തൈറോകെയറിന്റെ 66 ശതമാനം ഓഹരി 4,546 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ഒരുങ്ങി ഫാം ഈസി
തൈറോകെയറിന്റെ 66 ശതമാനം ഓഹരി 4,546 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ഒരുങ്ങി ഫാം ഈസി. ഫാർം ഈസിയുടെ മാതൃ സ്ഥാപനമായ എ.പി.ഐ ഹോൾഡിംഗ്സ് ലിമിറ്റഡ് 66.1 ശതമാനം ഓഹരി 1,300 രൂപയ്ക്ക് തൈറോകെയറിന്റെ പ്രൊമോട്ടർമാരിൽ നിന്ന് വാങ്ങുന്നതിനായി കരാർ ഒപ്പുവച്ചു.
ഒൻജിസി ക്യു 4 ഫലം, അറ്റാദായം 6734 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഒൻജിസിയുടെ അറ്റാദായം 6734 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 3214 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 1 ശതമാനം ഇടിഞ്ഞ് 21189 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1.85 രൂപ വീതം അവസാന ലാഭവിഹിതം നൽകാൻ കമ്പനി ബോർഡ് തീരുമാനിച്ചു.
ശിൽപ്പ മെഡികെയറിന്റെ 2ഡിജി കൊവിഡ് മരുന്നിന് ഡി.ആർ.ഡി.ഒ അനുമതി
ശിൽപ്പ മെഡികെയറിന്റെ കൊവിഡ് ചികിത്സയ്ക്കുള്ള 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് മരുന്ന് നിർമിക്കുന്നതിനായി അംഗീകാരം നൽകി ഡി.ആർ.ഡി.ഒ. മരുന്നിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിട്ടുണ്ട്.
ഐജിഎൽ ക്യു 4 ഫലം, അറ്റാദായം 31 ശതമാനം വർദ്ധിച്ച് 332 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ പ്രതിവർഷ അറ്റാദായം 31 ശതമാനം വർദ്ധിച്ച് 332 കോടി രൂപയായി. വരുമാനം 1700 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 1697 കോടി രൂപയായിരുന്നു. കമ്പനിയുടെ വിൽപ്പന വോള്യം 8 ശതമാനം വർദ്ധിച്ച് 614 മില്ല്യൺ മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക്ക് മീറ്ററായി. അതേസമയം ഓഹരി ഒന്നിന് 3.6 രൂപ വീതം കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചു.
ജെ.എസ്.ഡബ്യു എനർജി ക്യു 4 ഫലം, അറ്റാദായം 1.7 ശതമാനം ഇടിഞ്ഞ് 106 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ജെ.എസ്.ഡബ്യു എനർജി ലിമിറ്റഡിന്റെ പ്രതിവർഷ അറ്റാദായം 1.7 ശതമാനം ഇടിഞ്ഞ് 106.60 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 13.7 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 12.64 ശതമാനം ഇടിഞ്ഞ് 1641.09 കോടി രൂപയായി.
ഗോഡ്ഫ്രെ ഫിലിപ്സ് ക്യു 4 ഫലം, അറ്റാദായം 146 ശതമാനം വർദ്ധിച്ച് 95 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഗോഡ്ഫ്രെ ഫിലിപ്സിന്റെ പ്രതിവർഷ അറ്റാദായം 146 ശതമാനം വർദ്ധിച്ച് 95 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 22.4 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 18 ശതമാനം വർദ്ധിച്ച് 694.70 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 24 രൂപ വീതം കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചു.
ലാറ്റിനമേരിക്കയിലെ ഗ്രീൻഫീൽഡ് റിഫൈനറിയ്ക്കായി 250 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി തെർമാക്സ്
ലാറ്റിനമേരിക്കയിലെ ഗ്രീൻഫീൽഡ് റിഫൈനറിയ്ക്കായി 250 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി തെർമാക്സ് ബാബ്കോക്ക് & വിൽകോക്സ് എനർജി സൊല്യൂഷൻസ്. തെർമാക്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണിത്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ, പരിസ്ഥിതി പരിഹാര കമ്പനിയാണ് തെർമാക്സ്.
ഇന്ത്യ പെസ്റ്റിസെെഡ്സ് ഐപിഒ, അവസാന ദിനം 29.04 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു
800 കോടി രൂപ സമാഹരിക്കുന്നതിനായി ഇന്ത്യ പെസ്റ്റിസെെഡ്സ് നടത്തിയ ഐപിഒ അവസാന ദിനം 29.04 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. വിതരണത്തിനായി നൽകിയ 1.93 ഓഹരികൾക്കായി 56.07 കോടി അപേക്ഷകളാണ് ലഭിച്ചത്. റീട്ടെയിൽ നിക്ഷേപകർക്കായുള്ള ഭാഗം 11.3 തവണയും നോൺ ഇൻസ്റ്റിറ്റ്യൂഷണൽ സ്ഥാപനങ്ങൾക്കായുള്ള ഭാഗം 51.88 തവണയും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.
ഐപിഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

