ഒക്ടോബറിലെ യുഎസ് ഇറക്കുമതി വില ഉയരുന്നു

സെപ്റ്റംബറിൽ 0.4 ശതമാനമായി കുറഞ്ഞതിന് ശേഷം ഒക്ടോബറിൽ ഇറക്കുമതി വില 1.2 ശതമാനം വർദ്ധിച്ചു. യുഎസ് തൊഴിൽ വകുപ്പാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. സെപ്തംബറിലെ 9.3 ശതമാനം വർദ്ധനയിൽ നിന്നും ഒക്ടോബറിൽ വില 10.7 ശതമാനമായി ഉയർന്നു. പെട്രോളിയം ഉൽപന്നങ്ങളുടെയും ഭക്ഷണത്തിന്റെയും വില വർധിച്ചതാണ് ഇറക്കുമതി വിലയിലെ കുതിപ്പിന് പ്രധാന കാരണം. ഇറക്കുമതി ചെയ്ത ഇന്ധനത്തിന്റെ വില ഒക്ടോബറിൽ 8.6 ശതമാനം ഉയർന്നു. സെപ്റ്റംബറിൽ ഇത് 3.9 ശതമാനം ഉയർന്നിരുന്നു. പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

റീട്ടെയിൽ സെയിൽസ് ഡാറ്റക്കൊപ്പം മുന്നോട്ട് നീങ്ങി യുഎസ് ഓഹരികൾ

അനുകൂലമായ സാമ്പത്തിക ഡാറ്റ പ്രസിദ്ധീകരിച്ചതിന് ശേഷം യുഎസ് വിപണിയിലെ ഓഹരികൾ കുതിച്ചുയർന്നു. യുഎസ് റീട്ടെയിൽ വിൽപ്പനയിലെ മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ് സെയിൽ സ് ഡാറ്റ സൂചിപ്പിക്കുന്നത്. ഒക്ടോബറിൽ റീട്ടെയിൽ പ്രതീക്ഷിച്ചതിലും വിൽപ്പന 1.7% ഉയർന്നു. ഓട്ടോകൾ ഒഴികെ എല്ലാ ഇനങ്ങളിലും 30 വർഷത്തിനിടയിലെ ഏറ്റവും വേഗത്തിൽ പണപ്പെരുപ്പം വർദ്ധിക്കുകയാണ്. എന്നാൽ ഉപഭോക്താക്കൾ ഉത്പ്പന്നങ്ങൾ വാങ്ങുന്നത് അത് കുറഞ്ഞിട്ടില്ല.

സ്റ്റോക്സ് യൂറോപ്പ് 0.21% ഉയർന്നു
ഡൗ ജോൺസ് 0.32% ഉയർന്നു
നാസ്ഡാക്ക് 0.26% ഉയർന്നു

ചൈന അംഗീകാരം നൽകുന്നത് പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ഏഷ്യൻ ഗെയിം ഓഹരികൾ ഉയർന്നു

ഓൺലൈൻ ഗെയിമുകൾക്കുള്ള അംഗീകാരം പുനരാരംഭിക്കാൻ ചൈനയുടെ റെഗുലേറ്റർമാർ പദ്ധതിയിടുന്നതായി ബിസിനസ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഏഷ്യൻ ഗെയിമിംഗ് ബിസിനസ്സുമായി ബന്ധപ്പെട്ട പ്രധാന ഓഹരികൾ ചൊവ്വാഴ്ച ഉയർന്നു. ടെൻസെന്റ് ഹോൾഡിംഗ്സ് (+2.1%), നെറ്റ് ഈസ് (+4%) പോലുള്ള ഗെയിമിംഗുമായി ബന്ധപ്പെട്ട ഓഹരികൾ പച്ചയിൽ ക്ലോസ് ചെയ്തു. ടോക്കിയോയിൽ നെക്‌സോണും (+6.3%) ഉയർന്നു.

സർക്കാർ സ്ഥാപനങ്ങളോട് ക്രിപ്‌റ്റോകറൻസി ഖനനം നിർത്താൻ ആവശ്യപ്പെട്ട് ചൈനീസ് സർക്കാർ

ക്രിപ്‌റ്റോകറൻസി ഖനനം നിർത്താൻ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിരോധനം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ചൈന ചൊവ്വാഴ്ച പറഞ്ഞു. ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ (എസ്ഒഇ) കുറിച്ച് ചീഫ് ഇക്കണോമിക് പ്ലാനർ അന്വേഷണം ആരംഭിച്ചു. ഊർജ്ജം പാഴാക്കുന്നത് മുതൽ കൽക്കരി ഖനന അപകടങ്ങൾ വരെയുള്ള പ്രശ്‌നങ്ങൾക്ക് സർക്കാർ ഈ കമ്പനികളെയാണ് കുറ്റപ്പെടുത്തുന്നത്.

വാക്സിനുകളുടെ പാർശ്വഫലത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഓസ്ട്രേലിയക്കാർ

വാക്സിൻ മൂലം ഗുരുതരമായ പാർശ്വഫലങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് വരുമാനം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്ന സർക്കാർ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് 10,000-ത്തിലധികം ആളുകൾ. ഇവർക്ക് നഷ്ടപരിഹാരം നൽകാനായി കുറഞ്ഞത് 50 ദശലക്ഷം ഡോളർ വേണ്ടിവരുമെന്ന് സിഡ്‌നി മോണിംഗ് ഹെറാൾഡ് പത്രം ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. 3.68 കോടി ഡോസ് വാക്‌സിൻ എടുത്തവരിൽ നിന്നുമായി പാർശ്വഫലങ്ങളെ കുറിച്ച് 79,000 പരാതികളാണ് ഓസ്‌ട്രേലിയയിലെ തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന് ലഭിച്ചിട്ടുള്ളത്. കൈ വേദന, തലവേദന, പനി, വിറയൽ എന്നിവയാണ് കൂടുതലായി പാർശ്വഫലങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

930 മില്യൺ ഡോളർ ടെസ്‌ല ഓഹരികൾ വിൽക്കാൻ ഒരുങ്ങി മസ്ക്

എലോൺ മസ്‌ക് തന്റെ സ്റ്റോക്ക് ഓപ്‌ഷനുകൾ ഉപയോഗിച്ച് ടെസ്‌ലയുടെ കൂടുതൽ ഓഹരികൾ വിറ്റഴിക്കുന്നു. 2020 മാർച്ചിന് ശേഷം ഓഹരികൾ കൂടുതൽ ഇടിവ് രേഖപ്പെടുത്തി. നവംബറിൽ ഓഹരികൾ ഇപ്പോൾ 15% ഇടിഞ്ഞിരുന്നു. എന്നാൽ ഇന്ന് ഡിപ്-ബയർമാർ ഓഹരികൾ 3% ഉയർത്തി. ഇപ്പോൾ വിറ്റ 930 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ കഴിഞ്ഞയാഴ്ച വിറ്റ 6.9 ബില്യൺ ഡോളറുമായി കൂട്ടിയാൽ ആകെ ഏകദേശം 7.83 ബില്യൺ ഡോളറായി 57,800 കോടി രൂപ). നികുതി അടയ്ക്കാൻ വേണ്ടിയാണ് താൻ ഓഹരികൾ വിൽക്കുന്നതെന്ന് മസ്‌ക് പറഞ്ഞു.

ഐസിബിസിയോട് റിസ്ക്-മാനേജ്‌മെന്റ് പോരായ്മകൾ പരിഹരിക്കാൻ ഉത്തരവിട്ട് ഫെഡറൽ റിസർവ്

ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈനയോട് ന്യൂയോർക്ക് ബ്രാഞ്ചിലെ റിസ്‌ക് മാനേജ്‌മെന്റ് പോരായ്മകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ റിസർവ്. ആസ്തി പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ബാങ്കായ യുഎസ് സെൻട്രൽ ബാങ്കിന്റെ ആവശ്യങ്ങൾ അംഗീകരിക്കുകയും വായ്പ നൽകുന്നയാളും റെഗുലേറ്ററും തമ്മിലുള്ള ഉടമ്പടി പ്രകാരം ഫെഡറലിന് രേഖാമൂലമുള്ള പദ്ധതികൾ സമർപ്പിക്കുകയും ചെയ്യും. ചൈനീസ് ബാങ്കിന്റെ യുഎസ് പ്രവർത്തനങ്ങളെക്കുറിച്ച് ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്ക് അടുത്തിടെ നടത്തിയ പരിശോധനയിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement