ഇന്നത്തെ വിപണി വിശകലനം
ലാഭമെടുപ്പ് തുടർന്ന് വിപണി, മിഡ്, സ്മോൾ ക്യാപ്പ് എന്നിവയിലും ലാഭമെടുപ്പ് അനുഭവപ്പെട്ടു.
ഗ്യാപ്പ് ഡൗണിൽ 16402 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
മുകളിലേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും 16150ൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടു. ഇതിന് താഴെയായി അസ്ഥിരമായി തുടർന്ന സൂചിക അവസാന നിമിഷം അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 118 പോയിന്റുകൾ/ 0.71 ശതമാനം താഴെയായി 16450 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് ഡൗണിൽ 250 പോയിന്റുകളോളം താഴെയായി 35200 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ ദുർബലമായി കാണപ്പെട്ടു. സൂചികയ്ക്ക് 36100ന് മുകളിലേക്ക് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് അസ്ഥിരായി 35000ന് അടുത്ത് തന്നെ സൂചിക കാണപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 520 പോയിന്റുകൾ/ 1.46 ശതമാനം താഴെയായി 35033 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി എഫ്.എം.സി.ജി ഒഴികെയുള്ള മറ്റെല്ലാ മേഖലകളും ഇന്ന് നഷ്ട്ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മെറ്റൽ, റിയൽറ്റി, പി.എസ്.യു ബാങ്ക്, നിഫ്റ്റി ഓട്ടോ എന്നിവ മോശം പ്രകടനം കാഴ്ചവച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെട്ടു. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
എഫ്.എം.സി.ജി ഓഹരികൾ ഇന്നും മിന്നും പ്രകടനം കാഴ്ചവച്ചു. Hindustan Unilever(+5.3%), Britannia(+4.7%), Nestle India(+3.4%),Tata Consumer(+0.7%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
അയൺ ഓർ ഫ്യൂച്ചർ വീണതിന് പിന്നാലെ മെറ്റൽ ഓഹരികൾ ഏറെയും ഇന്ന് നഷ്ടം രേഖപ്പെടുത്തി. Tata Steel(-8.3%), JSW Steel(7.1%), Hindalco(-5.4%) എന്നിവ നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
എല്ലാ മെറ്റൽ ഓഹരികളും നഷ്ടത്തിലാണ് അടച്ചത്. NMDC(-9.5%), Vedanta(-9%), Jindal Steel(-7.6%), SAIL(-7.3%) എന്നിവ നഷ്ടത്തിൽ അടച്ചു.
UPL 4.4 ശതമാനം ഇടിഞ്ഞു. ഒരു മാസം കൊണ്ട് 12 ശതമാനത്തിന്റെ ഇടിവാണ് ഓഹരിയിൽ ഉണ്ടായത്.
ഏറെയും ഐടി ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചപ്പോൾ MindTree 4.6 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി ഐടി 0.3 ശതമാനത്തിന്റെ ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു.
ഐപിഒ വിലയേക്കാൾ 1 ശതമാനം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച് CarTrade. ഓഹരി 7.2 ശതമാനം നഷ്ടത്തിൽ 1501 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
തീപിടിത്തം മൂലമുള്ള അപകട സാധ്യത കണക്കിലെടുത്ത് ഒരു ലക്ഷത്തോളം റേഞ്ച് റോവർ സ്പോർട്സ് കാറുകളെ ജെ.എൽ.ആർ തിരികെ വിളിച്ചതിന് പിന്നാലെ Tata Motors 3.4 ശതമാനം ഇടിഞ്ഞു. Ashok Leyland താഴേക്ക് വീണു. അതേസമയം Maruti ഫ്ലാറ്റായി കാണപ്പെട്ടു.
ഓട്ടോ അനുബന്ധ ഓഹരികളായ BharatForge(-6.2%), MotherSumi(-5.1%), Bosch(-2.1%) എന്നിവ ലാഭമെടുപ്പിന് വിധേയമായി നഷ്ട്ടത്തിൽ അടച്ചു.
കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്ന് നിതിൻ ചുഗ് രാജിവച്ചതിന് പിന്നാലെ Ujjivan Small Finance Bank ഓഹരി ഇന്ന് 18 ശതമാനം ഇടിഞ്ഞു. മാതൃ സ്ഥാപനമായ Ujjivan 12.2 ശതമാനം ഇടിഞ്ഞു.
വിപണി മുന്നിലേക്ക്
എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കിയതിന് പിന്നാലെ വിപണിക്ക് മേൽ ജാഗ്രത പുലർത്താൻ ചൊവ്വാഴ്ച ഞങ്ങൾ പറഞ്ഞിരുന്നു. ചൊവ്വാഴ്ച ഡിഫൻസീവ് മേഖലകളായ എഫ്.എം.സി.ജി, ഐടി ഓഹരികൾക്ക് മേലുള്ള ആവശ്യകത വർദ്ധിച്ചതും സ്മാർട്ട് മണി അതിലേക്ക് മാറിയതും ഇതിന്റെ സൂചന തന്നെയായിരുന്നു.
ഏത് പ്രതികൂല സാഹചര്യങ്ങളിലും ഉത്പന്നങ്ങളുടെ ആവശ്യകത ഉണ്ടായിരിക്കുന്ന കമ്പനിയുടെ ഓഹരികളെയാണ് പ്രതിരോധ ഓഹരികൾ അഥവ ഡിഫൻസീവ് സ്റ്റോക്ക്സ് എന്ന് പറയുന്നത്. മറ്റു മേഖലകൾ അപകടമായി തോന്നുമ്പോഴാണ് സാധാരണയായി നിക്ഷേപകർ ഇത്തരം ഓഹരികളിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നത്.
വിപണി പുതിയ ട്രെന്റ് സ്വീകരിക്കുന്നതായാണ് കാണുന്നത്. ഇത് വരെ കുതിച്ചുകയറിയ ഓഹരികളിൽ നിന്നും പണം എഫ്.എം.സി.ജി ഐടി ഓഹരികളിലേക്ക് മാറ്റുന്നതായി കാണാം. Hindustan Unilever 6 ലക്ഷം കോടി വിപണി മൂലധനം സ്വന്തമാക്കി.
നിങ്ങളുടെ പോർട്ട്ഫോളിയോയിൽ എഫ്.എം.സി.ജി ഓഹരികൾ എന്തായാലും ഉണ്ടായിരിക്കണം. ഇത് ദീർഘകാലയളവിൽ നിങ്ങൾക്ക് മികച്ച രീതിയിലുള്ള നേട്ടം നൽകുന്നതാണ്. ബെയർമാർക്കറ്റിലും മറ്റു സുരക്ഷിത ഓഹരികളായ HDFC Bank 2 ശതമാനവും Bajaj Finance 2 ശതമാനവും നേട്ടം കെെവരിച്ചു.
ഇത്തരം സുരക്ഷിതമായ ഓഹരികളുടെ നേട്ടം ഇപ്പോഴാണ് മനസിലാകുക. പ്രത്യേകിച്ചും വിപണി താഴേക്ക് വീഴുമ്പോൾ.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

