ഇന്നത്തെ വിപണി വിശകലനം

എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കി നിഫ്റ്റി, ബ്രേക്ക് ഔട്ട് നടത്തി ബാങ്ക് നിഫ്റ്റി.

15,878 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അവിടെ നിന്നും മുകളിലേക്ക് കുതിച്ചുകയറി. 15900ൽ പ്രതിരോധം അനുഭവപ്പെട്ടെങ്കിലും ഇത് തകർത്ത് മുന്നേറിയ സൂചിക 15915 എന്ന എക്കാലത്തെയും ഉയർന്ന നില മറികടന്ന് അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.44 ശതമാനം മുകളിലായി 15,924 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

35,766 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് ഏറെ നേരം അസ്ഥിരമായി കാണപ്പെട്ടു. 35800 എന്ന സുപ്രധാന പ്രതിരോധ മേഖല രാവിലെ 10:45 ഓടെ മറികടന്ന സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 36000ന് സമീപമായി അസ്ഥിരമായി കാണപ്പെട്ട സൂചിക 35800 എന്ന നേട്ടം നഷ്ടപ്പെടുത്താതെ നിലനിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 240 പോയിന്റുകൾ/ 0.67 ശതമാനം മുകളിലായി 35907 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


നിഫ്റ്റി റിയൽറ്റി ഇന്ന് 4.20 ശതമാനവും നിഫ്റ്റി ഐടി 1.29 ശതമാനവും നേട്ടം കെെവരിച്ചു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ ഫ്ലാറ്റായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ഇന്നലെ ആരംഭിച്ച ഐടി ഓഹരികളിലെ കാളയോട്ടം ഇന്നും തുടർന്നു.  HCLTech 5 ശതമാനവും TechM 3.1 ശതമാനവും Wipro 2.5 ശതമാനവും നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ഒന്നാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ LTTS ഓഹരി ഇന്ന് 18.9 ശതമാനം നേട്ടം കെെവരിച്ചു. മാതൃ സ്ഥാപനമായ L&T 4.1 ശതമാനവും LTI 4.8 ശതമാനവും നേട്ടം കെെവരിച്ചു. 

Larsen and Toubro ഓഹരി വീണ്ടും മുകളിലേക്ക് കയറി 52 ആഴ്ചയിലെ പുതിയ ഉയർന്ന നില കെെവരിച്ചു. ഈ നില എത്ര പ്രധാനമാണെന്ന് ഞങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിഫ്റ്റി മെറ്റൽ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Hindalco 2.5 ശതമാനവും Tata Steel 0.9 ശതമാനവും ലാഭത്തിൽ അടച്ചു. APL Apollo 4.8 ശതമാനവും HindZinc 3.5 ശതമാനവും SAIL 1.3 ശതമാനവും നേട്ടം കെെവരിച്ചു.



പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ഓഹരിയിൽ നിക്ഷേപം നടത്തിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ SAIL ഇന്ന് 1.33 ശതമാനം നേട്ടം കെെവരിച്ചു. 

ആഗോള ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിന് പിന്നാലെ ONGC ഓഹരി ഇന്ന് 3.2 ശതമാനം ഇടിഞ്ഞു. OIL 2.7 ശതമാനം ഇടിഞ്ഞു.

മിഡ്ക്യാപ്പ് ഐടി കമ്പനിയായ Happiest Minds ഓഹരി ഇന്ന് 1500 മറികടന്നു. ഓഹരി ഇന്ന് മാത്രം 12.8 ശതമാനത്തിന്റെ നേട്ടമാണ് കാഴ്ചവച്ചത്.

ബാങ്കിംഗ് ഓഹരികളും ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. HDFC Bank 1.44 ശതമാനവും AUBank 4.7 ശതമാനവും നേട്ടം കെെവരിച്ചു.

5,900-6,600 കോടി രൂപയ്ക്ക് Just Dial വാങ്ങാൻ റിലയൻസ് ഒരുങ്ങുന്നതായി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ Just Dial  ഓഹരി ഇന്ന് 2.5 ശതമാനം നേട്ടം കെെവരിച്ചു. 

മാസ്റ്റർകാർഡിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ ക്രെഡിറ്റ് കാർഡിനായി വിസയുമായി കെെകോർത്ത് RBL Bank. ഓഹരി ഇന്ന് നഷ്ടത്തിൽ അടച്ചു.

റിയൽറ്റി ഓഹരികൾ ഇന്നും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. IBREALEST 6.6 ശതമാനവും Sobha 19.1 ശതമാനവും Prestige Estate 6 ശതമാനവും Godrej Properties 3.5 ശതമാനവും Sunteck 3.4 ശതമാനവും DLF 3.5 ശതമാനവും Oberoi Realty 4 ശതമാനവും നേട്ടം കെെവരിച്ചു.

കൊവിഡ്  വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെടാൻ ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കമ്പനികൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. വാർത്ത പുറത്ത് വന്നതിന് പിന്നാലെ Pfizer ഓഹരി ഇന്ന് 1.8 ശതമാനം നേട്ടം കെെവരിച്ചു. 



ഫ്ലിപ്പ്കാർട്ടുമായി കെെകോർത്തതിന് പിന്നാലെ ഐടി കമ്പനിയായ BLS International ഓഹരി ഇന്ന് 3.8 ശതമാനം നേട്ടം കെെവരിച്ചു.

കാറ്റാടി ഊർജ മേഖലയ്ക്കായി സർക്കാർ പി‌എൽ‌ഐ പദ്ധതി പരിഗണിച്ചേക്കാം. Inox Wind 9.4 ശതമാനവും Suzlon 3.8 ശതമാനവും ലാഭത്തിൽ അടച്ചു.

കഴിഞ്ഞ ദിവസം ധനസമാഹരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തിയതിന് പിന്നാലെ JSW Energy ഓഹരി ഇന്നും 9 ശതമാനം നേട്ടം കെെവരിച്ചു. 

ഉപഭോക്തൃ ആരോഗ്യ പരിരക്ഷാ ബിസിനസ്സിലേക്ക് കടന്നതിന് പിന്നാലെ  Venus Remedies ഓഹരി ഇന്ന് 4 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക്

35800 മറികടന്ന ബാങ്ക് നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഇക്കാര്യം ഞങ്ങൾ ഇന്നലെ സൂചിപ്പിച്ചിരുന്നു. 35800 മറികടന്നാൽ 36000 ആകും സൂചികയുടെ അടുത്ത ലക്ഷ്യമെന്നത്. 35985 സൂചികയുടെ ദിവസത്തെ ഏറ്റവും ഉയർന്ന നിലയായി രേഖപ്പെടുത്തി.

ഐടി ഓഹരികളുടെ പിന്തുണയോടെ വിപണി ഇന്നും ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Infy, Wipro എന്നീ ഓഹരികൾ ചേർന്ന് 40 പോയിന്റുകളാണ് സൂചികയ്ക്ക് സംഭാവനയായി നൽകിയത്. Reliance, HDFC Bank ഓഹരികളിൽ അരങ്ങേറിയ വിൽപ്പന നിഫ്റ്റിയെ ഫ്ലാറ്റായി നിലനിർത്തി.

റിലയൻസിന് ഇന്നും 2100 മറികടക്കാനായില്ല. 1500 മറികടന്ന HDFC Bank ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നെങ്കിലും 35800 എന്ന ബ്രേക്ക് ഔട്ട് വളരെ വ്യക്തമായിരുന്നു. ബാങ്ക് നിഫ്റ്റി ഈ നിലമറികടന്നതോടെ നിഫ്റ്റി പുതിയ ഉയരങ്ങൾ കീഴടക്കി. 

15900 മറികടന്ന നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. അടുത്താഴ്ച സൂചിക 16000 മറികടന്ന് മുന്നേറുമെന്നാണ് തോന്നുന്നത്. 15650 ശക്തമായ സപ്പോർട്ട് ആയി തന്നെ നിലകൊള്ളും.

ബാങ്ക് നിഫ്റ്റിക്ക് 36000ൽ ശക്തമായ പ്രതിരോധമുള്ളതായി കാണാം. നേരത്തെ  ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായ നിർമല സീതാരാമൻ കാൻഡിലിന്റെ സഹായത്തോടെ സൂചിക ഇത് മറികടന്നിട്ടുണ്ട്. വീണ്ടും ഇത് മറികടക്കുമോ എന്ന് കാത്തിരുന്നു കാണാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement