15962 എന്ന എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കിയ നിഫ്റ്റി ആഴ്ചയുടെ അവസാനം ശക്തമായി അടയ്ക്കപ്പെട്ടു.

15,948 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് പുതിയ ഉയരങ്ങൾ കീഴടക്കി. 15962 എന്ന എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കിയ സൂചിക പിന്നീട് അസ്ഥിരമായി നിന്നതിന് ശേഷം താഴേക്ക് വീണു. 15900 ഉൾപ്പെടെ തകർത്ത് താഴേക്ക് വീണ സൂചിക 15882 രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം ശക്തി കെെവരിച്ച സൂചിക തിരികെ കയറി 15900ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 0.8 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 15,923 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

35,952 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ബെയറിഷായി കാണപ്പെട്ടു. 35800 എന്ന സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക 35700 വരെ പോയി. ഇവിടെ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറിയ സൂചിക ഉച്ചയോടെ നിഫ്റ്റിക്ക് സമാനമായ മുന്നേറ്റം കാഴ്ചവച്ചു. 35800 വരെ പോയ സൂചിക പിന്നീട് താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 155 പോയിന്റുകൾ/ 0.43 ശതമാനം താഴെയായി 35751 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഒന്നാം പാദഫലങ്ങളെ തുടർന്ന് ഉണ്ടായ റാലിക്ക് ശേഷം നിഫ്റ്റി ഐടി ഇന്ന് 1 ശതമാനം നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി മെറ്റൽ, ഫാർമ, റിയൽറ്റി സൂചികകൾ 1 ശതമാനം ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് നേരിയ തോതിൽ ബെയറിഷായാണ് കാണപ്പെട്ടത്. യൂറോപ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

Divislab ഓഹരി ഇന്ന് 3.2 ശതമാനം കത്തിക്കയറി എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിക്കുകയും ഒപ്പം നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടുകയും ചെയ്തു. മറ്റു ഫാർമ ഓഹരികളായ Auropharma(+2%), Lupin(+1.55%), Biocon(+1.5%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

ഐടി ഓഹരികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. HCLTech(-3.3%), Infy(-1.6%) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. OFSS(-1.8%), LTI(-2.9%) എന്നിങ്ങനെയും നഷ്ടം രേഖപ്പെടുത്തി.

ബ്രോക്കിംഗ് സ്ഥാപനങ്ങളായ JM Financial(+3.7%) Motilal Oswal(+10%) എന്നിവ ദിവസം മുഴുവൻ  നേട്ടം കെെവരിച്ചു.



1624 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കിയതിന് പിന്നാലെ കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് കമ്പനിയായ JMC Projects ഓഹരി ഇന്ന് 3.3 ശതമാനം നേട്ടം കെെവരിച്ചു.

CDSL(+3.3%), BSE(+3.5%),CRISIL(+2%), CAMS(+2.3%) എന്നീ ഓഹരികളിലെ മുന്നേറ്റം ഇന്നും തുടർന്നു.

Happiest Minds ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് ഓഹരി പിന്നീട് താഴേക്ക് വീണ് 1 ശതമാനം നേട്ടത്തിൽ അടച്ചു.

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ 16600 കോടി രൂപയുടെ ഐപിഒക്കായി അപേക്ഷ നൽകി.

എജിആർ കുടിശ്ശിക സംബന്ധിച്ച കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ Idea 8 ശതമാനവും Bharti Airtel 3 ശതമാനവും ഉയർന്നു. Reliance 1.4 ശതമാനം നേട്ടം കെെവരിച്ചു.

സാമ്പത്തിക വീണ്ടെടുക്കലും റെയിൽ ഇൻഫ്രാസ്ട്രക്ചറിനായുള്ള ചെലവ് വർദ്ധിച്ചതിനെ തുടർന്നും IRCTC ഓഹരി ഇന്ന് 6.9 ശതമാനം ഉയർന്നു. ഏപ്രിൽ മാസം മുതൽ ഓഹരി 50 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്. 



മെറ്റൽ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. JindalSteel(+2.2%), NationalAlum(+5.1%), Tata Steel(+1.7%) NMDC(+3.5%), APL Apollo(+3.5%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. 

റിയൽറ്റി ഓഹരികളായ DLF(+2.5%), GodrejProperties(+1.5%), Prestige(+3.5%), Pheonix(+1.8%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. 

ജൂൺ പാദത്തിൽ അറ്റാദായം 14 ശതമാനം വർദ്ധിച്ച് 345 കോടി രൂപയായതിന് പിന്നാലെ HDFC AMC  ഓഹരി ഇന്ന് ഫ്ലാറ്റായി അടച്ചു.

ജൂലെെ 30 ബോണസ് ഇഷ്യുവിനുള്ള റെക്കോർഡ് ഡേറ്റായി തിരഞ്ഞെടുത്തതിന് പിന്നാലെ Power Grid ഓഹരി ഇന്ന് 1.5 ശതമാനം നേട്ടം കെെവരിച്ചു. 

ഒന്നാം പാദഫലങ്ങൾക്ക് പിന്നാലെ Angel Broking 20 ശതമാനവുംCyient 12 ശതമാനവും നേട്ടം കെെവരിച്ചു.

മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം കുറഞ്ഞതിന് പിന്നാലെ Tata Elxsi ഓഹരി ഇന്ന് 4 ശതമാനം ഇടിഞ്ഞു. 

വിപണി മുന്നിലേക്ക് 

15900 എന്ന നിർണായക നിലയ്ക്ക് മുകളിലായി വ്യാപാരം അവസാനിപ്പിച്ച് കൊണ്ട് നിഫ്റ്റി ശക്തി തെളിയിച്ചിരിക്കുകയാണ്. എന്നാൽ ബാങ്ക് നിഫ്റ്റിക്ക് 35800 നിലനിർത്താനായില്ല. 150 പോയിന്റുകളുടെ നഷ്ടത്തിലാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. 36000 പരീക്ഷിക്കാൻ പോലും ബാങ്ക് നിഫ്റ്റിക്ക് സാധിച്ചില്ല.

20 പോയിന്റുകൾക്ക് മുകളിൽ സംഭാവന നൽകി റിലയൻസ് ഓഹരിയാണ് ഇന്ന് വിപണിക്ക് പിന്തുണ നൽകിയത്. ഇതിനാൽ താഴേക്ക് വീണ ഇൻഫോസിസ് ഉണ്ടാക്കിയ 20 പോയിന്റ് നഷ്ടം നികത്തി ഫ്ലാറ്റായി നിൽക്കാൻ സുചികയ്ക്ക് സാധിച്ചു.



ഈ ആഴ്ച നിഫ്റ്റി റിയൽറ്റി 8.58 ശതമാനത്തിന്റെ നേട്ടമാണ് കാഴ്ചവച്ചത്. നിഫ്റ്റി 1.5 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി സ്മോൾ 100 CDSL, Happiest Minds, IEX എന്നിവയുടെ പിന്തുണയോടെ 4.2 ശതമാനം ഉയർന്നു. മെറ്റൽ, ഐടി,ബാങ്ക്, ഫാർമ സൂചികകൾ ഈ ആഴ്ച  2 മുതൽ 2.5 ശതമാനം വരെ നേട്ടം കെെവരിച്ചു.

സാമ്പത്തിക റീ-ഓപ്പണിംഗുമായി ബന്ധപ്പെട്ട ഓഹരികൾ നൽകുന്ന പ്രതീക്ഷ മറ്റു ലാർജ് ക്യാപ്പ് ഓഹരികളെ കൂടി മുന്നിലേക്ക് നയിച്ചേക്കാം. അടുത്ത ആഴ്ച വരാനിരിക്കുന്ന ICICI Bank-ന്റെ ഫലം ഏവരും ആകാംക്ഷയോടെയാണ് നോക്കികാണുന്നത്.

രണ്ടാഴ്ചയായി കത്തിക്കയറുന്ന റിയൽറ്റി ഓഹരികൾ വെെകാതെ തന്നെ അസ്ഥിരമായേക്കാം. മെറ്റൽ ഓഹരികളിലെ കുതിപ്പ് തുടരാനാണ് സാധ്യത. അടുത്താഴ്ച ഇതിലേക്ക് ശ്രദ്ധിക്കുക.

നിഫ്റ്റി 16000 കെെവരിക്കാൻ തയ്യാറായി നിൽക്കുകയാണെങ്കിലും ബാങ്ക് നിഫ്റ്റി 36000ന് പിന്നിലായി തന്നെ നിൽക്കുകയാണ്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement