പ്രധാനതലക്കെട്ടുകൾ

Kotak Mahindra Bank, PVR: ഇരുകമ്പനികളും കോ-ബ്രാൻഡഡ് ഡെബിറ്റ് കാർഡ് പുറത്തിറക്കി. സിനിമാ-വിനോദ വിഭാഗത്തിനായി ഇത്തരമൊരു ഉൽപ്പന്നം ആദ്യമായി വാഗ്ദാനം ചെയ്യുന്നത് തങ്ങളാണെന്നും കമ്പനി അവകാശപ്പെട്ടു.

Coal India: ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ വൈദ്യുതി മേഖലയ്ക്ക് പ്രത്യേക ഫോർവേഡ് ഇ-ലേല പദ്ധതി പ്രകാരം 72.1 ശതമാനം ഉയർന്ന കൽക്കരി 17.34 ദശലക്ഷം ടൺ കമ്പനി അനുവദിച്ചു.

Coforge:
കമ്പനി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ അതിന്റെ ഇക്വിറ്റി ഷെയറുകളെ പ്രതിനിധീകരിക്കുന്ന അമേരിക്കൻ ഡെപ്പോസിറ്ററി ഷെയറുകളുടെ ഐപിഒയ്ക്കായി അപേക്ഷ നൽകി.

Ashok Leyland’s: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനു വേണ്ടി 300 ഇലക്ട്രിക് ബസുകളുടെ വിതരണത്തിനും നടത്തിപ്പിനുമുള്ള കരാർ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ സ്വിച്ച് മൊബിലിറ്റി സ്വന്തമാക്കി. 

Home First Finance Company: സ്വകാര്യ അടിസ്ഥാനത്തിൽ 99 കോടി രൂപയുടെ ബോണ്ടുകൾ വിതരണം ചെയ്യാൻ ഒരുങ്ങി കമ്പനി.

Tourism Finance Corporation of India:
സ്വകാര്യ അടിസ്ഥാനത്തിൽ എൻസിഡി വിതരണം ചെയ്യുന്നത് കമ്പനി പരിഗണിച്ചേക്കും.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 18132 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. 18020 വരെ എത്തിയ സൂചിക തിരികെ കയറി ദിവസത്തെ ഉയർന്ന നിലകെെവരിച്ചു. ചാഞ്ചാട്ടങ്ങളെ തുടർന്ന് 100 പോയിന്റുകൾ താഴേക്ക് വീണ സൂചിക തുടർന്ന് 110 പോയിന്റുകൾക്ക് താഴെയായി 17999 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

38716 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ബെയറിഷായി കാണപ്പെട്ടു. നെഗറ്റീവായി അസ്ഥിരമായി നിന്ന സൂചിക അവസാന നിമിഷം കൂപ്പുകുത്തി. തുടർന്ന് 395 പോയിന്റുകൾ/ 1.02 ശതമാനം താഴെയായി 38307 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി പി.എസ്.യു ബാങ്ക്(2.1%), നിഫ്റ്റി ബാങ്ക്(1.1%), നിഫ്റ്റി ഫാർമ(1.3%) എന്നിങ്ങനെ താഴേക്ക് വീണു. അതേസമയം  നിഫ്റ്റി ഓട്ടോ(2.4%) നിഫ്റ്റി ഐടി(0.49%) എന്നിവ നേട്ടം കെെവരിച്ചു.

യുഎസ് വിപണികൾ ഇന്നലെ മുകളിലേക്ക് കയറിയപ്പോൾ ഡൌ ജോൺസ് അവസാന നിമിഷം താഴേക്ക് വീണ് ലാഭത്തിൽ അടച്ചു.  FTSE ഒഴികെയുള്ള എല്ലാ യൂറോപ്യൻ വിപണികളും ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സുകൾ ഫ്ലാറ്റായും യൂറോപ്യൻ ഫ്യൂച്ചേഴ്സ് DAX ഒഴികെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY താഴ്ന്ന നിലയിൽ 17,933-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,940, 17,880, 17,835, 17,800 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,050, 18,100, 18,175, 18,230 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,100, 38,000, 37,750 എന്നിവിടെ. ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,350, 38,500, 38,600 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18200-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17800, എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 39000, 38500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 37000, 38000 എന്നിവിടെ കൂടുതൽ പുട്ട് ഒഐ ഉള്ളതായി കാണാം.

വിക്സ് ഇപ്പോൾ 15.2 ആയി കാണാപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 561 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും  577 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

സർക്കാർ കൊവിഡ് പിന്തുണ പിൻവലിച്ചാലും ആർ‌ബി‌ഐയുടെ കുറഞ്ഞ പലിശ നിരക്ക് സമ്പദ്‌വ്യവസ്ഥയെ അനുകൂലിക്കുന്നതിനാൽ ഇന്ത്യൻ വിപണി കുതിച്ചുയരുമെന്ന് സി‌എൽ‌എസ്‌എ, മോർഗൻ സ്റ്റാൻലി തുടങ്ങിയ പ്രമുഖ ആഗോള സ്ഥാപനങ്ങൾ അഭിപ്രായപ്പെടുന്നു. അതേസമയം നിഫ്റ്റി 18000ന്  താഴേക്ക് നീങ്ങുന്നത് ഹ്രസ്വകാലത്തിൽ ഒരു മികച്ച സൂചനയായി കാണാനാകില്ല.

ഇന്ന് 17880ന് താഴേക്ക് സൂചിക നീങ്ങിയാൽ വിപണി ബെയറിഷാണെന്ന ഉറപ്പിക്കാവുന്നതാണ്. 17800 ശക്തമായ സപ്പോർട്ട് ആയതിനാൽ തന്നെ ഇവിടെ നിന്നും വിപണി വീണ്ടെടുക്കൽ നടത്തുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. 37900- 38000 എന്നത് ബാങ്ക് നിഫ്റ്റിയുടെ സപ്പോർട്ടാണ്.

ഇന്നലെ വ്യാപാരം അവസാനിക്കാൻ നേരം നിഫ്റ്റി ദുർബലമായി കാണപ്പെട്ടിരുന്നു. വലിയ ഗ്യാപ്പ് ഡൌണിലാണ് സൂചിക വ്യാപാരം ആരംഭിക്കുന്നതെങ്കിൽ ദിശ മനസിലാക്കുന്നതിനായി കാത്തിരിക്കുക. വീണ്ടെടുക്കലിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. 17950 നിലനിർത്താൻ നിഫ്റ്റിക്ക് ആയാൽ വിപണി ശക്തമാണെന്ന് വിലയിരുത്താം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement