ഹിന്ദുസ്ഥാൻ യൂണിലിവർ ക്യു 4 ഫലം; അറ്റാദായം 41 ശതമാനം വർദ്ധിച്ച് 2143 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ പ്രതിവർഷ അറ്റാദായം 41 ശതമാനം വർദ്ധിച്ച് 2143 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 35 ശതമാനം വർദ്ധിച്ച് 11947 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 17 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ബിഗ്ബാസ്‌ക്കറ്റിന്റെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കാന്‍ സിസിഐ ടാറ്റയ്ക്ക് അനുമതി നൽകി
ബിഗ്ബാസ്‌ക്കറ്റിന്റെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കാന്‍ ടാറ്റയ്ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്റെ അനുമതി ലഭിച്ചു. ബിഗ് ബാസ്‌ക്കറ്റിന്റെ 64% ഓഹരി ടാറ്റാ ഡിജിറ്റലിന്റെ ഭാഗമാക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. ഇതോടെ ആഗോള ഗ്രോസറി ഭീമന്‍ ബിഗ്ബാസ്‌ക്കറ്റിന്റെ ഭൂരിപക്ഷ ഓഹരികളും ടാറ്റയുടെ സ്വന്തമാകും.
ബജാജ് ഓട്ടോ ക്യൂ 4 ഫലം; അറ്റാദായം 2 ശതമാനം വർദ്ധിച്ച് 1332 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ബജാജ് ഓട്ടോയുടെ പ്രതിവർഷ അറ്റാദായം 2 ശതമാനം വർദ്ധിച്ച് 1332 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 26 ശതമാനം വർദ്ധിച്ച് 8596 കോടി രൂപയായി. കമ്പനിയുടെ മൊത്തം പ്രതിവർഷ വാഹന വിൽപ്പന 18 ശതമാനം വർദ്ധിച്ച് 11.69 ലക്ഷം യൂണിറ്റായി. ഓഹരി ഒന്നിന് 140 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഐനോക്സ് ലെയർ ക്യു 4 ഫലം; അറ്റനഷ്ടം 94 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഐനോക്സ് ലെയർ 93.69 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 82.15 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 75.66 ശതമാനം ഇടിഞ്ഞ് 90.44 കോടി രൂപയായി.
ഇന്ത്യാമാർട്ട് ക്യു 4 ഫലം; അറ്റാദായം 26 ശതമാനം വർദ്ധിച്ച് 55.7 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ഇന്ത്യാമാർട്ടിന്റെ പ്രതിവർഷ അറ്റാദായം 26 ശതമാനം വർദ്ധിച്ച് 55.7 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 5.4 ശതമാനം വർദ്ധിച്ച് 179.70 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 15 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഗുരുഗ്രാം ആസ്ഥാനമായുള്ള ഷിപ്പ്‌വേ ടെക്‌നോളജിയുടെ 26 ശതമാനം ഓഹരി 18.2 കോടി രൂപയ്ക്ക് ഇന്ത്യാമാർട്ട് ഏറ്റെടുക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
29 കോടി രൂപയ്ക്ക് ഫോണൺ കമ്മ്യൂണിക്കേഷൻ ഏറ്റെടുക്കാൻ ഒരുങ്ങി റൂട്ട് മൊബൈൽ
എഐ പ്ലാറ്റ്ഫോം ദാതാവായ ഫോണൻ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെ 29 കോടി രൂപയ്ക്ക് ഏറ്റെടുക്കാനൊരുങ്ങി റൂട്ട് മൊബൈൽ ലിമിറ്റഡ്. ഇത് സംബന്ധിച്ച കരാറുകളിൽ ഇരു കമ്പനികളും ഒപ്പുവച്ചു.
ലോറസ് ലാബ്സ് ക്യു 4 ഫലം; അറ്റാദായം 170 ശതമാനം വർദ്ധിച്ച് 297 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ ലോറസ് ലാബ്സിന്റെ പ്രതിവർഷ അറ്റാദായം 170 ശതമാനം വർദ്ധിച്ച് 297 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 68 ശതമാനം വർദ്ധിച്ച് 1412 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.80 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
അംബുജ സിമൻറ്സ് ക്യു 1 ഫലം; അറ്റാദായം 66 ശതമാനം വർദ്ധിച്ച് 665 കോടി രൂപയായി
മാർച്ചിലെ ഒന്നാം പാദത്തിൽ അംബുജ സിമൻറ്സിന്റെ പ്രതിവർഷ അറ്റാദായം 66 ശതമാനം വർദ്ധിച്ച് 665 കോടി രൂപയായി. കമ്പനി ജനുവരി- ഡിസംബർ സാമ്പത്തിക വർഷമാണ് പിന്തുടരുന്നത്. ഇതേകാലയളവിൽ വിൽപ്പന 30 ശതമാനം വർദ്ധിച്ച് 3579 കോടി രൂപയായി.
എക്സെെഡ് ഇൻഡസ്ട്രീസ് ക്യു 4 ഫലം; അറ്റാദായം 30 ശതമാനം വർദ്ധിച്ച് 321 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ എക്സെെഡ് ഇൻഡസ്ട്രീസിന്റെ പ്രതിവർഷ അറ്റാദായം 30 ശതമാനം വർദ്ധിച്ച് 321 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 31.32 ശതമാനം വർദ്ധിച്ച് 4562.86 കോടി രൂപയായി.

