പ്രധാനതലക്കെട്ടുകൾ

Infosys: ആദായ നികുതി വകുപ്പിന്റെ ഇ–ഫയലിംഗ്  പോർട്ടലിലെ സാങ്കേതിക തകരാറുകൾ‌ പരിഹരിക്കാത്തതിനെ തുടർന്ന് ഐടി കമ്പനിയുടെ സി.ഇ.ഒയും എംഡിയുമായ സലിൽ  പരേഖിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ. രണ്ട് മാസം കഴിഞ്ഞിട്ടും തകരാറ് പരിഹരിക്കാന്‍ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഫോസിസിന് കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

GAIL: ഹൈഡ്രജൻ ഉത്പാദനത്തിലേക്ക് കടക്കാൻ ഒരുങ്ങി കമ്പനി. പുനരുപയോഗ ഊർജ്ജ പോർട്ട്‌ഫോളിയോ ഉയർത്താൻ ഏറ്റെടുക്കൽ പാത സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

NTPC:  ആന്ധ്രയിലെ സിംഹാദ്രിയിൽ  15 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പിവി പദ്ധതി പ്രഖ്യാപിച്ച് കമ്പനി.

Ambuja Cements: കമ്പനിയുടെ 2,350 കോടി രൂപയുടെ ഗ്രീൻഫീൽഡ് സംയോജിത പ്ലാന്റിന്റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.

Aurobindo Pharma’s: ക്രോണസ് ഫാർമ സ്പെഷ്യാലിറ്റിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 51 ശതമാനം ഓഹരികൾ വാങ്ങാനുള്ള 420 കോടി രൂപയുടെ ഇടപാട് റദ്ദാക്കി.

Arvind Fashions:  ഇക്വിറ്റി ഓഹരികൾ നൽകി കൊണ്ട് പ്രൊമോട്ടർമാർ ഉൾപ്പെടെ വിവിധ മാർക്യൂ നിക്ഷേപകരിൽ നിന്ന് 439 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കമ്പനി.

Adani Total Gas: ഗ്യാസ് റീട്ടെയിൽ  ബിസിനസിന് പിന്തുണ നൽകുന്നതിനായി ഗ്യാസ് മീറ്റർ നിർമാണ കമ്പനിയുടെ 50 ശതമാനം ഓഹരി സ്വന്തമാക്കി കമ്പനി.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച വളരെ വലിയ ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16400 -16500 എന്നീ റേഞ്ചിനുള്ള അസ്ഥിരമായി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ ബെയറിഷായി കാണപ്പെട്ടു. സൂചിക 34900നും 35300നും ഇടയിലായി അസ്ഥിരമായി 1.46 ശതമാനം നഷ്ടത്തിൽ അടച്ചു.

നിഫ്റ്റി എഫ്.എം.സി.ജി മാത്രമാണ് ലാഭത്തിൽ അടച്ചത്. HINDUNILVR  5 ശതമാനം നേട്ടം കെെവരിച്ചു.  TATASTEEL 8 ശതമാനം കൂപ്പുകുത്തിയതോടെ നിഫ്റ്റി മെറ്റൽ സൂചിക ഇടിഞ്ഞു.

ആഗോള വിപണികൾ വെള്ളിയാഴ്ച മുതൽ തന്നെ തിരികെ കയറാൻ ആരംഭിച്ചിരുന്നു. യൂറോപ്യൻ വിപണികൾ 0.2 മുതൽ 0.4 ശതമാനം വരെ ലാഭത്തിൽ അടച്ചു. യുഎസ് വിപണികൾ 1 ശതമാനത്തിലേറെ തിരികെ കയറി വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് വിപണിയുടെ വീണ്ടെടുക്കലിനെ തുടർന്ന് ഏഷ്യൻ വിപണികൾ ലാഭത്തിലാണുള്ളത്. ഏറെയും വിപണി 1 ശതമാനത്തിന് മുകളിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 16,579-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.



16500,16,370, 16,290,16150 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുള്ളതായി കാണാം. 16,590, 16,630, 16,700 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം.

35,300-35000 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടാണ്. 35,500, 35800, 36000 എന്നിവ  ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധ മേഖലകളാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs)  2287 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 119 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

നിഫ്റ്റിയിൽ 16000, 16400 എന്നിവിടെയാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്. 16500, 16600 എന്നിവിടെ ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ കോൾ ഒഐയും കാണപ്പെടുന്നു. ആഴ്ചയിൽ മുകളിലേക്കുള്ള നീക്കം പരിമിതമാണെന്ന സൂചനയാണിത് നൽകുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 36000ൽ അനേകം കോൾ ഒഐയും 35000ൽ അനേകം പുട്ട് ഒഐയും ഉള്ളതായി കാണാം.

ഇത് വീഴ്ചയ്ക്ക് ശേഷമുള്ള ആഗോള വിപണിയുടെ ഒരു സാധാരണ വീണ്ടെടുക്കൽ മാത്രമായിരുന്നു. ഇതിനോട് ഇന്ത്യൻ വിപണിയും പ്രതികരിച്ചു എന്ന് വേണം പറയാൻ.



ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം എന്ത് സംഭിവക്കുമെന്ന് നമുക്ക് കണ്ട് തന്നെ അറിയാം. നിഫ്റ്റി ഇന്ന് 16500നും 16550നും ഇടയിലായി വ്യാപാരം ആരംഭിക്കാനാണ് സാധ്യത.

നിഫ്റ്റിക്ക് മുകളിലേക്ക് 16590 താഴേക്ക് 16500 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement