സൊമാറ്റോ ഐപിഒ അവസാന ദിനം 38.25 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു

9375 കോടി രൂപ സമാഹരിക്കാനായി സൊമാറ്റോ നടത്തിയ ഐപിഒ അവസാന ദിനം 38.25 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. വിതരണത്തിന് അനുവദിച്ച 71.92 കോടി ഓഹരികൾക്കായി 2,751.25 കോടി ഓഹരികൾക്ക് ഉള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന  ഭാഗം 7.45 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

എച്ച്ഡിഎഫ്സി എഎംസി ക്യു 1 ഫലം, അറ്റാദായം 14 ശതമാനം വർദ്ധിച്ച് 345.45 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ എച്ച്ഡിഎഫ്സി എഎംസിയുടെ പ്രതിവർഷ അറ്റാദായം  14 ശതമാനം വർദ്ധിച്ച് 345.45 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 9.3 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 23 ശതമാനം വർദ്ധിച്ച് 507.1 കോടി രൂപയായി.

16600 കോടി രൂപയുടെ ഐപിഒയ്ക്ക് അപേക്ഷ നൽകി വണ്‍ 97 കമ്മ്യൂണിക്കേഷന്‍

പേടിഎമ്മിന്റെ മാതൃ സ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ 16600 കോടി രൂപയുടെ ഐപിഒയ്ക്കായി സെബിക്ക് അപേക്ഷ  നൽകി. 1 രൂപ മുഖ വിലയ്ക്ക് 8,300 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ഓഫർ ഫോർ സെയിലിലൂടെ 8300 കോടി രൂപയുടെ ഓഹരികളും ഐപിഒയുടെ ഭാഗമാകും. 

1,624 കോടി രൂപയുടെ  ഓർഡറുകൾ സ്വന്തമാക്കി ജെഎംസി പ്രോജക്ട്‌സ്

1,624 കോടി രൂപയുടെ പുതിയ ഓർഡറുകൾ സ്വന്തമാക്കി ജെഎംസി പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡ്. ഘാന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ റോഡ് പദ്ധതിക്കായും ഇന്ത്യയിലെ ചില കെട്ടിട നിർമാണ പദ്ധതികൾക്കായുമാണ് ഓർഡർ ലഭിച്ചത്. കമ്പനിയുടെ ഓർഡർ വരവ് നടപ്പ് സാമ്പത്തിക വർഷത്തിൽ  4,659 കോടി രൂപയായി.

പെട്രോൾ പമ്പുകളിൽ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ടാറ്റാ പവറുമായി കരാറിൽ ഏർപ്പെട്ട് എച്ച്.പി.സി.എൽ

രാജ്യത്തെ പെട്രോൾ പമ്പുകളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി കെെകോർത്ത് ടാറ്റാ പവർ. കരാർ പ്രകാരം, ടാറ്റാ പവർ ഇവി ഉപയോക്താക്കൾക്കായി എച്ച്പിസിഎല്ലിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കും. 

എൽ ആൻഡ് ടി ഫിനാൻസ് ക്യു 1 ഫലം, അറ്റാദായം 20 ശതമാനം വർദ്ധിച്ച് 178 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ എൽ ആൻഡ് ടി ഫിനാൻസിന്റെ പ്രതിവർഷ അറ്റാദായം 20 ശതമാനം വർദ്ധിച്ച് 178 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 33 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 7 ശതമാനം കുറഞ്ഞ്  3140 കോടി രൂപയായി.

ഡെൻ നെറ്റ്‌വർക്ക്സ് ക്യു 1 ഫലം, അറ്റാദായം 29 ശതമാനം ഇടിഞ്ഞ് 41 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഡെൻ നെറ്റ്‌വർക്ക്സിന്റെ പ്രതിവർഷ അറ്റാദായം 29 ശതമാനം ഇടിഞ്ഞ് 41 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച്  ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള  പ്രതിവർഷ വരുമാനം 0.6 ശതമാനം വർദ്ധിച്ച് 302 കോടി രൂപയായി.

തത്വ ചിന്തൻ ഫാർമ കെം ഐപിഒ, ആദ്യ ദിനം 4.5 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു

500 കോടി രൂപ സമാഹരിക്കാനായി തത്വ ചിന്തൻ ഫാർമ കെം നടത്തിയ ഐപിഒ ആദ്യ ദിനം 4.51  തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. വിതരണത്തിന് അനുവദിച്ച 32.61 ലക്ഷം ഓഹരികൾക്കായി 1.46 കോടി ഓഹരികൾക്ക് ഉള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന  ഭാഗം 8.24 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement