എച്ച്ഡിഎഫ്സി ബാങ്ക് ക്യു 1 ഫലം, അറ്റാദായം 16 ശതമാനം വർദ്ധിച്ച് 7730 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 16.1 ശതമാനം വർദ്ധിച്ച് 7730 കോടി രൂപയായി. ഇതേകാലയളവിൽ ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം 8 ശതമാനം വർദ്ധിച്ച് 17009 കോടി രൂപയായി. നിഷ്ക്രിയ ആസ്തി 1.47 ശതമാനം ഉയർന്നു. മുൻ പാദത്തിൽ ഇത് 1.32 ശതമാനം ആയിരുന്നു. അതേസമയം ഓഹരി ഒന്നിന് 6.50 രൂപ വീതം ഇടക്കാലലാഭവിഹിതം പ്രഖ്യാപിച്ചു.

ജസ്റ്റ് ഡയലിന്റെ 40.95 ശതമാനം ഓഹരി ഏറ്റെടുത്ത് റിലയൻസ് റീട്ടെയിൽ

ജസ്റ്റ് ഡയലിന്റെ 40.95 ശതമാനം ഓഹരി ഏറ്റെടുത്ത് റിലയൻസ് റീട്ടെയിൽ. 3497 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുത്തത്. ഇതിന് പുറമെ 26 ശതമാനം ഓഹരികൾ ജസ്റ്റ്​ ഡയൽ ഓപ്പൺ ഓഫറായി നൽകും. ഇതോടെ ജസ്റ്റ്​ ഡയലിലെ റിലയൻസിന്‍റെ ഓഹരി പങ്കാളിത്തം 66.95 ശതമാനമാകും.

എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ക്യു 1 ഫലം, അറ്റാദായം 95 ശതമാനം വർദ്ധിച്ച് 260 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ പ്രതിവർഷ അറ്റാദായം 95 ശതമാനം വർദ്ധിച്ച് 260 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 67.3 ശതമാനം വർദ്ധിച്ച് 457.8 കോടി രൂപയായി. കമ്പനിയുടെ 96.3 ശതമാനം വിഹിതവും എച്ച്ഡിഎഫ്സി ബാങ്കിന്റെ കെെവശമാണുള്ളത്.

സുരാന സോളാർ ക്യു 1 ഫലം, അറ്റാദായം 0.07 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ സുരാന സോളാറിന്റെ  അറ്റാദായം 0.07 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 0.22 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 13.33 ശതമാനം വർദ്ധിച്ച് 3.74 കോടി രൂപയായി.

വീഡിയോകോൺ ഓഫീസുകളിൽ തിരച്ചിൽ നടത്തി ഇടി സംഘം

വീഡിയോകോണിന്റെ മുംബെെ, ഡൽഹി ഓഫീസുകളിലായി റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കമ്പനിയുടെ ചെയർമാൻ വേണുഗോപാൽ ധൂട്ടിനെതിരായി ഇഡി അന്വേഷിക്കുന്ന വായ്പ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. 

18,724 കോടി രൂപയുടെ നഷ്ടം നികത്താൻ ഓഹരി ഉടമകളുടെ അനുമതി നേടി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

18,724 കോടി രൂപയുടെ നഷ്ടം നികത്താനായി ഓഹരി ഉടമകളുടെ അനുമതി തേടാൻ ഒരുങ്ങി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ ഷെയർ പ്രീമിയം അക്കൗണ്ടിൽ നിന്നുള്ള നഷ്ടം നികത്താനാണ് പുതിയ നടപടി. ബാങ്കിന്റെ വാർഷിക പൊതുയോഗം  ആഗസ്റ്റ് 10ന് നടക്കും.

അർക്ക ഫിൻകാപ്പിൽ 250 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി കിർലോസ്‌കർ

ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ അർക്ക ഫിൻകാപ്പിൽ 250 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് കിർലോസ്‌കർ ഓയിൽ എഞ്ചിൻസ്. ബി 2 ബി മാനുഫാക്ചറിംഗ് എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്ന് ബി 2 സി കമ്പനികൾക്ക് നൽകുന്ന പരിഹാരങ്ങളിലേക്ക് ബിസിനസുകൾ പുനഃക്രമീകരിക്കുന്നതായും കിർലോസ്കർ ഗ്രൂപ്പ് അറിയിച്ചു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement