിരുന്നു.
പ്രോപ്പർട്ടി ഡെവലപ്പർമാർക്കുള്ള നിയന്ത്രണങ്ങൾ നീക്കാൻ ചൈന
വ്യവസായത്തിന്റെ പണലഭ്യത തകർച്ചയെ സഹായിക്കുന്നതിനായി മുൻകാല വിൽപ്പനയിൽ നിന്നും പണത്തിലേക്കുള്ള ഡെവലപ്പർമാരുടെ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കാൻ ചൈനീസ് റെഗുലേറ്റർമാർ പദ്ധതിയിട്ടുന്നു.
ഇതിന്റെ ഫലമായി റെക്കോർഡ് റാലിയിലാണ് ചൈനീസ് പ്രോപ്പർട്ടി ബോണ്ടുകൾ. രാജ്യം നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന പ്രതീക്ഷയിൽ അപകടസാധ്യതയുള്ള സെക്യൂരിറ്റികളിലേക്ക് വലിയ ഫണ്ടുകളാണ് ഒഴുകുന്നത്.
45 കാർഗോകൾ ഡെലിവറി ചെയ്യുന്നതിനുള്ള ടെൻഡർ പുറപ്പെടുവിച്ച് സിനോപെക്.
വടക്കേ ഏഷ്യയിലെ തുറമുഖങ്ങളിലേക്ക് 45 കാർഗോകൾ വരെ ഡെലിവറി ചെയ്യുന്നതിനുള്ള വിൽപ്പന ടെൻഡർ പുറപ്പെടുവിച്ച് ചൈനയിലെ മുൻനിര എൽഎൻജി ഇറക്കുമതിക്കാരായ സിനോപെക്.
ഏഷ്യൻ ഉപഭോക്താക്കൾ വാങ്ങലുകൾ വെട്ടിക്കുറച്ചതിനാൽ എൽഎൻജി സ്പോട്ട് മാർക്കറ്റിന്റെ ഡിമാൻഡ് മന്ദഗതിയിലാകുന്നതിനിടയിലാണ് ഇത്. കുറഞ്ഞ ഡിമാൻഡും ഉയർന്ന വിതരണവും ഒരു വിലയിടിവിന്റെ സാധ്യതയെ സൂചിപ്പിക്കുന്നു.
കോവിഡിന് മുമ്പുള്ള ഡിമാൻഡ് ലക്ഷ്യമിടുന്നതിനാൽ എണ്ണ റാലി തുടരുന്നു
ഒമിമ്രോൺ ഉണ്ടെങ്കിലും ആവശ്യം ഇപ്പോഴും ഉയരുകയാണെന്നും ആഗോള വിതരണ മിച്ചം ചുരുങ്ങുകയാണെന്നും ഇന്റർനാഷണൽ എനർജി ഏജൻസി. യുഎഇയിലെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഏഷ്യൻ രാജ്യങ്ങളിലെ ആവശ്യങ്ങളും മിഡിൽ ഈസ്റ്റിലെ അശാന്തിയും വർധിച്ചു. സ്റ്റോക്ക്പൈൽസ് മഹാമാരിയ്ക്ക് മുമ്പുള്ള നിലയ്ക്ക് താഴെയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കൂടാതെ ഇറാഖിൽ നിന്ന് തുർക്കിയിലേക്കുള്ള പ്രധാന ക്രൂഡ് പൈപ്പ്ലൈനിനെയും സ്ഫോടനം ബാധിച്ചിട്ടുണ്ട്. അതിനുശേഷം ന്യൂയോർക്കിലെ ഫ്യൂച്ചേഴ്സ് ബാരലിന് 87 ഡോളർ കവിഞ്ഞു.
ഉപദേശക സേവനങ്ങൾക്കായുള്ള ഡിമാൻഡിന് ശേഷം ബിഒഎ യുടെയും മോർഗൻ സ്റ്റാൻലിയുടെയും ലാഭം കുതിച്ചുയരുന്നു
ശക്തമായ ക്യു 4 ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം എൻവൈഎസ്ഇയിൽ ബാങ്ക് ഓഫ് അമേരിക്കയുടെയും മോർഗൻ സ്റ്റാൻലിയുടെയും ഓഹരി ബുധനാഴ്ച ഏകദേശം 5% ഉയർന്നു. സമ്പന്നരായ ക്ലയന്റുകളുടെ ആസ്തികൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് മോർഗൻ സ്റ്റാൻലി മൂല്യം സമ്പാദിച്ചിട്ടുണ്ട്. കൂടാതെ ബാങ്ക് ഓഫ് അമേരിക്കയുടെ ഫലങ്ങൾ ഉപദേശക സേവനങ്ങളുടെ ആവശ്യകതയിലെ വളർച്ചയെ പിന്തുണച്ചു. ആഗോള നിക്ഷേപ ബാങ്കിംഗ് ലീഗ് പട്ടികയിൽ ഗോൾഡ്മാൻ സാച്ച്സിനും ജെപി മോർഗനും ശേഷം മോർഗൻ സ്റ്റാൻലി മൂന്നാം സ്ഥാനത്താണ്.
30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ യുകെയിലെ പണപ്പെരുപ്പം
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് യുകെയുടെ പണപ്പെരുപ്പ നിരക്ക് 2021 ഡിസംബറിൽ നവംബറിലെ 5.1% ൽ നിന്ന് 5.4% ആയി വർദ്ധിച്ചു. 1992 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2022 ഫെബ്രുവരി 3 ന് പലിശ നിരക്ക് വീണ്ടും ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ ഇത് പ്രേരിപ്പിക്കാം. കഴിഞ്ഞ മാസം പലിശ നിരക്ക് വർദ്ധിപ്പിച്ചതിന് ശേഷം കോവിഡിന്റെ തുടക്കം മുതൽ ഇത്തരത്തിൽ നടപടി എടുക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന സെൻട്രൽ ബാങ്കായി ബഒഇ മാറി.
30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ കനേഡിയൻ പണപ്പെരുപ്പം
കാനഡയുടെ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ബുധനാഴ്ച പറഞ്ഞതനുസരിച്ച് രാജ്യത്തിന്റെ വാർഷിക പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ 4.8% ആയി ഉയർന്നു, 1991 സെപ്റ്റംബറിൽ അടയാളപ്പെടുത്തിയ 5.5% ശേഷമുള്ള 30 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ ഒമ്പതാം മാസമാണ് ബാങ്ക് ഓഫ് കാനഡയിൽ 1% മുതൽ 3% വരെ പണപ്പെരുപ്പം കുതിക്കുന്നത്. വർദ്ധിച്ചുവരുന്ന ഒമൈക്രോൺ ആശങ്കകൾക്കിടയിലും സെൻട്രൽ ബാങ്ക് അടുത്തയാഴ്ച പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട്.

