ഐ.സി.ഐ.സി.ഐ ബാങ്ക് ക്യു 4 ഫലം: അറ്റാദായം 260 ശതമാനം വർദ്ധിച്ച് 4402 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പ്രതിവർഷ അറ്റാദായം  260 ശതമാനം വർദ്ധിച്ച് 4402.6 കോടി രൂപയായി. ഇതേകാലയളവിൽ പലിശയിനത്തിലുള്ള പ്രതിവർഷ വരുമാനം 16.8 ശതമാനം വർദ്ധിച്ച് 10431 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് രണ്ട് രൂപ വീതം ബാങ്ക് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

കൊവിഡ് വാക്സിൻ, ഓക്സിജൻ എന്നിവയുടെ ഇറക്കുമതി തീരുവ എഴുതിത്തള്ളി കേന്ദ്ര സർക്കാർ

കൊവിഡ് വാക്സിൻ, ഓക്സിജൻ എന്നിവയ്ക്കുള്ള കസ്റ്റംസ് തീരുവ  ഒഴിവാക്കി കേന്ദ്ര സർക്കാർ. മൂന്ന് മാസത്തേക്കാണ് തീരുവ ഒഴിവാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം.

73,888 ഭാഗിക പെയ്ഡ് അപ്പ്  ഷെയറുകളെ പൂർണ പെയ്ഡ്-അപ്പ് ഷെയറുകളാക്കി മാറ്റാൻ ടാറ്റാ സ്റ്റീൽ അംഗീകാരം നൽകി

73,888 ഭാഗിക പെയ്ഡ് അപ്പ് ഷെയറുകളെ പൂർണ പെയ്ഡ്-അപ്പ് ഷെയറുകളാക്കി മാറ്റുന്നതിനായി  ടാറ്റാ സ്റ്റീൽ ഡയറക്ടർ ബോർഡ്  അംഗീകാരം നൽകി. ഓഹരി ഒന്നിന് 10 രൂപ മുഖവിലയ്ക്കാണ് വിതരണം ചെയ്യുക.

ക്രയോജനിക് കണ്ടെയ്നറുകൾ ഇറക്കുമതി ചെയ്യാൻ ലിൻഡെ ഇന്ത്യയുമായി കെെകോർത്ത് ഐടിസി

ക്രയോജനിക് കണ്ടെയ്നറുകൾ ഇറക്കുമതി ചെയ്യാൻ ലിൻഡെ ഇന്ത്യയുമായി കെെകോർത്ത് ഐടിസി. ആശുപത്രികളിലേക്ക് മെഡിക്കൽ ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നതിന് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 20 ടൺ വീതം 24 ക്രയോജനിക് ഐ‌എസ്ഒ കണ്ടെയ്നറുകളാണ് എത്തിക്കുക. 

ജനുവരി-മാർച്ച് കാലയളവിൽ  ടിവി പരസ്യ വോള്യം എറ്റവും ഉയർന്ന നില കെെവരിച്ചു

ബാർക്കിന്റെ കണക്കുകൾ പ്രകാരം 2018 മുതൽ ജനുവരി-മാർച്ച് കാലയളവിൽ  ടിവി പരസ്യ വോള്യം എറ്റവും ഉയർന്ന നില കെെവരിച്ചു. ഇതേകാലയളവിൽ വാർത്താ ചാനലുകളുടെ പരസ്യ വോള്യം 25 ശതമാനം വർദ്ധിച്ചു. പരസ്യ നിരക്കുകൾ‌ പ്രീ-കൊവിഡ് ലെവലിലേക്ക് മടങ്ങുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 

ഒഡീഷയിൽ 100 കോടി രൂപയുടെ തേയില പാക്കേജിംഗ് യൂണിറ്റ് ആരംഭിക്കാൻ ഒരുങ്ങി  ടാറ്റാ കൺസ്യൂമർ

ഒഡീഷയിലെ ഗോപാൽപൂർ ഇൻഡസ്ട്രിയൽ പാർക്കിൽ 100 കോടി രൂപയുടെ തേയില പാക്കേജിംഗ് യൂണിറ്റ് ഉടൻ ആരംഭിക്കുമെന്ന് ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് അറിയിച്ചു. യൂണിറ്റിന് 60 ദശലക്ഷം കിലോഗ്രാം വർഷിക ശേഷിയുണ്ടാകുമെന്നും കമ്പനി അറിയിച്ചു. 

റിലയൻസ് ഇൻഡസ്ട്രീസ് ഹാത്ത്വേ കേബിളിലെ 11.61 ശതമാനം ഓഹരി ഓഫ്‌ലോഡ് ചെയ്യും

സെബിയുടെ മിനിമം പബ്ലിക് ഹോൾഡിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ഹാത്ത്വേ കേബിൾ ആൻഡ് ഡാറ്റാകോം ലിമിറ്റഡിലെ 11.61 ശതമാനം ഓഹരി ഓഫർ ഫോർ സെയിൽ വഴി വിറ്റഴിക്കും. ഒന്നിന് 21.50 രൂപ നിരക്കിൽ  20.54 കോടി ഓഹരി വിറ്റഴിക്കും. നോൺ റീട്ടെയിൽ നിക്ഷേപകർക്കായി ഏപ്രിൽ 26നും റീട്ടെയിൽ നിക്ഷേപകർക്കായി ഏപ്രിൽ 27നും ഓഫർ ഫോർ സെയിൽ ആരംഭിക്കും.

ധാംപൂർ ഷുഗർ മിൽസ് ക്യു 4 ഫലം; അറ്റാദായം 12 ശതമാനം വർദ്ധിച്ച് 91 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ധാംപൂർ ഷുഗർ മിൽസിന്റെ പ്രതിവർഷ അറ്റാദായം 12 ശതമാനം വർദ്ധിച്ച് 91 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 1.32 ശതമാനം വർദ്ധിച്ച് 1078.29 കോടി രൂപയായി.

രാജ്രതൻ ഗ്ലോബൽ വയർ ക്യു 4 ഫലം: അറ്റാദായം 282 ശതമാനം വർദ്ധിച്ച് 23.21 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ രാജ്രതൻ ഗ്ലോബൽ വയറിന്റെ പ്രതിവർഷ അറ്റാദായം 282.37 ശതമാനം വർദ്ധിച്ച് 23.21 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 47.33 ശതമാനം വർദ്ധിച്ച് 183.65 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 8 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement