ഇന്നത്തെ വിപണി വിശകലനം

മുകളിലേക്കും താഴേക്കുമായി വലിയ നീക്കങ്ങൾ കാഴ്ചവച്ചതിന് പിന്നാലെ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി.

ഗ്യാപ്പ് അപ്പിൽ 17797 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുന്നേറ്റം നടത്തിയെങ്കിലും 17900ന് അടുത്തായി പ്രതിബന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് താഴേക്ക് വീണു. 200 പോയിന്റുകൾ താഴേക്ക് വീണ സൂചിക പെട്ടന്ന് തന്നെ തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 67 പോയിന്റുകൾ/ 0.38 ശതമാനം മുകളിലായി 17812 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 37674 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുന്നേറ്റം തുടർന്നു. നവംബർ 22ന് ശേഷം ആദ്യമായി സൂചിക 38000 മറികടന്നു. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 700 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്. ശേഷം സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 249 പോയിന്റുകൾ/ 0.67 ശതമാനം മുകളിലായി 37739 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും 1 ശതമാനത്തിനുള്ളിൽ മാത്രമാണ് ഇന്ന് നീക്കം കാഴ്ചവച്ചത്. നിഫ്റ്റി മെറ്റൽ(-0.83%) ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് (+0.67%) നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Grasim (+4.4%), ONGC (+4.1%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Ultratech Cement (+1.3%), Shree Cements (+1.9%) എന്നീ സിമന്റ് ഓഹരികളും ഇന്ന് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ACC (+2.5%), Ambuja Cement (+2.6%), Ramco Cement (+2%), India Cement (+15.2%) എന്നിവയും നേട്ടത്തിൽ അടച്ചു.

MCX ലെ അലൂമിനിയം വില വർദ്ധിച്ചതിന് പിന്നാലെ  Hindalco (+3%) ഓഹരി ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. National Aluminium (+5.5%) നേട്ടത്തിൽ അടച്ചു.

മൂന്നാം പാദത്തിൽ ലോൺ, ഡെപ്പോസിറ്റ് ഡാറ്റാ പോസിറ്റീവ് ആയതിന് പിന്നാലെ Ujjivan SFB (+6.7%) ഓഹരി നേട്ടത്തിൽ അടച്ചു. Ujjivan (+1.6%) ഓഹരിയും നേട്ടം കെെവരിച്ചു.


കെമിക്കൽ ഓഹരികളുടെ ആവശ്യകത വർദ്ധിച്ചതായി കാണാം. SRF (+3.9%), Aarti Industries (+3.6%), Pidilite Industries (+2.9%) എന്നിവ മുന്നേറ്റം നടത്തി. Valiant Organics (+10%), Vinati Organics (+1.8%), Tata Chem (+2.5%) എന്നിവയും നേട്ടത്തിൽ അടച്ചു.

ഗോൾഡ്മാൻ സാച്ച്സ് വാങ്ങൽ റേറ്റിംഗ് നൽകിയതിന് പിന്നാലെ KPIT Tech (+12.8%) ഓഹരി ഇന്നും നേട്ടത്തിൽ അടച്ചു.

ബോണസ് ഇഷ്യുവിനായി ജനുവരി 12 ന് യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ Easy Trip Planners (+4.2%) ഓഹരി നേട്ടത്തിൽ അടച്ചു. SPARC (+10.6%) ഏറെ നാളത്തെ ഉയർന്ന നില രേഖപ്പെടുത്തിയപ്പോൾ Redington (+11.8%) ഓഹരി നാല് മാസത്തെ ഉയർന്ന നില രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക്

ഒക്ടോബറിന് ശേഷം 17800ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ച മികച്ച ആഴ്ചയായിരുന്നു ഇത്. 3 ശതമാനത്തിന്റെ മുന്നേറ്റമാണിത്. അതേസമയം ബാങ്ക് നിഫ്റ്റി മിന്നും പ്രകടനം കാഴ്ചവച്ച് 6 ശതമാനത്തിന്റെ മുന്നേറ്റമാണ് ആഴ്ചയിൽ രേഖപ്പെടുത്തിയത്.

ഇന്ന് 38000 രേഖപ്പെടുത്തിയ ബാങ്ക് നിഫ്റ്റി ഇവിടെ നിന്നും തിരികെ ഇറങ്ങി. ആഗോളവും പ്രാദേശികവുമായ ഘടകങ്ങൾ നിഷ്പക്ഷമായി നിലകൊള്ളുകയാണെങ്കിൽ വിപണി വീണ്ടെടുക്കൽ നടത്തിയേക്കാം. രാജ്യത്തുടനീളമുള്ള ലോക്ക്ഡൗണുകൾ വിപണിയെ സ്വാധീനിച്ചേക്കാം. 

വിപണികൾ ബുള്ളിഷ് ആയി തുടരുകയാണെങ്കിൽ അടുത്ത ആഴ്ച റാലിയിൽ ഒരു സെക്ടോറിയൽ റൊട്ടേഷൻ കണ്ടേക്കാം. വരുന്ന ആഴ്ചകളിൽ നിഫ്റ്റി മെറ്റൽ, ഓട്ടോ എന്നിവ ശ്രദ്ധിക്കുക. ഇന്ത്യയുടെ ബജറ്റ് പ്രഖ്യാപനത്തിനായി കേവലം മൂന്ന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ 2022 വിപണിക്ക് അനുകൂലമാണെന്ന് കരുതാം.

ബജറ്റ് പ്രഖ്യാപിക്കുമ്പോൾ ഏത് മേഖലയാണ് മുന്നേറ്റം നടത്തുക എന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement