ഡിസംബർ മുതൽ 4 മുതൽ 6 ശതമാനം വരെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഏഷ്യൻ പെയിന്റ്‌സ്

ഡിസംബർ 5 മുതൽ ഉത്പന്നങ്ങളുടെ വില ഏകദേശം 4 മുതൽ 6 ശതമാനം ആയി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ്. ഉത്പാദന ചെലവുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. കമ്പനി നേരത്തെ ഉത്പന്നങ്ങളുടെ വില 8 മുതൽ 9 ശതമാനം വരെ വർധിപ്പിച്ചിരുന്നു. നവംബർ 12 മുതൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു. ഈ വർഷത്തിൽ ഇതുവരെ ഏഷ്യൻ പെയിന്റ്‌സിന്റെ വില 15 മുതൽ 16 ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതെന്ന് ഏഷ്യൻ പെയിന്റ്‌സ് പറഞ്ഞു.

വൈദ്യുതി മേഖലയ്ക്ക് 17.34 മില്യൺ ടൺ കൽക്കരി അനുവദിച്ച് കോൾ ഇന്ത്യ

പ്രത്യേക ഫോർവേഡ് ഇ-ലേല പദ്ധതി പ്രകാരം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ വൈദ്യുതി മേഖലയ്ക്ക് 72.1 ശതമാനം ഉയർന്ന നിലവാരമുള്ള 17.34 ദശലക്ഷം ടൺ (എംടി) കൽക്കരി അനുവദിച്ച് കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). കഴിഞ്ഞ വർഷം ഇതേ പദ്ധതി പ്രകാരം 10.07 മെട്രിക് ടൺ കൽക്കരി കമ്പനി അനുവദിച്ചിരുന്നു. ദീർഘകാലത്തേക്ക് കൽക്കരി ലഭ്യത ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കൽക്കരി വിതരണം ലക്ഷ്യമിടുള്ള പദ്ധതിയാണ് ഫോർവേഡ് ഇ-ലേല പദ്ധതി.

5G ട്രയലുകൾക്കായി മാവെനീറുമായി പങ്കാളികളായി ഭാരതി എയർടെൽ

ചണ്ഡീഗഡ് ട്രൈ സിറ്റിയിൽ 3,500 മെഗാഹെർട്‌സ്, മില്ലിമീറ്റർ വേവ് (എംഎം വേവ്) ബാൻഡുകളിൽ ഓപ്പൺ റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് (ഒ-റാൻ) അധിഷ്‌ഠിത 5 ജി ഫീൽഡ് ട്രയലുകൾക്കായി യുഎസ് ആസ്ഥാനമായുള്ള മാവെനീറുമായി സഹകരിച്ച് ഭാരതി എയർടെൽ. ചണ്ഡീഗഢിലെ നഗര, ഗ്രാമ പ്രദേശങ്ങളിലെ കോർ, റേഡിയോ നെറ്റ്‌വർക്കുകൾക്കായി ക്യാപ്‌റ്റീവ് 5G സ്റ്റാൻഡ്‌എലോൺ (എസ്‌എ), നോൺ-സ്റ്റാൻഡലോൺ (എൻഎസ്‌എ) മോഡുകളുടെ വിന്യാസം എന്നിവ പങ്കാളിത്തത്തിലൂടെ യാഥാർത്ഥ്യമാക്കും. കൂടാതെ ഇതുവഴി വെണ്ടർ-ന്യൂട്രൽ ഇക്കോസിസ്റ്റവും എയർടെൽ പരീക്ഷിക്കും.

ഡിജിറ്റൽ പരിവർത്തനത്തിന് ടിസിഎസിനെ തിരഞ്ഞെടുത്ത് സീബ്രാ ടെക്നോളജീസ്

യു എസ് ആസ്ഥാനമായുള്ള സീബ്ര ടെക്നോളജീസ് കോർപ്പറേഷനുമായി തന്ത്രപ്രധാനമായ പരിവർത്തന കരാറിൽ ഏർപ്പെട്ട് . ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). റീട്ടെയ്ൽ, മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ് മേഖലകൾക്കായി വർക്ക്ഫ്ലോകൾ ഡിജിറ്റൈസ് ചെയ്യുക ഓട്ടോമേറ്റ് ചെയ്യുക എന്നീ ഉദ്ദേശ്യങ്ങളോടെ നിർമ്മിച്ച ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, സേവനങ്ങൾ, പരിഹാരങ്ങൾ എന്നിവയുടെ ഒരു പോർട്ട്‌ഫോളിയോ സീബ്ര സമർപ്പിക്കും. 45 രാജ്യങ്ങളിലായി 8,800 ജീവനക്കാർ ഉപയോഗിക്കുന്ന സിസ്റ്റങ്ങളും ആപ്ലിക്കേഷനുകളും ഉള്ള സീബ്രയുടെ ആഗോളതലത്തിലെ എൻഡ്-ടു-എൻഡ് പരിവർത്തനത്തിൽ ടിസിഎസ് പ്രധാന പങ്ക് വഹിക്കുകയും ചെയ്യും.

ദഹേജിലെ വൈറ്റ് പിഗ്മെന്റ് പ്ലാന്റിനായി 400 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി മേഘ്മണി ഓർഗാനിക്സ്

ഗുജറാത്തിലെ ദഹേജിൽ വൈറ്റ് പിഗ്മെന്റ് ടൈറ്റാനിയം ഡയോക്‌സൈഡിന്റെ (TiO2) നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി മേഘ്‌മണി ഓർഗാനിക്‌സ് ലിമിറ്റഡ്. 400 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം മൂലധനച്ചെലവ് (കാപെക്‌സ്). 33,000 ടൺ ശേഷിയുള്ളതായിരിക്കും പ്ലാന്റ്. പെയിന്റ്, കോട്ടിംഗ്, പ്ലാസ്റ്റിക്, മഷി, ചായങ്ങൾ, പേപ്പർ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള വിവിധ വ്യവസായങ്ങളിൽ TiO2 തിളങ്ങുന്ന വെളുത്ത പിഗ്മെന്റായി ഉപയോഗിക്കുന്നു.

വിശാഖപട്ടണത്തിൽ സൾഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി കോറോമാണ്ടൽ

വിശാഖപട്ടണത്തെ വളം സമുച്ചയത്തിൽ പ്രതിദിനം 1,650 മെട്രിക് ടൺ സൾഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിട്ട് കോറോമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ്. പദ്ധതിക്കായി 400 കോടി രൂപ കമ്പനി നിക്ഷേപിക്കും. പ്രതിവർഷം 500,000 ടൺ സൾഫ്യൂറിക് ആസിഡ് ഉൽപാദന ശേഷിയാണ് പ്ലാന്റിനുള്ളത്. ഇത് നിലവിലെ കോറോമാണ്ടലിന്റെ ഉത്പാദനശേഷിയായ 600,000 ടണ്ണിന്നോട് കൂട്ടിച്ചേർക്കപ്പെടും.

72 ബോയിംഗ് 737 മാക്സ് ജെറ്റുകൾ ഓർഡർ ചെയ്ത് രാകേഷ് ജുൻജുൻവാലയുടെ ആകാശ എയർ

എഴുപത്തി രണ്ട് 737 മാക്സ് വിമാനങ്ങൾക്കായി ബോയിങ്ങുമായി കരാർ ഒപ്പിട്ട് ആകാശ എയർ. രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള കമ്പനിയാണിത്. ലിസ്റ്റിങ്ങിൽ ഏകദേശം 9 ബില്യൺ ഡോളർ (67,000 കോടി രൂപ) ആണ് ഓർഡറിന്റെ മൂല്യം. രാജ്യത്ത് ഉടനീളം വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി 2022-ലെ വേനൽക്കാലത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള ഫ്ലൈറ്റുകൾ ആരംഭിക്കാനും പുതിയ 737 വിമാനങ്ങൾ ഉപയോഗിക്കാനും ആകാശ പദ്ധതി ഇടുന്നുണ്ട്. ഒക്ടോബറിൽ ആകാശ എയറിന് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനായി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചിരുന്നു.

ബിഎംടിസിക്ക് 300 ഇ-ബസുകൾ വിതരണം ചെയ്യാൻ അശോക് ലെയ്‌ലാൻഡിന്റെ ഇവി വിഭാഗം

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) 300 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യാനും പ്രവർത്തിപ്പിക്കാനുമുള്ള ഓർഡർ അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) വിഭാഗമായ സ്വിച്ച് മൊബിലിറ്റിക്ക് ലഭിച്ചു. ഫ്ലീറ്റ് ആൻഡ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്വിച്ച് മൊബിലിറ്റി 12 വർഷത്തേക്ക് വിതരണം ചെയ്യുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും. അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് ബസുകൾ പ്രതിവർഷം 5.5 ദശലക്ഷം ലിറ്റർ ഇന്ധന ഉപഭോഗം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂറോക്ലിയർ ഗ്രൂപ്പുമായി പുതിയ മൾട്ടി-ഇയർ ആപ്ലിക്കേഷൻ ഡീൽ പ്രഖ്യാപിച്ച് എച്ച്‌സിഎൽ

ബെൽജിയം ആസ്ഥാനമായുള്ള യൂറോക്ലിയർ ഗ്രൂപ്പുമായി പുതിയ മൾട്ടി-ഇയർ ആപ്ലിക്കേഷൻ ഡീൽ പ്രഖ്യാപിച്ച് എച്ച്‌സിഎൽ ടെക്‌നോളജീസ്. ബോണ്ട്, ഇക്വിറ്റി, ഫണ്ട് ഇടപാടുകൾക്കായി രാജ്യാന്തര തലത്തിൽ സെറ്റിൽമെന്റും അനുബന്ധ സേവനങ്ങളും നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ദാതാവാണ് യൂറോക്ലിയർ. നവീകരണത്തിലൂടെയും ഡാറ്റ മോണിറ്റൈസേഷനിലൂടെയും വരുമാനം കണ്ടെത്താനുള്ള പുതിയ ബിസിനസ് മോഡലുകളും വിപണി അവസരങ്ങളും ഇതുവഴി എച്ച്സിഎൽ തേടുന്നുണ്ട്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement