ഇന്നത്തെ വിപണി വിശകലനം

ബെയറിഷായി താഴേക്ക് വീണ് വിപണി.

ഗ്യാപ്പ് അപ്പിൽ 18188 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കം മുതൽക്കെ ബെയറിഷായി കാണപ്പെട്ടു. 18000ൽ അനേകം തവണ സപ്പോർട്ട് രേഖപ്പെടുത്താൻ സൂചിക ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉച്ചയ്ക്ക് ശേഷം 150 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 353 പോയിന്റുകൾ/ 1.94 ശതമാനം താഴെയായി 17857 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40931 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് കൂപ്പുകുത്തി. 11 മണിയോടെ അസ്ഥിരമായി നിന്ന സൂചിക പിന്നീട് വീണ്ടും 670 പോയിന്റുകൾ താഴേക്ക് വീണ് ദിവസത്തെ ഉയർന്ന നിലരേഖപ്പെടുത്തി. അവസാനം വരെ സൂചിക താഴേക്ക് വീണുകൊണ്ടിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1365 പോയിന്റുകൾ/ 3.34 ശതമാനം താഴെയായി 39508 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പിഎസ്.യു ബാങ്ക് (-5.2) ശതമാനം ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ (-3.4%), നിഫ്റ്റി ബാങ്ക്(-3.3%) നിഫ്റ്റി റിയൽറ്റി (-3.7%) എന്നിവ താഴേക്ക് കൂപ്പുകുത്തി. മറ്റു മേഖലാ സൂചികകൾ ഒന്നും തന്നെ ലാഭത്തിൽ അടച്ചില്ല.

ഏഷ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചപ്പോൾ. യൂറോപ്യൻ വിപണികൾ നിലവിൽ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

നിഫ്റ്റി 50യിലെ 7 ഓഹരികൾ മാത്രമാണ് ഇന്ന് ലാഭത്തിൽ അടച്ചത്.

IndusInd Bank(+2.9%), Larsen and Toubro(+1.6%) എന്നിവ ലാഭത്തിൽ അടച്ചെങ്കിലും രാവിലത്തെ നേട്ടം നിലനിർത്താൻ സാധിച്ചില്ല. ഇരു കമ്പനികളും ഇന്നലെ മികച്ച ഫലങ്ങൾ പുറത്തുവിട്ടിരുന്നു.

ഇന്നലെ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ITC(-5.6%) താഴേക്ക് വീണിരുന്നു. ടാറ്റാ കെമിക്കൽ ഓഹരിയും നഷ്ടം രേഖപ്പെടുത്തി.

മോശം ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Adani Ports(-7.7%), Adani Enterprises(-10.7%) എന്നിവ ശക്തമായി താഴേക്ക് വീണു. മറ്റു അദാനി ഓഹരികളായ TGL(-4.5%), Adani Power(-4.8%), Adani Transmission(-4.3%) എന്നിവയും നഷ്ടത്തിൽ അടച്ചു.

ക്രൂഡ് ഓയിൽ വില 5 ശതമാനം ഇടിഞ്ഞതിന് പിന്നാലെ ONGC(-4.8%) ഓഹരി നഷ്ടം രേഖപ്പെടുത്തി ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

അന്താരാഷ്ട്ര വിപണിയിൽ കോൾ വില താത്ക്കാലികമായി ഇടിഞ്ഞതിന് പിന്നാലെ Coal India(-4%) നേട്ടത്തിൽ അടച്ചു.

1:5 എന്ന നിരക്കിൽ ഓഹരി വിഭജനം നടത്തിയതിന് പിന്നാലെ IRCTC ഓഹരി നേട്ടം കെെവരിച്ചു.

രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Punjab National Bank(-10.6%) ഇടിഞ്ഞു.

രണ്ടാം പാദത്തിൽ പ്രതിവർഷ ഏകീകൃത അറ്റാദായം 15 ശതമാനം വർദ്ധിച്ച് 59.3 കോടി രൂപയായതിന് പിന്നാലെ V Guard Industries(+4.5%)
നേട്ടത്തിൽ അടച്ചു. അതേസമയം Lupin(-5.8%), Marico(-1.9%) എന്നിവ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ താഴേക്ക് വീണു.

വിപണി മുന്നിലേക്ക് 

മാസത്തെ എക്സ്പെയറി ആയ ഇന്ന് വിപണിയിൽ രൂക്ഷമായ വിൽപ്പന അരങ്ങേറി. നിരവധി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഇക്യുറ്റിയെ താഴേക്ക് വലിച്ചിട്ടു. ഇത് വിപണിയെ മൊത്തത്തിൽ താഴേക്ക് കൊണ്ട് പോയി.

18000ന് താഴേക്ക് വീണ നിഫ്റ്റി നഷ്ടം രേഖപ്പെടുത്തി കൊണ്ടിരുന്നു. വിപണി ഇന്ന് രാവിലെ ട്രെൻണ്ടിംഗ് ആയി പിന്നീട് അസ്ഥിരമായി ശേഷം താഴേക്ക് വീണതിനാൽ ഇൻട്രാഡേ ട്രെയിഡേഴ്സ് വളരെ വലിയ ലാഭമോ നഷ്ടമോ ഉണ്ടാക്കിയിട്ടുണ്ടാകാം.

വിപണി മൊത്തത്തിൽ താഴേക്ക് വീണപ്പോയും മിഡ്ക്യാപ്പ് സ്മോൾ ക്യാപ്പ് എന്നിവ താഴേക്ക് വീണില്ല. ഡൌ ജോൺസ് ഫ്യൂച്ചേഴ്സ് ലാഭത്തിലായതിനാൽ തന്നെ ഇന്ത്യൻ വിപണി നാളെ അസ്ഥിരമായേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement