ഒരു കോടി ഡോസ് കൊവിഡ്  വാക്സിൻ വിതരണം ചെയ്യാൻ ഒരുങ്ങി കാഡില ഹെൽത്ത് കെയർ

ഓക്ടോബറിൽ കൊവിഡ് വാക്സിനായ സൈക്കോവ് ഡിയുടെ ഒരു കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാൻ ഒരുങ്ങി കാഡില ഹെൽത്ത് കെയർ. മിന്റാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 12 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിനുള്ള അം​ഗീകാരവും സൈക്കോവ് ഡിക്ക് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യവാരത്തോടെ ഇന്ത്യ 100 കോടി വാക്സിൻ എന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷ.

മ്യൂച്വൽ ഫണ്ട് ബിസിനസ്  വിൽക്കാൻ അം​ഗീകാരം നൽ‌കി ഐഡിഎഫ്സി ബോർഡ്

ഐഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ മ്യൂച്വൽ ഫണ്ട് ബിസിനസ് വിൽക്കാൻ ഐഡിഎഫ്സിയുടേയും ഐഡിഎഫ്സി ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനി ലിമിറ്റഡിന്റെയും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നൽകി. ഐഡിഎഫ്സി ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനിയുടെ നേരിട്ടുള്ള സഹോദര സ്ഥാപനമാണ് ഐഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി. 2021 മാർച്ച് 31 ലെ റിപ്പോർട്ടുകൾ പ്രകാരം ഐഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ 99.96 ശതമാനം ഓഹരികളും ഐഡിഎഫ്സിയുടെ  കൈവശമാണുള്ളത്.

റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 6.55 ശതമാനമായി കുറച്ച് പഞ്ചാബ് നാഷണൽ ബാങ്ക്

റിപ്പോ-ലിങ്ക്ഡ് വായ്പാ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ച് 6.55 ശതമാനമാക്കി പഞ്ചാബ് നാഷണൽ ബാങ്ക്. നേരത്തെ ഇത് 6.80 ശതമാനമായിരുന്നു.  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് പോലുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗതമോ ‌റീട്ടെയിലോ ആയിട്ടുള്ള വായ്പയാണ് ആർഎൽഎൽആർ. അതേസമയം വാണിജ്യ ബാങ്കുകൾക്ക് അവരുടെ ഹ്രസ്വകാല ആവശ്യങ്ങൾക്കായി ആർബിഐ പണം നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്.

ജർമ്മനിയിൽ നിന്നും 691 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി രാജേഷ് എക്സ്പോർട്ട്സ്

രാജേഷ് എക്സ്പോർട്ട്സ് ലിമിറ്റഡിന് ജർമ്മനിയിൽ നിന്നും 691 കോടി രൂപയുടെ ഓർഡർ ലഭിച്ചു. രാജേഷ് എക്സ്പോർട്ട്സിന്റെ ഡിസൈനർ ആഭരണങ്ങൾക്കാണ് ഓർഡർ ലഭിച്ചിരിക്കുന്നത്. പ്രതിവർഷം 250 ടൺ സ്വർണ്ണാഭരണങ്ങൾ ഉത്പാദിക്കാൻ ശേഷിയുള്ളതാണ് രാജേഷ് എക്സ്പോർട്ട്സിന്റെ നിർമാണ കേന്ദ്രം. കമ്പനി അന്താരാഷ്ട്ര വിപണിയിൽ നിന്നും ഓർഡറുകൾ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ സ്വർണ്ണാഭരണ നിർമാണത്തിലെ പ്രമുഖ റീട്ടെയിലറാണ് രാജേഷ് എക്സ്പോർട്ട്സ്.

ബോയിങ്ങിന്റെ യുദ്ധവിമാനങ്ങൾക്കായുള്ള എയറോസ്ട്രക്ചർ അസംബ്ലികൾ നിർമിക്കാൻ ഡൈനാമാറ്റിക് ടെക്

ബോയിംഗിന്റെ ഏറ്റവും പുതിയ എഫ് -15 ഇ എക്സ് ഈഗിൾ II യുദ്ധവിമാനങ്ങൾക്കായി എയ്റോസ്ട്രക്ചർ അസംബ്ലികൾ നിർമിക്കുന്നതിനുള്ള കരാർ ഡൈനാമാറ്റിക് ടെക്നോളജീസ് ലിമിറ്റഡിന്. 2021-22 സാമ്പത്തിക വർഷം മുതൽ കമ്പനി  എയ്റോസ്ട്രക്ചർ അസംബ്ലികൾ നൽകി തുടങ്ങും. ഡൈനാമാറ്റിക് ടെക്കിന്റെ ബെംഗളൂരുവിലെ കേന്ദ്രത്തിലാണ് എയ്റോസ്ട്രക്ചറുകൾ നിർമിക്കുക.

അദാനി ഡാറ്റാ സെന്ററിന്റെ ചെന്നൈ പ്രോജക്റ്റ് ഓർഡർ മറൈൻ ഇലക്ട്രിക്കൽസിന്

അദാനി ഡാറ്റാ സെന്ററിന്റെ ചെന്നൈ പ്രോജക്ടിനായുള്ള എച്ച്ടി പാനലുകളും ആർഎംയു പാനലുകളും വിതരണം ചെയ്യുന്നതിനായുള്ള ഓർഡർ മറൈൻ ഇലക്ട്രിക്കൽസ് ഇന്ത്യ ലിമിറ്റഡിന് ലഭിച്ചു. 6.25 കോടി രൂപയുടേതാണ് ഓർഡർ. വിവിധ വൈദ്യുത ഉപകരണങ്ങളിലേക്കും ഡിസ്ട്രിബ്യൂഷൻ ബോർഡുകളിലും വൈദ്യുതി വിതരണം ചെയ്യാനാണ് എച്ച്ടി പാനലുകൾ ഉപയോ​ഗിക്കുന്നത്. ഇലക്ട്രിക്കൽ ഓട്ടോമേഷൻ, ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ ടെക്നോളജി സൊല്യൂഷൻസ് മേഖലയിലെ സംയോജിത സാങ്കേതിക സേവന ദാതാവാണ് മറൈൻ ഇലക്ട്രിക്കൽസ്.

ബോട്ട്മാൻ ടെക്കിലെ 100% ഓഹരികളും ഏറ്റെടുക്കാൻ മാട്രിമോണി ഡോട്ട് കോം 

ബോട്ട്മാൻ ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ക്ലോസിംഗ് വ്യവസ്ഥകൾ പൂർത്തിയാക്കി മാട്രിമോണി ഡോട്ട് കോം. ഡൽഹി ആസ്ഥാനമാക്കിയുള്ള ഓൺലൈൻ വെഡ്ഡിങ്ങ് സർവ്വീസ് ഷാദിസാഗ ഡോട്ട് കോമിന്റെ പ്രമോട്ടറാണ് ബോട്ട്മാൻ ടെക്. 15 പ്രധാന നഗരങ്ങളിലായി നാൽപ്പതിനായിരത്തിൽ അധികം വിൽപ്പനക്കാരുണ്ട് ബോട്ട്മാൻ ടെക്കിന്. ബോട്ട്മാൻ ടെക്കിലെ ഓഹരി ഏറ്റെടുക്കൽ മാട്രിമോണി ഡോട്ട് കോമിന് അതിന്റെ വടക്ക്, പടിഞ്ഞാറൻ മേഖലകളിലെ സാന്നിധ്യം ശക്തിപ്പെടുത്താൻ സഹായിക്കും.

ഓഹരിക്ക് 90 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് ബജാജ് ഹോൾഡിംഗ്സ് ബോർഡ്

ബജാജ് ഹോൾഡിംഗ്സ് & ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ (ബിഎച്ച്ഐഎൽ) ഡയറക്ടർ ബോർഡ് ഓഹരിക്ക് 90 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ലാഭവിഹിതത്തിന് അർഹരായ അംഗങ്ങളെ കണ്ടെത്തുവാനുള്ള അവസാന തീയ്യതി  2021 സെപ്റ്റംബർ 29നാണ്. ഇന്ത്യയിലെ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് ബജാജ് ഹോൾഡിംഗ്സ് & ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്.

വാക്സിൻ ലഭിക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 15 ശതമാനം ഓഹരി വിൽക്കാൻ ഒരുങ്ങി ബയോകോൺ യൂണിറ്റ്

വാക്സിൻ ലഭിക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അനുബന്ധ സ്ഥാപനത്തിന് 15 ശതമാനം ഓഹരി വിൽക്കാൻ ബയോകോൺ യൂണിറ്റ് ലിമിറ്റഡിന്റെ ബയോളജിക്‌സ് യൂണിറ്റ്. ഇതിലൂടെ 15 വർഷത്തേക്ക് 100 മില്ല്യൺ ഡോസ് വാക്സിൻ ബയോകോണിന് ലഭിക്കും. ഏകദേശം 4.9 ബില്യൺ ഡോളറിന്റേതാണ് (36,050 കോടി രൂപ) കരാർ. 730 മില്ല്യൺ ഡോളറാണ് ബയോകോൺ യൂണിറ്റിന്റെ 15 ശതമാനം ഓഹരിയുടെ മൂല്യം. ഇതോടെ ഇരുസ്ഥാപനങ്ങളും ചേർന്ന് വാക്സിനുകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യും.  

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement