ക്യു 3 യിൽ 2% വർധിച്ച് ടാറ്റ സ്റ്റീലിന്റെ ഉൽപ്പാദനം

ഒക്‌ടോബർ-ഡിസംബർ കാലയളവിൽ ടാറ്റ സ്റ്റീലിന്റെ ഏകീകൃത സ്റ്റീൽ ഉൽപ്പാദനം പ്രതിവർഷം 2 ശതമാനം വർധിച്ച് 7.68 ദശലക്ഷം ടൺ (എംടി) ആയി. അതേസമയം ഏകീകൃത വിൽപ്പന 3% ഇടിഞ്ഞ് 6.88 എംടി ആയി. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 4.80 മെട്രിക് ടൺ സ്റ്റീലാണ് ടാറ്റ സ്റ്റീൽ ഉൽപ്പാദിപ്പിച്ചത്. ഒരു വർഷം മുമ്പ് ഇത് 4.60 മെട്രിക് ടൺ ആയിരുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്കായി ഓൺലൈൻ കസ്റ്റംസ് ഡ്യൂട്ടി പേയ്‌മെന്റ് സൗകര്യം ആരംഭിച്ചു

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ICEGATE പ്ലാറ്റ്‌ഫോമുമായുള്ള സംയോജനം പ്രഖ്യാപിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. ഇതുവഴി ഉപഭോക്താക്കൾക്ക് അവരുടെ കസ്റ്റംസ് ഡ്യൂട്ടി ബാങ്ക് വഴി നേരിട്ട് അടയ്ക്കാൻ സാധിക്കും.

വിജയനഗർ സൗകര്യം വിപുലീകരിക്കാൻ 15,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ജെഎസ്ഡബ്ല്യു സ്റ്റീൽ

വിജയനഗർ സ്റ്റീൽ വർക്ക്‌സിൽ 15,000 കോടി രൂപയുടെ ബ്രൗൺഫീൽഡ് വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് ജെഎസ്ഡബ്ല്യു സ്റ്റീൽ. ഇതിന്റെ ശേഷി 2024 സാമ്പത്തിക വർഷത്തോടെ പ്രതിവർഷം 5 ദശലക്ഷം ടണിൽ നിന്നും 18 ദശലക്ഷം ടൺ ആയി വർധിപ്പിക്കും. പദ്ധതിക്കായി കമ്പനിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്.

എസ് ആന്റ് പി ഗ്ലോബലിന്റെ ഇഎസ്ജി സ്‌കോറിൽ മുന്നിലെത്തി ടാറ്റ പവർ

എസ് ആന്റ് പി ഗ്ലോബൽ അടുത്തിടെ പുറത്തിറക്കിയ കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി അസസ്‌മെന്റ് (സിഎസ്‌എ) ഫലങ്ങളിൽ ഇന്ത്യൻ പവർ മേഖലയിൽ മറ്റ് കമ്പനികളെ പിന്തള്ളി മുന്നിലെത്തി ടാറ്റ പവർ. 100-ൽ 67 സ്കോർ നേടിയാണ് കമ്പനി മുന്നിലെത്തിയത്. ഇത് ആഗോള തലത്തിലെ ശരാശരി ഇലക്ട്രിക് യൂട്ടിലിറ്റി സെക്‌ടറിനേക്കാൾ കൂടുതലാണ്. 1999 മുതലുള്ള കമ്പനികളുടെ സുസ്ഥിരതാ രീതികളുടെ വാർഷിക വിലയിരുത്തലാണ് എസ് ആന്റ് പി ഗ്ലോബൽ സിഎസ്എ

കോവിഡ് ചികിത്സയ്ക്കായി ലുപിൻ മോൾനുലപ്പ് പുറത്തിറക്കുന്നു

കോവിഡ് -19 ചികിത്സയ്ക്കായി ഇന്ത്യയിൽ മോൾനുലുപ്പ് എന്ന ബ്രാൻഡിൽ മോൾനുപിരാവിർ ആൻറിവൈറൽ മരുന്ന് പുറത്തിറക്കി ലുപിൻ ലിമിറ്റഡ്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ള മുതിർന്ന കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി മരുന്ന് ഉപയോഗിക്കാൻ മോൾനുപിരാവിറിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നൽകിയിട്ടുണ്ട്.

ഡിപ്രസീവ് ഡിസോർഡർ മരുന്നിന് അലംബിക് ഫാർമയ്ക്ക് യുഎസ്എഫ്ഡിഎ അംഗീകാരം

ജനറിക് Vortioxetine ഗുളികകൾക്കായി അലംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് യുഎസ് ഫുഡ് & ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) താൽക്കാലിക അനുമതി. വിഷാദരോഗത്തിന്റെ ചികിത്സയ്ക്കായിട്ടാണ് മരുന്ന് ഉപയോഗിക്കുന്നത്. ഐക്യുവിഎ ഡാറ്റ അനുസരിച്ച് 2021 സെപ്റ്റംബറിൽ അവസാനിച്ച പന്ത്രണ്ട് മാസത്തേക്ക് Vortioxetine ടാബ്‌ലെറ്റുകൾക്ക് 1,249 മില്യൺ ഡോളർ മാർക്കറ്റ് സൈസ് ഉണ്ടായിരുന്നു.

ഷപൂർജി പല്ലോൻജിയിൽ നിന്ന് സ്റ്റെർലിംഗ് & വിൽസണിന്റെ 40% ഓഹരികൾ ഏറ്റെടുക്കാനുള്ള കരാർ പൂർത്തിയാക്കി ആർ‌ഐ‌എൽ

ഷാപൂർജി പല്ലോൻജി ആൻഡ് കമ്പനിയിൽ നിന്ന് സ്റ്റെർലിംഗ് & വിൽസൺ റിന്യൂവബിൾ എനർജിയുടെ 40% ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാർ പൂർത്തിയാക്കി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ). ഓഫ്-മാർക്കറ്റ് ഇടപാടിൽ സ്റ്റെർലിംഗ് & വിൽസൺ റിന്യൂവബിളിന്റെ 1.84 കോടി ഓഹരികൾ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് ഏറ്റെടുത്തു. 690 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുത്തത്.

കേന്ദ്രത്തിന്റെ പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിൽ ടിസിഎസ് വിജയിച്ചു

പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസിനെ (ടിസിഎസ്) തിരഞ്ഞെടുത്ത് വിദേശകാര്യ മന്ത്രാലയം. ഇതുവരെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മിഷൻ-ക്രിട്ടിക്കൽ ഇ-ഗവേണൻസ് പ്രോഗ്രാമാണിത്. 9.5 വർഷത്തേക്ക് ടിസിഎസ് പദ്ധതി കൈകാര്യം ചെയ്യും. ബയോമെട്രിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് ഡാറ്റ അനലിറ്റിക്‌സ്, ചാറ്റ്‌ബോട്ടുകൾ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇ-പാസ്‌പോർട്ടുകൾ അനുവദിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ കമ്പനി പുതുക്കുകയും പുതിയ പരിഹാരങ്ങൾ വികസിപ്പിക്കുകയും ചെയ്യും. ഏകദേശം 6,000-8,000 കോടി രൂപ മൂല്യമുള്ളതാണ് ഓർഡർ എന്നാണ് വിശകലന വിദഗ്ധർ കണക്കാക്കുന്നത്.

1025 കോടി രൂപയുടെ പുതിയ ഓർഡറുകൾ സ്വന്തമാക്കി കെഇസി ഇന്റർനാഷണൽ

വിവിധ ബിസിനസ്സുകളിലായി 1,025 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടി കെഇസി ഇന്റർനാഷണൽ ലിമിറ്റഡ്. അതേസമയം ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ ബിസിനസ്സ് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള പ്രോജക്ടുകൾക്കായി ഓർഡറുകൾ നേടിയിട്ടുണ്ട്. സിവിൽ ബിസിനസ്സിന് ഇന്ത്യയിലെ ലോഹ, ഖനന വിഭാഗത്തിൽ നിന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി ഓർഡർ ലഭിച്ചിട്ടുണ്ട്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement