പ്രധാനതലക്കെട്ടുകൾ

Wipro: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 35.6 ശതമാനം വർദ്ധിച്ച് 3242.6 കോടി രൂപയായി. ക്യു 1 പ്രകടനത്തെയും ശക്തമായ ആവശ്യകതയെയും തുടർന്ന് 2022 സാമ്പത്തിക വർഷം ഇരട്ട അക്ക വരുമാന വളർച്ച കെെവരിക്കുമെന്നും കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Reliance Industries:
ജസ്റ്റ്ഡയൽ ഏറ്റെടുക്കുമെന്ന റിപ്പോർട്ടിനോട് പ്രതികരിക്കാനില്ലെന്ന് റിലയൻസ്.

NTPC:
തങ്ങളുടെ ഗ്രൂപ്പ് കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 100 ബില്യൺ യൂണിറ്റ് വൈദ്യുതി ഉൽപാദനം നടത്തിയതായി എൻ.ടി.പി.സി പറഞ്ഞു. 

Sona Comstar: പുതിയ ഇലക്ട്രിക് മോട്ടോർ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി ഇസ്രായേലിന്റെ ഐആർപി നെക്സസ് ഗ്രൂപ്പുമായി കമ്പനി കെെകോർത്തു.

Indian Oil Corp:
കമ്പനിയുടെ ഒഡീഷയിലെ പാരഡിപ്പ് റിഫൈനറിയിൽ തകരാർ സംഭവിച്ചു. ഭാഗികമായി അടച്ചുപൂട്ടും.

Tata Motors: ജൂലെെ 20ന്  500 കോടി രൂപയുടെ കടപത്രവിതരണം കമ്പനി പരിഗണിക്കും.

Angel Broking: ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 121.36 കോടി രൂപയായി രേഖപ്പെടുത്തി. മുൻ പാദത്തിൽ ഇത് 101.9 കോടി രൂപയായിരുന്നു.

Tata Elxsi:
ജൂൺ പാദത്തിൽ അറ്റാദായം 64.6 ശതമാനം വർദ്ധിച്ച് 113.4 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

  • HDFC Asset Management Company
  • L&T Finance Holdings
  • Just Dial
  • Den Networks
  • GNA Axles
  • Quint Digital Media
  • Smruthi Organics 

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 15900 മറികടന്ന് കൊണ്ട് എക്കാലത്തെയും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ഐടി, ബാങ്കിംഗ് ഓഹരികളുടെ പിന്തുണയോടെയാണ് സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റിയും പിന്നീട് 35800 എന്ന പ്രതിരോധ നിലമറികടന്ന് മുന്നേറി. തുടർന്ന് 35800നും 36000നും ഇടയിലായി 35907 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

ഐടി
കമ്പനികളുടെ ഫലങ്ങൾ പുറത്ത് വരാൻ തുടങ്ങിയതോടെ ഐടി ഓഹരികൾ ഇന്നലെ മുതൽ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്.



യൂറോപ്യൻ വിപണികൾ എല്ലാം തന്നെ 1 ശതമാനം നഷ്ടത്തിലാണ് വ്യാപാം അവസാനിപ്പിച്ചത്. യുഎസ് വിപണികളും അസ്ഥിരമായി നെഗറ്റീവ് സൂചന നൽകിയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ  വിപണികൾ ഏറെയും നെഗറ്റീവായാണ് കാണപ്പെടുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണുള്ളത്. നിലവിൽ യൂറോപ്യൻ ഫ്യൂച്ചർ 1 ശതമാനം നഷ്ടത്തിലാണുള്ളത്.

SGX NIFTY 15,960-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

ഐടി ഓഹരികളുടെ സഹായത്തോടെ നിർണായക നില മറികടന്നിരിക്കുകയാണ് ഇന്ത്യൻ വിപണി. ഇതിനാൽ തന്നെ സൂചിക ശക്തമായാണ് നിലകൊള്ളുന്നത്.

എങ്കിലും ആഗോള വിപണികൾ മൊത്തം ദുർബലമായി തുടർന്നാൽ ഇന്ത്യൻ വിപണിയെ ഇത് പിന്നിലേക്ക് വലിച്ചേക്കാം.



15,900,15,840,15,800 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

15,950, 16,000 എന്നിവിടങ്ങളിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

36,000 ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.

35,800, 35,500-35,400 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 264  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  439  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ആഴ്ചയിലെയും മാസത്തെയും ഒഐ ബിൽഡ്അപ്പിലേക്ക് നോക്കിയാൽ കോൾ ഒഐയേക്കാൾ കൂടുതൽ പുട്ട് ഒഐ കാണാനാകും. ഇത്  വിപണി ശക്തമാണെന്ന സൂചന നൽകുന്നു. വെെകാതെ തന്നെ നിഫ്റ്റി 16000 മറികടന്നേക്കാം.



HDFC BANK-ന്റെ ഫലം നാളെ പുറത്തുവരും. ഐടി ഓഹരികൾക്ക് സമാനമായി ബാങ്കിംഗ് ഓഹരികൾ കൂടി മുന്നേറിയാൽ നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും പുതിയ ഉയരങ്ങൾ കീഴടക്കും.

16000 എന്ന ലക്ഷ്യം നിഫ്റ്റിയുടെ വളരെ അടുത്ത് തന്നെയാണ്. ആഭ്യന്തര തലത്തിൽ കാര്യങ്ങൾ ശുഭമായി നിൽക്കുമ്പോൾ ആഗോള വിപണികളിലെ ഇടിവ് നേരിയ ആശങ്ക ഉയർത്തുന്നു.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement