ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ക്യൂ 4 ഫലം; അറ്റാദായം വർദ്ധിച്ച് 329 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ അറ്റാദായം ഇരട്ടിയായി വർദ്ധിച്ച് 329 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 53 ശതമാനം വർദ്ധിച്ച് 739 കോടി രൂപയായി. ഓഹരി ഒന്നിന് 13.5 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇലക്ട്രിക് മൊബിലിറ്റിക്കായി  ഗോഗോറോയുമായി കെെകോർത്ത് ഹീറോ മോട്ടോകോർപ്പ്

ഇന്ത്യൻ ഇലക്ട്രിക് മൊബിലിറ്റി വേഗത്തിൽ നടപ്പിലാക്കുന്നതിനായി
തായ്‌വാൻ ആസ്ഥാനമായുള്ള ഗോഗോറോ ഇങ്കുമായി ഹീറോ മോട്ടോകോർപ്പ് പങ്കാളിയായി. ഗൊഗോറോയുടെ ബാറ്ററി സ്വാപ്പിംഗ് പ്ലാറ്റ്ഫോം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി കമ്പനികൾ  ബാറ്ററി സ്വാപ്പിംഗ് ജോയിന്റ് വെഞ്ച്വർ  സ്ഥാപിക്കും. ഹീറോ ബ്രാൻഡിൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിനും പങ്കളത്തം ഉപയോഗപ്പെടുത്തും. 

കെഇസി ഇന്റർനാഷണലിന് 1245 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു

കെഇസി ഇന്റർനാഷണൽ ലിമിറ്റഡിന് വിവിധ ബിസിനസ് വിഭാഗങ്ങളിൽ നിന്നായി 1,245 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു. ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നായി 629 കോടി രൂപയുടെ ഓർഡറുകൾ കമ്പനിയുടെ ട്രാൻസ്മിഷൻ വിതരണ ബിസിനസിന് ലഭിച്ചു. കമ്പനിയുടെ റെയിൽവേ ബിസിനസ് 446 കോടി രൂപയുടെ ഓർഡറും സിവിൽ ബിസിനസിന് 107 കോടി രൂപയുടെ ഓർഡറും ലഭിച്ചു.

ഫിലിപ്സ് കാർബൺ ബ്ലാക്ക് ക്യു 4 ഫലം; അറ്റാദായം 75 ശതമാനം വർദ്ധിച്ച് 128 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഫിലിപ്സ് കാർബൺ ബ്ലാക്കിന്റെ പ്രതിവർഷ അറ്റാദായം 75.55 ശതമാനം വർദ്ധിച്ച് 128 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 23.75 ശതമാനം വർദ്ധിച്ച് 866.73 കോടി രൂപയായി. ഇന്ത്യയിലെ ഏറ്റവും വലിയ കാർബൺ ബ്ലാക്ക് നിർമാതാവാണ് ഫിലിപ്സ് കാർബൺ ബ്ലാക്ക്.

തേജസ് നെറ്റ്‌വർക്ക്സ് ക്യൂ 4 ഫലം: അറ്റാദായം 33 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ തേജസ് നെറ്റ്‌വർക്ക്സിന്റെ  അറ്റാദായം 33 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 126.53 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 269 ശതമാനം വർദ്ധിച്ച് 201.55 കോടി രൂപയായി.

എച്ച്ഡി‌എഫ്‌സിയുമായി കോ-ലെൻഡിംഗ് പങ്കാളിത്തത്തിൽ ഏർപ്പെട്ട് ഇന്ത്യാ ബുൾസ്  ഹൗസിംഗ് ഫിനാൻസ് 

മിതമായ നിരക്കിൽ  ഭവന വായ്പ്പ നൽകുന്നതിനായി ഇന്ത്യാ ബുൾസ്  ഹൗസിംഗ് ഫിനാൻസ്  എച്ച്ഡി‌എഫ്‌സി ലിമിറ്റഡുമായി കോ-ലെൻഡിംഗ് പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം നൽകാൻ  കോ-ലെൻഡിംഗ്  കമ്പനിയെ  സഹായിക്കും.

5 പൈസ ക്യാപിറ്റൽ ക്യു 4 ഫലം: അറ്റാദായം 6.21 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ  5 പൈസ ക്യാപിറ്റലിന്റെ  അറ്റാദായം 6.21 കോടി രൂപയായി.  പോയവർഷം ഇതേകാലയളവിൽ കമ്പനി 1.76 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 41 ശതമാനം വർദ്ധിച്ച് 49.9 കോടി രൂപയായി.

കോവിഷീൽഡ് വാക്സിൻ 400 രൂപയ്ക്ക് നൽകുമെന്ന് കമ്പനി, കോവാക്സിൻ  78 ശതമാനം ഫലപ്രദം

സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസ് കോവിഷീൽഡ് വാക്സിൻ 400 രൂപ നിരക്കിൽ നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലും കേന്ദ്ര സർക്കാരിന് 150 രൂപ നിരക്കിലും വാക്സിൻ നൽകും. രണ്ട് മാസത്തിനുള്ളിൽ വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കുമെന്നും കമ്പനി പറഞ്ഞു. അതേസമയം ഭാരത് ബയോടെക്കിന്റെ കോവാക്സിൻ  78 ശതമാനം ഫലപ്രദമെന്ന് ക്ലിനിക്കൽ പരീക്ഷണത്തിൽ കണ്ടെത്തി.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement