HUL  ക്യൂ 3 ഫലം: അറ്റാദായം 19 % ഉയർന്ന്  1,921 കോടി രൂപയായി

ഹിന്ദുസ്ഥാൻ യൂണിലിവർ മൂന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായത്തിൽ 18.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലാഭം 1,921 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 20.94 ശതമാനം ഉയർന്ന് 11.862 കോടി രൂപയായി. വോളിയം വളർച്ചയിൽ 4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 

മെക്സിക്കോയിൽ  പ്രവർത്തനം  ആരംഭിക്കനൊരുങ്ങി   ഹീറോ മോട്ടോ കോർപ്പ്, ഗ്രൂപോ സാലിനാസുമായി കരാറിൽ ഏർപെട്ടു

മെക്സിക്കോയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ച് ഹീറോ മോട്ടോ കോർപ്പ് ലിമിറ്റഡ്. ഇതിന്റെ ഭാഗമായി മെക്സിക്കൻ കമ്പനിയായ ഗ്രൂപോ സാലിനാസുമായി കമ്പനി കരാറിൽ ഏർപെട്ടു. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഹീറോ മോട്ടോ കോർപ്പ്  9 വാഹനങ്ങൾ അവതരിപ്പിക്കും. 

Marico ക്യൂ 3 ഫലം: അറ്റാദായം 13 ശതമാനം ഉയർന്ന് 312 കോടി രൂപയായി

ഡിസംബറിലെ  മൂന്നാം പാദത്തിൽ Maricoയുടെ   പ്രതിവർഷ  അറ്റാദായം 13 ശതമാനം ഉയർന്ന് 312 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ  വരുമാനം പ്രതിവർഷം 16.34 ശതമാനം വർദ്ധിച്ച്  2,122 കോടി രൂപയായി. 15% ആഭ്യന്തര വളർച്ചയും  അന്താരാഷ്ട്ര ബിസിനസിൽ 8% സ്ഥിരമായ കറൻസി വളർച്ചയുമാണ് കമ്പനി മൂന്നാം പാദത്തിൽ കെെവരിച്ചത്.

749 കോടി രൂപയുടെ  ഓഹരികൾ തിരിച്ചു വാങ്ങാനൊരുങ്ങി NALCO

കമ്പനിയുടെ  13.03 കോടി ഓഹരികൾ 749.10 കോടി രൂപയ്ക്ക് തിരിച്ചുവാങ്ങാൻ ഒരുങ്ങി നാഷണൽ അലുമിനിയം കമ്പനി (NALCO).
ഓഹരിക്ക് 57.5 രൂപ വീതമാണ്  നാൽകോ പ്രഖ്യാപിച്ചത്. നിലവിലെ വിലയേക്കാൾ(47.80)  24.4 ശതമാനം പ്രീമിയം കൂടുതലാണിത്. ഫെബ്രുവരി 8നാണ് അർഹതപെട്ട നിക്ഷേപകരിൽ നിന്നും  ഓഹരികൾ  തിരികെ വാങ്ങുക. 

ജ്യോതി ലാബ്സ് ക്യു 3 ഫലം: അറ്റാദായം 18 ശതമാനം വർദ്ധിച്ച് 53 കോടി രൂപയായി 

ഡിസംബറിലെ  മൂന്നാം പാദത്തിൽ ജ്യോതി ലാബ്സ്  പ്രതിവർഷ അറ്റാദായത്തിൽ 18 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലാഭം 53 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ  കമ്പനിയുടെ പ്രതിവർഷ  വരുമാനം 13.3 ശതമാനം ഉയർന്ന് 477 കോടി രൂപയായി. ഉപഭോക്തൃ വികാരത്തിന്റെ പുനരുജ്ജീവനം കമ്പനിയുടെ ബ്രാൻഡ് പോർട്ട്‌ഫോളിയോയിലുടനീളമുള്ള പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും  കമ്പനി പ്രസ്താവിച്ചു.

സ്റ്റെർലിംഗും വിൽസൺ സോളാർ ലിമിറ്റഡും (SWSL) ഒമാനിൽ 25 മെഗാവാട്ട് സൗരോർജ്ജ പദ്ധതി ആരംഭിച്ചു

സ്റ്റെർലിംഗും വിൽസൺ സോളാർ ലിമിറ്റഡും (SWSL) ഒമാനിൽ 25 മെഗാവാട്ട് സൗരോർജ്ജ പദ്ധതി ആരംഭിച്ചു. ആഗോള ഊർജ കമ്പനിയായ Shellലാണ് കമ്പനിക്ക് പുതിയ പദ്ധതി നൽകിയത്.  

ഇന്ത്യ സിമൻറ്സ് ക്യു 3 ഫലം: അറ്റാദായം 67.90 കോടി രൂപയായി 

ഡിസംബറിൽ  ഇന്ത്യ സിമൻറ്സ് 67.90 കോടി രൂപയുടെ  പ്രതിവർഷ  ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. പോയവർഷം  ഇതേ കാലയളവിൽ  8.79 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 4.79 ശതമാനം കുറഞ്ഞ് 1,184.68 കോടി രൂപയായി.
കൊവിഡ് ബാധ കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുവെന്നും കമ്പനി വ്യക്തമാക്കി. 

കുവെെത്തിലെ കൊവിഡ് ക്ലിനിക്കൽ പരീക്ഷണം അവസാനിപ്പിച്ച്  ഡോ റെഡ്ഡി

കുവെെത്തിലെ കൊവിഡ് ക്ലിനിക്കൽ പരീക്ഷണം അവസാനിപ്പിച്ച്  ഡോ. റെഡ്ഡി ലബോറട്ടറീസ്. ടിഷ്യൂകളിലെ ഓക്സിജന്റെ അഭാവം പരിഹരിക്കുന്നതിന് അവിഗനും പ്ലേസിബോയും എടുത്ത സമയത്തിലെ വ്യത്യാസം  ഇതിന്  പര്യാപ്തമല്ലെന്ന് കുവൈറ്റ് ട്രയൽ കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം. നോർത്ത് അമേരിക്കയിൽ നടക്കുന്ന  പരീക്ഷണം തുടരുമെന്നും ഡോ. റെഡ്ഡി പ്രസ്താവനയിലൂടെ അറിയിച്ചു. 

കാനറ ബാങ്ക് ക്യു 3 ഫലം: അറ്റാദായം 739 കോടി രൂപയായി

ഡിസംബറിൽ  കാനറ ബാങ്ക്  739.20 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയ സാമ്പത്തിക  വർഷം ഇതേ കാലയളവിൽ  കമ്പനിയുടെ ലാഭം  406.43 കോടി രൂപയായിരുന്നു.  Net interest income
14.58 ശതമാനം വളർച്ച രേഖപ്പെടുത്തി 6,081 കോടിയായി ഉയർന്നു.

ആക്‌സിസ് ബാങ്ക് ക്യു 3 ഫലം: അറ്റാദായം 36 ശതമാനം ഇടിഞ്ഞ് 1,117 കോടി രൂപയായി

ആക്സിസ് ബാങ്ക് ലിമിറ്റഡ് അറ്റാദായത്തിൽ 36 ശതമാനം ഇടിവ് രേഖപ്പെടുത്തി  1,116.6 രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ net interest income 14 ശതമാനം ഉയർന്ന് 7,372.7 കോടി രൂപയായി. രണ്ടാം പാദത്തിലെ 4.18 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ആക്സിസ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി (NPA) അനുപാതം 3.44 ശതമാനമാണ്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement