ഇന്ത്യയുടെ ഫാക്ടറി പ്രവർത്തനത്തിൽ  
ഫെബ്രുവരി മാസം നേരിയ ഇടിവ്

ശക്തമായ ആവശ്യകതയും  ഉത്പാദനവും  വർദ്ധിച്ചതിനെ തുടർന്ന്
ഉയർന്ന് വന്നിരുന്ന ഇന്ത്യയുടെ ഫാക്ടറി പ്രവർത്തനത്തിൽ  
ഫെബ്രുവരി മാസം നേരിയതോതിൽ  ഇടിവ് രേഖപ്പെടുത്തി. ഇന്ത്യയുടെ ഉത്പാദന മേഖലയ്ക്കുള്ള ഐ‌.എച്ച്‌.എസ് മാർ‌ക്കിറ്റ് പർച്ചേസിംഗ് മാനേജർ‌സ് ഇൻ‌ഡെക്സ്  ഫെബ്രുവരിയിൽ 57.5 ആയി കുറഞ്ഞു. ജനുവരിയിൽ ഇത് 57.7 ആയിരുന്നു.

ഓട്ടോ കമ്പനികളുടെ  വിൽപ്പന നിരക്കിൽ വൻ വർദ്ധനവ്

ഫെബ്രുവരി മാസം  ഓട്ടോ കമ്പനികളുടെ വിൽപ്പന നിരക്കിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ടാറ്റാ മോട്ടോർസിന്റെ  പ്രതിവർഷ ആഭ്യന്തര വിൽപ്പന 51 ശതമാനം ഉയർന്ന് 61,365 യൂണിറ്റായി. മാരുതി സുസുക്കിയുടെ വിൽപ്പന 11.8 ശതമാനം ഉയർന്ന് 1.64 ലക്ഷം യൂണിറ്റായി. ഇതേ കാലയളവിൽ  ബജാജ് ഓട്ടോ വിൽപ്പന പ്രതിവർഷം 6 ശതമാനമായി ഉയർന്ന് 3.75 ലക്ഷം യൂണിറ്റായി.

നുമലിഗഡ് റിഫൈനറിയുടെ 61.65 ശതമാനം ഓഹരികൾ വിൽക്കാനൊരുങ്ങി ബി.പി.സി.എൽ

നുമലിഗഡ് റിഫൈനറി ലിമിറ്റഡിലെ 61.65 ശതമാനം ഓഹരി 9,875 കോടി രൂപയ്ക്ക് വിൽക്കാൻ ബി.പി.സി.എൽ ബോർഡ് അനുമതി നൽകി. ഓയിൽ ഇന്ത്യ ലിമിറ്റഡ്, എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നിവ 49 ശതമാനം ഓഹരികൾ സ്വന്തമാക്കും. 13.65 ശതമാനം ഓഹരികൾ ആസാം സർക്കാർ ഏറ്റെടുക്കും. 

100 മില്യൺ ഡോളറിന്റെ ഓർഡറുകൾ നേടി സ്റ്റെർലൈറ്റ് ടെക്നോളജീസ് ലിമിറ്റഡ്

5 ജി വയർലെസ് സേവനത്തിനായി നെറ്റ്‌വർക്ക്  ഇൻഫ്രാസ്ട്രക്ചർ എന്നിവ സ്ഥാപിക്കുന്നതിനായി സ്റ്റെർലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന് മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും നിന്നുമായി  100 മില്യൺ ഡോളറിന്റെ ഓർഡറുകൾ ലഭിച്ചു. നെറ്റ്‌വർക്ക് സൊല്യൂഷനുകളിലേക്ക് ഒപ്റ്റിക്കൽ കണക്റ്റിവിറ്റി സൊല്യൂഷനുകൾ നൽകുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ  ഇതിൽ ഉൾപ്പെടും.

റെസിഡൻഷ്യൽ പദ്ധതിക്കായി നവി  മുംബൈയിലെ സ്ഥലം  166 കോടി രൂപയ്ക്ക്  ഏറ്റെടുത്ത് ഗോദ്‌റെജ് പ്രോപ്പർട്ടീസ്

നവി മുംബൈയിലെ റെസിഡൻഷ്യൽ പദ്ധതികൾ
നടപ്പിലാക്കുന്നതിനായി ലാൻഡ് പാഴ്സലുകൾ 166 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ഗോദ്‌റെജ് പ്രോപ്പർട്ടീസ്. നവി മുംബൈയിലെ സൻപാഡയിൽ സ്ഥിതിചെയ്യുന്ന 1.5 ഏക്കർ സ്ഥലത്ത് കമ്പനി ഒരു റെസിഡൻഷ്യൽ പ്രോജക്റ്റ് വികസിപ്പിക്കും.

സി & എസ് ഇലക്ട്രിക് ലിമിറ്റഡിലെ 99.22%  ഓഹരി 2,100 കോടി രൂപയ്ക്ക് ഏറ്റെടുത്ത്  സീമെൻസ് ലിമിറ്റഡ്

സി & എസ് ഇലക്ട്രിക് ലിമിറ്റഡിലെ 99.22 ശതമാനം ഓഹരി 2,100 കോടി രൂപയ്ക്ക് ഏറ്റെടുത്ത്  സീമെൻസ് ലിമിറ്റഡ്. 2020 ഓഗസ്റ്റ് 20 നാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) കരാറിന് അംഗീകാരം നൽകിയത്.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് എൻ.എസ്.ഇ, എൻ.എസ്.ഡി.എൽ, സി.എസ്,ഡി.എൽ എന്നിവരുമായി കരാറിൽ ഏർപ്പെട്ടു 

ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻഷ്യൽ ട്രേഡ്  സിറ്റിയിൽ ഇന്റർനാഷണൽ ബുള്ളിയൻ എക്സ്ചേഞ്ച്, ക്ലിയറിംഗ് കോർപ്പറേഷൻ, ഡിപോസിറ്ററി എന്നിവ ഉൾപ്പെടുന്ന മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ച് ലിമിറ്റഡ്, നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ്, സെൻ‌ട്രൽ ഡിപോസിറ്ററി സർവീസസ്  ലിമിറ്റഡ് എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.

എം‌.ആർ‌.എസ്‌.എം മിസൈൽ  വിതരണം ചെയ്യുന്നതിനായി  372.98 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി  ഭാരത് ഡൈനാമിക്സ്

ഇന്ത്യൻ വ്യോമസേനയ്ക്ക് എം‌.ആർ‌.എസ്‌.എം മിസൈൽ  വിതരണം ചെയ്യുന്നതിനായി  372.98 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്  അറിയിച്ചു. 2023 നവംബർ 30ന് മുമ്പായി ഓർഡർ പൂർത്തീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement