ഇൻഫോ എഡ്ജ് ക്യു 4 ഫലം, അറ്റാദായം 157 ശതമാനം വർദ്ധിച്ച് 306 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഇൻഫോ എഡ്ജിന്റെ പ്രതിവർഷ അറ്റാദായം 157.11 ശതമാനം വർദ്ധിച്ച് 306.22 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 54.9 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 9.48 ശതമാനം വർദ്ധിച്ച് 296.53 കോടി രൂപയായി.

ഇന്ത്യയിൽ 5 ജി സേവനങ്ങൾ നടപ്പാക്കുന്നതിനായി ടിസിഎസുമായി കെെകോർത്ത് ഭാരതി എയർടെൽ

ഇന്ത്യയിൽ 5 ജി സേവനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ടിസിഎസുമായി കെെകോർത്ത് ഭാരതി എയർടെൽ. ടാറ്റാ ഗ്രൂപ്പ് അത്യാധുനിക ഓ-റാൻ അധിഷ്ഠിത റേഡിയോ & നോൺ-സ്റ്റാൻ‌ഡലോൺ എൻ‌എസ്‌എ / എസ്‌എ കോർ വികസിപ്പിക്കുകയും  തദ്ദേശീയ ടെലികോം സ്റ്റാക്ക് സംയോജിപ്പിക്കുകയും ചെയ്തു.

ഓയിൽ ഇന്ത്യ ക്യു 4 ഫലം, അറ്റാദായം 44 ശതമാനം ഇടിഞ്ഞ് 950 കോടിയായി

മാർച്ചിലെ നാലാം പാദത്തിൽ ഓയിൽ ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 44 ശതമാനം ഇടിഞ്ഞ് 950 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 32.1 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 43.27 ശതമാനം വർദ്ധിച്ച് 6504.94 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1.5 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു. 

ഉത്പാദന ചെലവ് കൂടുന്നു, രണ്ടാം പാദത്തിൽ കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുകി

ഉത്പാദന ചെലവ് വർദ്ധിക്കുന്നതിനാൽ രണ്ടാം പാദത്തിൽ കാറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് മാരുതി സുസുകി. വിവിധ മോഡലുകളെ അടിസ്ഥാനമാക്കിയാകും വില വർദ്ധിക്കുക. മോഡൽ അടിസ്ഥാനമാക്കിയുള്ള പുതിയ വിലവിവര പട്ടിക ഉടൻ പുറത്തുവിടുമെന്നും കമ്പനി അറിയിച്ചു.

ട്രൂകോളറുമായി കെെകോർത്ത്  റൂട്ട് മൊബെെൽ

കോളർ ഐഡി പ്ലാറ്റ്ഫോമായ ട്രൂകോളറുമായി കെെകോർത്ത് റൂട്ട് മൊബെെൽ. ഇതിലൂടെ  ബിസിനസ്സ് ആശയവിനിമയ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിന് സംരംഭങ്ങൾക്ക് റൂട്ട് മൊബൈൽ മെച്ചപ്പെട്ട ബിസിനസ് ഐഡന്റിഫിക്കേഷൻ സേവനങ്ങൾ നൽകും.

എച്ച്ബി‌എൽ പവർ ക്യു 4 ഫലം, അറ്റാദായം 36 ശതമാനം വർദ്ധിച്ച് 9.6 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ എച്ച്ബി‌എൽ പവറിന്റെ പ്രതിവർഷ അറ്റാദായം 36.44 ശതമാനം വർദ്ധിച്ച് 9.66 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 15.97 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം  പ്രതിവർഷ വരുമാനം 12 ശതമാനം വർദ്ധിച്ച് 302.11 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.35 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 

റെഡി മിക്സ് കോൺക്രീറ്റ് ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങി ജെ.എസ്.ഡബ്ല്യു സിമന്റ്

റെഡി മിക്സ് കോൺക്രീറ്റ് ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങി ജെ.എസ്.ഡബ്ല്യു സിമന്റ്. “ജെ.എസ്.ഡബ്ല്യു കോൺക്രീറ്റ്” എന്ന ബ്രാൻഡ് നാമത്തിലാണ് കമ്പനി പുതിയ ബിസിനസ് ആരംഭിക്കുന്നത്. മുംബെെലെ ചെമ്പൂറിൽ കമ്പനിയുടെ ആദ്യ യുണിറ്റ് സ്ഥാപിച്ചു. ബിസിനസ് മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

ബേയർ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭം 3 വർഷത്തേക്ക് കൂടി നീട്ടി കാഡില

ബേയർ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭം 3 വർഷത്തേക്ക് കൂടി നീട്ടി കാഡില ഹെൽത്ത് കെയർ. ഇന്ത്യയിൽ ഫാർമ ഉത്പന്നങ്ങൾ വിൽക്കാനും വിപണനം ചെയ്യുന്നതിനായും 2011ലാണ് ഇരു കമ്പനികളും തമ്മിൽ ധാരണയായത്.

റെറ്റ് ഇഷ്യു വഴി 1000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഡിഷ് ടിവി

റെറ്റ് ഇഷ്യു വഴി 1000 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകി ഡിഷ് ടിവിയുടെ ഡയറക്ടർ ബോർഡ്. ഓഹരി ഒന്നിന് 10 രൂപ വീതമാണ് വിതരണം ചെയ്യുക. കമ്പനിയുടെ നടപടി റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമാണ്.

യുബിഎല്ലിന്റെ അധിക ഓഹരി ഏറ്റെടുക്കാൻ ഹൈനെക്കന് അനുമതി നൽകി സിസിഐ

യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിലെ അധിക ഓഹരി ഏറ്റെടുക്കുന്നതിന് ഹൈനെക്കന് അനുമതി നൽകി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. കോടതി നടപടികൾക്ക് വിധേയമാകും  ഏറ്റെടുക്കലെന്നും സിസിഐ കൂട്ടിച്ചേർത്തു. ഹൈനെകെൻ ഇന്റർനാഷണൽ ബിവി ഒരു  ഇൻ‌വെസ്റ്റ്മെൻറ് ഹോൾഡിംഗ് കമ്പനിയാണ്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement