950 ഫ്യൂച്ചർ സ്റ്റോറുകളുടെ സബ് ലീസ് അവസാനിപ്പിച്ച് റിലയൻസ്

റിലയൻസ് ഏറ്റെടുത്ത 950 സ്‌റ്റോറുകളുടെ സബ്‌ലീസ് അവസാനിപ്പിക്കാൻ ഫ്യൂച്ചർ റീട്ടെയിലിന് നോട്ടീസ് നൽകി റിലയൻസ് റീട്ടെയിൽസ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (ആർആർവിഎൽ). കടക്കെണിയിലായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ 835 ഫ്യൂച്ചർ റീട്ടെയിൽ സ്റ്റോറുകളുടെയും 112 ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ സ്റ്റോറുകളുടെയും പാട്ടം അവസാനിപ്പിക്കാനാണ് കമ്പനി നോട്ടീസ് നൽകിയിരിക്കുന്നത്. മുൻപ് ഫ്യൂച്ചർ ഗ്രൂപ്പിന് വാടക നൽകാൻ കഴിയാത്ത സ്റ്റോറുകൾ ഫെബ്രുവരിയിൽ ആർആർവിഎൽ ഏറ്റെടുത്തിരുന്നു. ഈ സ്റ്റോറുകൾ പിന്നീട് പ്രവർത്തനത്തിനായി ഫ്യൂച്ചർ ഗ്രൂപ്പിന് സബ്-ലെറ്റ് ചെയ്ത് നൽകുകയായിരുന്നു.

ഫെബ്രുവരിയിൽ 8% വർധിച്ച് ജെഎസ്പിഎല്ലിന്റെ മൊത്തം വിൽപ്പന

2022 ഫെബ്രുവരിയിൽ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്റെ (ജെഎസ്പിഎൽ) സ്റ്റീൽ വിൽപ്പന 8% വർധിച്ച് 5.9 ലക്ഷം ടൺ ആയി. 2021 ഫെബ്രുവരിയിൽ ഇത് 5.47 ലക്ഷം ടണ്ണായിരുന്നു ആയിരുന്നു. കമ്പനിയുടെ വിൽപ്പനയിൽ 24% സംഭാവന ചെയ്തത് കയറ്റുമതിയാണ്. 2022 ഫെബ്രുവരിയിൽ ജെഎസ്പിഎല്ലിന്റെ മൊത്തം സ്റ്റീൽ ഉൽപ്പാദനം 6.57 ലക്ഷം ടൺ ആയിരുന്നു. മുൻ വർഷത്തേക്കാൾ 1 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

3,276 കോടി രൂപയുടെ ഓർഡർ നേടി കൽപ്പതരു പവർ

3,276 കോടി രൂപയുടെ ഓർഡറിനായി കൽപ്പതരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡിന് (കെപിടിഎൽ) ലെറ്റർ ഓഫ് ഇന്റന്റ് (എൽഒഐ) ലഭിച്ചു. 700 കിലോമീറ്റർ ദൈർഘ്യമുള്ള എച്ച്‌വിഡിസി പവർ ട്രാൻസ്മിഷൻ ലൈനിന്റെ രൂപകൽപ്പന, വിതരണം, നിർമ്മാണം എന്നിവയാണ് പദ്ധതി. പവർ, ഇൻഫ്രാസ്ട്രക്ചർ കോൺട്രാക്‌റ്റിംഗ് മേഖലയിൽ ആഗോളതലത്തിലെ മുൻനിര ഇപിസി പ്ലെയറാണ് കെപിടിഎൽ.

മൂന്ന് പുതിയ കരാറുകൾ ഉറപ്പിച്ച് എൽ ആൻഡ് ടി കൺസ്ട്രക്ഷൻ

1,000 രൂപയ്ക്കും 2,500 കോടി രൂപയ്ക്കും ഇടയിൽ വരുന്ന മൂന്ന് പുതിയ കരാറുകൾ നേടി ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡിന്റെ (എൽ ആൻഡ് ടി) കൺസ്ട്രക്ഷൻ, ഇൻഫ്രാസ്ട്രക്ചർ ബിസിനസുകൾ. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിലെ 549 RKM/678 TKM റെയിൽവേ ലൈനുകൾക്കായി 25 കെവി ഓവർഹെഡ് വൈദ്യുതീകരണം, സിഗ്നലിംഗ്, ടെലികോം ജോലികൾ എന്നിവയ്ക്കുള്ള ഓർഡർ കമ്പനി നേടിയിട്ടുണ്ട്. സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്‌ട്രിഫിക്കേഷന്റെ നാല് പ്രധാന ഇപിസി കരാറുകളും എൽ ആൻഡ് ടി നടപ്പിലാക്കും. ഗുജറാത്തിൽ ഭക്ഷ്യ സംസ്‌കരണ സൗകര്യത്തിനായി ഒരു എഫ്എംസിജി സ്ഥാപനത്തിൽ നിന്ന് കമ്പനിയുടെ ഫാക്‌ടറീസ് ബിസിനസിനും ഓർഡർ ലഭിച്ചിട്ടുണ്ട്.

ലിഥിയം-അയൺ സെൽ നിർമ്മിക്കുന്നതിനായി എസ്‌വിഒഎൽടി എനർജി കമ്പനിയുമായി പങ്കാളികളാകാൻ എക്‌സൈഡ് ഇൻഡസ്ട്രീസ്

ഇന്ത്യയിൽ ലിഥിയം-അയൺ സെല്ലുകൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യകളും അറിവുകളും നേടുന്നതിനായി എസ്‌വിഒഎൽടി എനർജി ടെക്നോളജി കമ്പനി ലിമിറ്റഡുമായി മൾട്ടി-ഇയർ സാങ്കേതിക സഹകരണ കരാറിൽ ഏർപ്പെട്ടിട്ട് എക്സൈഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ലിഥിയം-അയൺ സെൽ നിർമ്മാണത്തിനായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആവശ്യമായ സാങ്കേതികവിദ്യ ഉപയോഗിക്കാനും വാണിജ്യവൽക്കരിക്കാനും എക്സൈഡിന് അവകാശവും ലൈസൻസും എസ്‌വിഒഎൽടി നൽകും. അത്യാധുനിക ഗ്രീൻഫീൽഡ് നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ പിന്തുണയും ഇത് നൽകും.

7.8 കോടി രൂപയ്ക്ക് അവദ ക്ലീനിന്റെ 9% ഓഹരികൾ സ്വന്തമാക്കി ഭാരതി എയർടെൽ

റിന്യൂവബിൾ എനർജി സ്ഥാപനമായ അവദ ക്ലീൻ ടിഎൻ പ്രോജക്റ്റിന്റെ 9% ഓഹരി 7.88 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ഭാരതി എയർടെൽ ലിമിറ്റഡ്. ഇലക്‌ട്രിസിറ്റി ആക്‌ട് 2003, ഇന്ത്യൻ ഇലക്‌ട്രിസിറ്റി റൂൾസ് 2005 എന്നിവയുടെ വ്യവസ്ഥകൾക്ക് കീഴിലുള്ള ക്യാപ്‌റ്റീവ് പവർ പ്ലാന്റുകളുടെ നിയന്ത്രണ ആവശ്യകതകളും ചെലവ് കുറഞ്ഞ പുനരുപയോഗ ഊർജത്തിന്റെ സംഭരണവുമാണ് ഏറ്റെടുക്കൽ കൊണ്ട് ഉദ്ദേശിക്കുന്നത്.

സൈഡസിന്റെ ജറോദ് നിർമ്മാണ യൂണിറ്റിനെ കുറിച്ച് 3 നിരീക്ഷണങ്ങൾ പുറപ്പെടുവിച്ച് യുഎസ്എഫ്ഡിഎ

ജറോദ് (വഡോദര) ആസ്ഥാനമായുള്ള സൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡിന്റെ ഉൽപ്പാദന കേന്ദ്രം പരിശോധിച്ചതിനെത്തുടർന്ന് മൂന്ന് നിരീക്ഷണങ്ങൾ പുറപ്പെടുവിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ). 2022 ഫെബ്രുവരി 24 മുതൽ മാർച്ച് 10 വരെ ഇൻജക്ഷൻ സൗകര്യം പരിശോധിച്ചിട്ടുണ്ടായിരുന്നു. നിലവിലെ നിർമ്മാണ രീതികൾ ലംഘിക്കുന്ന എന്തെങ്കിലും വ്യവസ്ഥകൾ അന്വേഷകർ നിരീക്ഷിച്ചിട്ടുണ്ടെങ്കിലാണ് പരിശോധനയ്ക്ക് ശേഷം ഫോം 483 വഴി യുഎസ്എഫ്ഡിഎ നിരീക്ഷണങ്ങൾ പുറപ്പെടുവിക്കുന്നത്.

കൊൽക്കത്തയിൽ പ്രധാന റഫറൻസ് ലാബ് തുറന്ന് ലുപിൻ

കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ റഫറൻസ് ലബോറട്ടറി കൊൽക്കത്തയിൽ ആരംഭിച്ച് ലുപിൻ ലിമിറ്റഡ്. മോളിക്യുലാർ ഡയഗ്‌നോസ്റ്റിക്‌സ്, മൈക്രോബയോളജി, ഇമ്മ്യൂണോളജി, റൊട്ടീൻ ബയോകെമിസ്ട്രി തുടങ്ങിയ മേഖലകളിലെ ‌പരിശോധനകൾ ലാബിൽ നടത്താൻ സാധിക്കും. കിഴക്കൻ ഇന്ത്യയിലെ ലുപിൻ വിപുലീകരണ പദ്ധതികളുടെ കേന്ദ്രമായി കൊൽക്കത്ത റഫറൻസ് ലബോറട്ടറി പ്രവർത്തിക്കും. പശ്ചിമ ബംഗാൾ, അസം, ബിഹാർ, ഒറീസ എന്നിവിടങ്ങളിൽ ഫാർമ കമ്പനി പ്രോസസ്സിംഗ് ലാബുകളും സ്ഥാപിക്കും.

2023 സാമ്പത്തിക വർഷത്തിൽ പാസഞ്ചർ വാഹന വിൽപ്പന ഇരട്ട അക്കമാകുമെന്ന് മാരുതി സുസുക്കി

2023 സാമ്പത്തിക വർഷത്തിൽ പാസഞ്ചർ വാഹനങ്ങളുടെ (പിവി) വിൽപ്പന ഇരട്ട അക്കത്തിലേക്കെത്തും എന്ന് പ്രതീക്ഷിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ശക്തമായ ഉപഭോക്തൃ ഡിമാൻഡും മികച്ച രീതിയിലുള്ള ചിപ്പ് വിതരണവുമാണ് വിൽപ്പനയെ പ്രധാനമായും നയിക്കുന്നത്. വിപണിയുടെ ഇരട്ട അക്ക വളർച്ചയുടെ തുടർച്ചയായ രണ്ടാം വർഷമാണിത്. ഇത് മുമ്പത്തെ ഏറ്റവും ഉയർന്ന 3.7 ദശലക്ഷം യൂണിറ്റിലേക്ക് എത്തിയേക്കാം. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ കണ്ട ഏറ്റവും വലിയ ഉൽപ്പന്ന ആക്രമണത്തിന്റെ പിൻബലത്തിൽ 2022 സാമ്പത്തിക വർഷത്തിന്റെ വളർച്ചാ വേഗത നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് മാരുതി സുസുക്കി പറഞ്ഞു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement