ഇന്നത്തെ വിപണി വിശകലനം 

ഇന്ത്യൻ വിപണിയിൽ കാളക്കൂറ്റമ്മാരുടെ വിളയാട്ടം. വമ്പൻ തിരിച്ചുവരവ് നടത്തി ബാങ്കിംഗ് ഓഹരികൾ. സൂചിക നാല് ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.  

14,762 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണെങ്കിലും മറ്റു മേഖലകൾക്ക് ഒപ്പം ബാങ്ക് നിഫ്റ്റി സൂചികയെ മുകളിലേക്ക് പിടിച്ചുയർത്തി. ശേഷം 14800-14830 എന്ന നിലയിൽ അസ്ഥിരമായി നിന്ന സൂചിക ഉച്ചയോടെ കത്തിക്കയറാൻ തുടങ്ങി.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 245 പോയിന്റുകൾ/ 1.67 ശതമാനം മുകളിലായി 14923  എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.

32450 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക്  നിഫ്റ്റി ദിവസം മുഴുവൻ ബുള്ളിഷായി കാണപ്പെട്ടു. 32300ൽ സപ്പോർട്ട് എടുത്ത സൂചിക അവിടെ നിന്നും കത്തിക്കയറി. സൂചിക ഇന്ന് എവിടെയും അസ്ഥിരമായി നിന്നില്ല. 33000,33300 എന്നിവ സരളമായി മറികടന്ന സൂചിക 33500 വരെയെത്തി.

തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 1289 പോയിന്റ്/ 4.01 ശതമാനം  മുകളിലായി 33459 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.   

ബാങ്ക്  നിഫ്റ്റി ഇന്ന് 4 ശതമാനവും നിഫ്റ്റി പി.എസ്.യു ബാങ്ക്സ് 3.8 ശതമാനവും നിഫ്റ്റി ഫിൻസർവ് 3.20 ശതമാനവും നേട്ടം കെെവരിച്ചു. നിഫ്റ്റി മെറ്റൽ ഇന്ന് 2.29 ശതമാനവും നിഫ്റ്റി ഓട്ടോ 1.95 ശതമാനവും നിഫ്റ്റി റിയൽറ്റി 1.4 ശതമാനവും ഉയർന്നു.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങി നഷ്ടത്തിലാണുള്ളത്. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ   തന്നെയാണ്  വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ഏപ്രിൽ മാസത്തെ  മൊത്ത വില സൂചികയിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും മോശമാണ്. കഴിഞ്ഞ ഏപ്രിലിൽ ഇത് 7.39 ശതമാനമായിരുന്നു. എന്നിരുന്നാലും ഓഹരി വിപണിയിൽ ഇന്ന് ശക്തമായ മുന്നേറ്റമാണുണ്ടായത്.

നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടിയ പത്തിൽ ആറ് ഓഹരികളും ഫിനാൻഷ്യൽ മേഖലയിൽ നിന്നുള്ളതാണ്. IndusInd Bank 7.36 ശതമാനവും  SBI 6.3  ശതമാനവും നേട്ടം കെെവരിച്ചു. SBI യുടെ നാലാം പാദഫലം വെള്ളിയാഴ്ച വരും. 

മൂന്ന് വർഷത്തേക്ക്  സ്പുട്നിക് വി വാക്സിൻ ഉത്പാദിപ്പിക്കുന്നതിനായി Shilpa MediCare-മായി കെെകോർത്ത് Dr Reddy. 11 ശതമാനത്തിന് മുകളിൽ നേട്ടമാണ് ShilpaMed ഇന്ന് കെെവരിച്ചത്.



സ്പുട്നിക് വി വാക്സിന്റെ വിതരണത്തിനായി Apollo Hospitals-മായി  പങ്കാളിത്തത്തിൽ ഏർപ്പെട്ടതായും ഡോ.റെഡി അറിയിച്ചു. മറ്റു ഫാർമ ഓഹരികൾ നിലം പതിച്ചപ്പോൾ ഓഹരി ഒരു ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ആഗോള വിപണിയിലെ  TVS Ntorq 125-ന്റെ മൊത്തം വിൽപ്പന ഒരു ലക്ഷം കടന്നുവെന്ന് അറിയിച്ചതിന് പിന്നാലെ TVS Motors ഓഹരി ഇന്ന് 3 ശതമാനം നേട്ടം കെെവരിച്ചു.

നാലാം പാദ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ  L&T  ഓഹരികൾ ലാഭമെടുപ്പിന് വിധേയമായി. ഓഹരി ഇന്ന് 2 ശതമാനം നഷ്ടം രേഖപ്പെടുത്തി.

എസ്ബി എനർജി 650 മില്യൺ ഡോളറിന് അദാനി ഗ്രീൻ എനർജി ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി വാർത്ത വന്നതിന് പിന്നാലെ ഓഹരി ഇന്ന് 5 ശതമാനം ഉയർന്ന് അപ്പ്ർ സർക്യൂട്ട് രേഖപ്പെടുത്തി.

നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിൽ തുറക്കപ്പെട്ട Cipla ഓഹരി നാലാം പാദഫലങ്ങൾ വന്നതിന്  ശേഷം 2.5 ശതമാനം നഷ്ടത്തിൽ അടച്ചു.

മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 51.7  കോടി രൂപയായതിന് പിന്നാലെ  Aarti Drugs ഓഹരി ഇന്ന് 18 ശതമാനം ഇടിഞ്ഞു.

മാർച്ചിലെ നാലാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ BalKrishna Industries ഓഹരി ഇന്ന് 10 ശതമാനം നേട്ടം കെെവരിച്ചു.

നാലാം പാദത്തിൽ അറ്റാദായം 59 ശതമാനം വർദ്ധിച്ച് 470 കോടി രൂപയായതിന് പിന്നാലെ Federal Bank ഓഹരിയിൽ ഇന്ന് വലിയ ചാഞ്ചാട്ടം അനുഭവപ്പെട്ടു. തുടർന്ന് 2 ശതമാനം മുകളിലായി ഓഹരി വ്യാപാരം അവസാനിപ്പിച്ചു.

പ്രതിവർഷ  അറ്റാദായം 52 ശതമാനം വർദ്ധിച്ച് 315 കോടി രൂപയായതിന് പിന്നാലെ Colgate-Palmolive (India)  ഇന്ന് 2 ശതമാനം നേട്ടം കെെവരിച്ചു.



നാലാം പാദത്തിൽ അറ്റാദായം 759 കോടി രൂപയായി രേഖപ്പെടുത്തി Bharti Airtel. മുൻ വർഷം ഇത് 5237 കോടി രൂപയായിരുന്നു. എന്നിരുന്നാലും മുൻ പാദത്തെ അപേക്ഷിച്ച് ഇത് 11 ശതമാനം താഴെയാണ്. അതേസമയം പ്രതിവർഷ വരുമാനം 11 ശതമാനം വർദ്ധിച്ച് 25747 കോടി രൂപയായി. ഓഹരി ഇന്ന് 2 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ലെെഫ് ഇൻഷ്യുറൻസ് കമ്പനികളായ  ICICIPRULI,  HDFCLIFE, SBILIFE എന്നിവ ഇന്ന് 1.5 മുതൽ 2 ശതമാനം വരെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

രൂപയുടെ മൂല്യം  വർദ്ധിച്ചതിനെ തുടർന്ന്  ഐടി, ഫാർമ ഓഹരികൾ ഇന്ന് ബെയറിഷായി കണപ്പെട്ടു. ഡോളറിന് 73.30 എന്ന നിലയിലാണ് ഇപ്പോൾ രൂപയുടെ മൂല്യമുള്ളത്.

വിപണി മുന്നിലേക്ക് 


കഴിഞ്ഞ് ആഴ്ച 14700ന് താഴെയായി വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്ന് ബാങ്കി നിഫ്റ്റിയുടെ സഹായത്തോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. HDFC Bank, ICICI Bank എന്നീവ  നിഫ്റ്റിയെ 100 പോയിന്റുകളോളം  പിടിച്ചുയർത്തി.

സ്വകാര്യ, പി.എസ്.യു ബാങ്കുകൾ തമ്മിൽ ഒരു മത്സര ഓട്ടമാണ് ഇന്ന് അരങ്ങേറിയത്. ഒപ്പം IndusInd Bank നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിക്കുകയും SBI രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നില കെെവരിക്കുകയും ചെയ്തു.

33300 എന്ന നില ഈ മാസം ബാങ്ക് നിഫ്റ്റി നിലനിർത്തിയതായി കാണാം. ഇത് വളരെ നല്ല ഒരു സൂചനയാണ് നൽകുന്നത്. വെള്ളിയാഴ്ച ഞങ്ങൾ പറഞ്ഞിരുന്നു ബാങ്ക് നിഫ്റ്റിയുടെ സഹായം ലഭിച്ചാൽ നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന്. അത് തന്നെ ഇന്ന് സംഭവിച്ചു. മിക്ക ബാങ്കിംഗ് ഓഹരികളും സപ്പോർട്ട് സോണിൽ നിന്നും കുതിച്ചുകയറി.



പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇത് 15000ൽ വീണ്ടും ഒരു ലാഭമെടുപ്പ് അരങ്ങേറാനുള്ള സാധ്യത കാഴ്ചവയ്ക്കുന്നു. എന്നാൽ എല്ലാം ശുഭമായാൽ ഒരുപക്ഷേ സൂചിക  നാളെ 15000ന് മുകളിലായി ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചേക്കാം. വിപണി ലാഭമെടുപ്പിന് മുന്നിൽ കീഴടങ്ങുമോ അതോ കാളകളുടെ കുതിച്ചോട്ടം തുടരുമോ എന്ന് നമുക്ക്  കാത്തിരുന്നു കാണാം.

ഈ ആഴ്ച വരാനിരിക്കുന്ന എസ്.ബി.ഐയുടെ നാലാം പാദ ഫലം തകച്ചും നിർണായകമാണ്. നിലവിൽ വിപണി ഏറെ ബുള്ളിഷ് സൂചനയാണ് നൽകുന്നത്. എന്നിരുന്നാലും 15000,15100 എന്ന ശക്തമായ രണ്ട് പ്രതിരോധങ്ങൾക്ക് മുന്നിലാണ് കാളകൾ ഇന്ന് ഓടി നിൽക്കുന്നത്. HDFC, HDFC Bank, Reliance ഓഹരികൾ ശക്തമായി വ്യാപാരം അവസാനിപ്പിച്ചതിനാൽ ഇവയിൽ നാളെയും മുന്നേറ്റം തുടർന്നേക്കാം.

വ്യാഴാഴ്ച വരെ  14700- 14800 എന്നത് നിഫ്റ്റിയുടെ സപ്പോർട്ട് ആയി പരിഗണിക്കാം.



നിങ്ങൾ ശ്രദ്ധിച്ചിരിക്കാം മെറ്റൽ ഓഹരികൾ തിരികെ കയറാൻ തുടങ്ങി. മേഖല ബുള്ളിഷായതായി കാണാം. മെറ്റൽ ഓഹരികൾ ഏറെയും ഇപ്പോൾ കുറഞ്ഞ വിലയിലാണുള്ളത്. നിങ്ങൾ മേഖലയിൽ വിശ്വസിക്കുന്നെങ്കിൽ തീർച്ചയായും ഇത് പരിഗണിക്കാം. 

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement